?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

“ചെ…………….ഈ കുക്കർ…….”കഥ മുടങ്ങിയതിന്റെ അമർഷം അമ്മു മറച്ചു പിടിച്ചില്ല…………

ചുളിഞ്ഞ മുഖത്തോടെ കുക്കറിലേക്ക് ഒരു നോട്ടം നോക്കി അത് പറഞ്ഞതിന് ശേഷം വീണ്ടും അവളെന്റെ മുഖത്തേക്ക് തന്നെ നോക്കി

 

“എന്നിട്ട്………….”കഥയുടെ ബാക്കി അറിയാനുള്ള ആകാംഷ ആ മുഖത്തു നിറഞ്ഞു നിന്നു……….

 

“മതി മതി……..തല്ക്കാലം ഇത്ര മതി ബാക്കി പിന്നെ…………സമയം എത്രയായെന്നാ…………….”അത്രനേരം കിച്ചൺ സ്ലാബിൽ ചന്ദനപ്പടിയിട്ടിരുന്നു തോളിൽ ചാഞ്ഞു കിടക്കുകയായിരുന്ന അമ്മുവിനെ തള്ളിമാറ്റി പുള്ളിക്കാരി എഴുനേറ്റു

 

“നാത്തൂസേ………….കുറച്ചൂടെ കഴിഞ്ഞിട്ട് പോവാം പ്ലീസ്………”കഥ പകുതിക്ക് മുറിഞ്ഞതിന്റെ നിരാശ ഒരു ചിണുങ്ങളിലൂടെ അവൾ പുറത്തു കാണിച്ചതും ഏട്ടത്തി അവളുടെ കയ്യിൽ ചെറുതായിട്ടൊന്നടിച്ചു

 

“ഒന്ന് പോയെ പെണ്ണെ………….സമയം എത്രയായെന്ന വല്ലതും കഴിച്ചിട്ട് കിടക്കാൻ നോക്ക്……….”എന്നും പറഞ്ഞു ഏട്ടത്തിയെന്റെ മുഖത്തേക്ക് നോക്കി,,,,,ആ നോട്ടത്തിന്റെ അർഥം മനസ്സിലായതും ഞാൻ പിന്നെ ഒന്നും മിണ്ടാതെ റെഡി ആയ ഭക്ഷണം പാത്രങ്ങളിലേക്ക് മാറ്റാൻ തുടങ്ങി

 

ഏട്ടത്തിയോട് മുഖം കൂർപ്പിച്ചുകൊണ്ട് അമ്മുവും എന്റെ കൂടെ സഹായിക്കാൻ കൂടി…….ഏട്ടത്തി അമ്മുവിൻറെ തോളിൽ കിടന്നുറങ്ങിയ കുഞ്ഞിനെ കട്ടിലിൽ കൊണ്ട് കിടത്തി വരുമ്പോയേക്കും ഭക്ഷണം കഴിക്കാനുള്ള സെറ്റപ് ഞങ്ങൾ റെഡി ആക്കിയിരുന്നു…….

 

എല്ലാത്തിനും ഒടുക്കം ഞാൻ സ്പെഷ്യലി ഉണ്ടാക്കിയ ബിരിയാണി അമ്മുവും ഏടത്തിയും ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ എവിടെ നിന്നോ ചെറു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു…….കണ്ണുകൾ ചെറുതായൊന്നു നനഞു…..അവർ കാണാതെ ഞാൻ അത് മാനേജ് ചെയ്‌തെങ്കിലും ഏട്ടത്തിക്കത്  മനസിലായി….എന്നെ ഒന്ന് നോക്കിയതല്ലാതെ പുള്ളിക്കാരി വേറെ ഒന്നും പറഞ്ഞില്ല………….

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.