ഇപ്പൊ തന്നെ ഓടിപ്പോയി കെട്ടിപ്പിടിച്ചു നെറുകം തലയിൽ ഒരുമ്മയും കൊടുത്തു നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്തെടി തവളെ എന്ന് പറയാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും ഞാൻ കുറച്ചു വെയിറ്റ് ഇട്ടു……മറ്റൊന്നും കൊണ്ടല്ല ഞങ്ങളുടെ പഴയ രീതിയായ കുറുമ്പിലൂടെ തന്നെ എനിക്കവളെ തിരിച്ചെടുക്കണം എന്നുള്ളത് കൊണ്ട്…………..
ഞാൻ പതിയെ ആവശ്യത്തിലധികം വെയിറ്റ് ഇട്ടുകൊണ്ട് സോഫയുടെ മറുസൈഡിൽ പോയിരുന്നു………സോഫയിൽ ചന്ദനപ്പടി ഇട്ടിരിക്കുന്ന അവളെന്നെ തന്നെ നോക്കുന്നുണ്ട്
ഞാൻ അത് വകവെക്കാതെ കൈ നീട്ടി ടീപ്പോയിൽ നിന്നും ഇന്നത്തെ ന്യൂസ് പേപ്പർ വലിച്ചെടുത്തു……….എന്നിട്ട് നിവർത്തി വെറുതെ വായിക്കാനെന്നോണം തുടങ്ങി……………
“കിണറ്റിൽ വീണ തവളയെ രക്ഷപ്പെടുത്തി” എന്റെ പെട്ടെന്നുള്ള വാർത്ത കേട്ടതും തലകുനിച്ചിരുന്ന അവൾ തലയുയർത്തി എന്നെ നോക്കി…………
ഇടംകണ്ണിലൂടെ ഞാൻ അത് കണ്ടെങ്കിലും അത് മുഖവുരയ്‌ക്കെടുക്കാതെ വീണ്ടും തുടർന്നു
“കോളേജ് വിട്ടു വീട്ടിലേക്കു പോകുന്ന വഴിക്ക് അടുത്തുള്ള പൊട്ടക്കിണറ്റിൽ വീണ പച്ചത്തവളയെ അതി സാഹസികമായി ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി……….”പച്ചത്തവളെയെന്ന അവളുടെ വിളിപ്പേര് ഒന്നുകൂടെ കുത്തി ഞാൻ പറഞ്ഞു
അപ്പോഴും കണ്ണും നിറച്ചു താടിക്ക് കയ്യും കൊടുത്തു കൈ മട്ട് തുടയിലൂന്നി എന്നെ തന്നെ നോക്കിയിരിക്കുകയാണ്………
“മാനത്തുനോക്കി നടന്നതാണ് കിണറ്റിൽ വീഴാനുള്ള കാരണം എന്ന് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു…..
അതും പറഞ്ഞു ഇടംകണ്ണിട്ടു അവളെ നോക്കിയാ ഞാൻ കാണുന്നത് നിറഞ്ഞു നിൽക്കുന്ന കണ്ണുകളും വീർപ്പിച്ച ബലൂൺ പോലെ വെച്ച കവിളുകളും മുൻനിർത്തി എന്നെ തന്നെ തുറിച്ചു നോക്കുന്ന അമ്മൂസിനെയാണ്….. പൊട്ടിവന്ന ചിരിയെ അടക്കിപ്പിടിച്ചു കൊണ്ട് ആ വീർപ്പിച്ച ബലൂൺ പൊട്ടിക്കാനുള്ള മൊട്ടുസൂചിയെ ഞാൻ അവൾക്കു നേരെ പ്രയോഗിച്ചു………..
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????