?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

വണ്ടിയിൽ നിന്നിറങ്ങി എന്നോട് വാ എന്നും പറഞ്ഞു അതിനുള്ളിലേക്ക് കയറി………..പിന്നാലെ ഞാനും അകത്തേക്ക് കയറിയതും ആരൊക്കെയോ വന്നു അയാളോട് കളിച്ചും ചിരിച്ചും സംസാരിച്ചു……..അതിൽ പ്രായമായ അപ്പനപ്പൂപ്പന്മാർ മുതൽ പാൽക്കുപ്പി പിള്ളേർ വരെ ഉണ്ടായിരുന്നു………അവർക്കൊക്കെ അയാളെ വലിയ കാര്യം ആണെന്ന് മാത്രം എനിക്ക് മനസിലായി……….

 

എന്നെ കണ്ടു ഞാൻ ആരാണെന്നു ചോദിക്കുന്നവരോട് ഫ്രണ്ട് ആണെന്നും ഒരാഴ്ച കഴിഞ്ഞാൽ പോകുമെന്നും പറഞ്ഞുകൊണ്ടിരുന്നു……….ഒരാഴ്ച എന്ന് പറയുമ്പോൾ അയാൾ ഞാൻ കേൾക്കെ എന്നെ തന്നെ നോക്കിയാണ് പറഞ്ഞുകൊണ്ടിരുന്നത്

 

അതോടെ പലരും വന്നു എന്നോടും സംസാരിക്കാൻ തുടങ്ങി……….ഞാൻ ആരെയും വെറുപ്പിക്കാത്ത രീതിയിൽ അവർക്ക് മറുപടിയും കൊടുത്തുകൊണ്ടിരുന്നു…………പക്ഷെ ഇന്നലത്തെ പോലെ തന്നെ ഇന്നും അയാൾ കുറച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു പണി തന്നു………

 

ഇന്നലെ ലോറി യിൽ കണ്ട ജോലിക്കാരോടൊപ്പം എന്നെ വിട്ടുകൊണ്ട് അവിടെ പുറത്തു വെച്ചിരിക്കുന്ന ഒരുപാട് ചാക്ക് കെട്ടുകൾ ആ ലോറിയിൽ കയറ്റാനുള്ള പണി…………അതും പറഞ്ഞയാൾ അകത്തേക്ക് പോയി

 

പിന്നെ ഒട്ടും മടിക്കാതെ തന്നെ ഞാൻ അവരുടെ കൂടെ കൂടിക്കൊണ്ട് അത് മുഴുവൻ ലോറിയിലേക്ക് കയറ്റി…….അതിനിടയ്ക്കുള്ള സംസാരത്തിൽ നിന്നും ആ ചാക്ക് കെട്ടുകളിൽ ഉള്ളത്…..സോപ്പ്,,പൽപ്പൊടി,കുരുമുളക് പൊടി,,മെഴുകുതിരി,,ചെറുപയർ പൊടി,,മല്ലിപ്പൊടി,,മഞ്ഞൾപ്പൊടി,,പിന്നെ ഫിനോയിൽ,,ചന്ദനത്തിരി,,കൊതുകുതിരി,,ഇങ്ങനെ നിത്യോപയോഗ സാധനങ്ങളാണെന്നും അതൊക്കെ ഇവിടെ ഉണ്ടാക്കുന്നതാണെന്നും ഒക്കെ ആ ജോലിക്കാർ എന്നോട് പറഞ്ഞു

 

അവിടെ നിന്നും ലോഡ് ചെയ്തു നേരെ വേറെ ഒരു ഗോഡൗണിൽ പോയി അവിടെ നിന്നും കുറച്ചു സാധനങ്ങൾ കൂടി കയറ്റുമ്പോയേക്കും സമയം 3 ആയിരുന്നു………..സമയം പോയതറിഞ്ഞില്ല എന്ന് മാത്രമല്ല എനിക്ക് തീരെ വിശപ്പും ഇല്ലായിരുന്നു…………പക്ഷെ അവിടെയുള്ള ജോലിക്കാർ ഭക്ഷണം വാങ്ങിക്കുന്നതിന്റെ കൂടെ എനിക്കും ഭക്ഷണം വാങ്ങിച്ചു ഞാനും അത് അവരുടെ കൂടെ തന്നെ ഇരുന്നു കഴിച്ചു

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.