?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

ഏട്ടത്തി തിരിച്ചും എന്നെ പിച്ചാനും മാന്താനും എച്ചിൽ കൈ മുഖത്തൊക്കെ ഉരക്കാനും തുടങ്ങി……….ഞാനും വിട്ടുകൊടുത്തില്ല……കളിയുടേയും ചിരിയുടെയും തമാശയുടെയും ഇടയിൽ ആര്യയുടെ കാര്യം ഏട്ടത്തിയും ഏടത്തിയുടെ കാര്യം ഞാനും മറന്നിരുന്നു………അവസാനം ആ സന്തോഷത്തിന്റെ നിമിഷത്തിൽ നിന്നും ഞാൻ പുറത്തേക്ക് വരുന്നത് എന്റെ തോളിൽ ആയതിൽ പതിഞ്ഞ പൽ പുഞ്ചിരി പല്ലുകളുടെ വേദന കാരണമായിരുന്നു……..

 

എന്റെ കുസൃതി സഹിക്കവയ്യാതെ രക്ഷപ്പെടാനുള്ള അവളുടെ അവസാന മാർഗമായ കടിയിൽ ഞാൻ  സ്വർഗം കൊണ്ടുപോയി………….ആആആ എന്നാലറിക്കൊണ്ട് ഞാൻ കടി കിട്ടിയ സ്ഥലവും തടവിക്കൊണ്ട് ഞാൻ സോഫയുടെ പുറകിലേക്ക് മാറി ചാരി ഇരുന്നു…………സോഫയുടെ രണ്ടു സൈഡിലുമായി ഞങ്ങൾ ഇരുന്നു കിതക്കുകയായിരുന്നു

 

അപ്പോഴാണ് ഞങ്ങളുടെ കോലം ഞങ്ങൾ സ്വയം വിലയിരുത്തുന്നത്…………….കുളിച്ചു വൃത്തിയായി മുടിയൊക്കെ വാർന്നു നല്ല കുട്ടിയായി ഇരുന്ന എന്റെ കോലം ഇപ്പോൾ ഷോക്കടിച്ച ഒരുത്തന്റെ കോലം പോലെ ഉണ്ട്…………

 

അതിലും വലിയ കോമെടിയാണ്‌ ഏട്ടത്തി………….പ്രിയം സിനിമയിൽ പിള്ളേര് പഞ്ഞിക്കിടുന്ന വേലക്കാരിയുടെ ഏകദേശ രൂപം………….മുടിയൊക്കെ കെട്ടഴിഞ്ഞു പാറിപ്പറന്ന് കണ്ണിലെ കരിമഷി മുഖത്തേക്ക് പടർന്നു ഒരുതരം ഭ്രാന്തിയെ പോലെ………..അപ്പോഴും ഏട്ടത്തിയെന്നേ നോക്കി കിതയ്ക്കുന്നുണ്ട്

 

“എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും………..”തടവിക്കൊണ്ടിരുന്നു ചുമലിലെ കടി കിട്ടിയ പോയിന്റിലേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞതും എനിക്ക് ചിരിയാണ് വന്നത്…………

 

സ്വന്തം കോലം കണ്ടിട്ടില്ലല്ലോ അതാ………..അകത്തു പോയി കണ്ണാടിയിൽ നോക്കുമ്പോൾ മനസിലായിക്കോളും…..

 

കിതപ്പടങ്ങിയതോടെ അവളെഴുനേറ്റു ഭക്ഷണം കാഴ്ച പത്രം ഒക്കെ എടുത്തു അടുക്കളയിലേക്ക് പോയി…….നേരത്തെ വന്ന സങ്കടം എങ്ങോ മാഞ്ഞിരുന്നു…………പിന്നീട് പുള്ളിക്കാരിയുടെ അടുത്തേക്ക് പോകാൻ മനസ്സ് വരാത്തതുകൊണ്ടാവണം ഞാൻ അവിടെ സോഫയിൽ തന്നെ അങ്ങ് കിടന്നു……….

 

മുകളിൽ കറങ്ങുന്ന ഫാനിലോട്ട് നോക്കി കിടക്കുന്ന എന്നെ ഒന്ന് നോക്കിയതിനു ശേഷം പുറത്തെ ലൈറ്റ് അണച്ച് പുള്ളിക്കാരി അകത്തേക്ക് നടന്നു നേരെ കട്ടിലിലേക്ക് ചായ്ഞ്ഞു…….ഇപ്പൊ ഡോർ അടയ്ക്കാരൊന്നും ഇല്ല………ഹാളിലെ സോഫയിൽ കിടന്നാൽ അവളെയും…………കട്ടിലിൽ കിടന്നാൽ അവൾക്കെന്നെയും കാണാൻ കഴിയുന്ന രീതിയിലാണ് ഇപ്പൊ കിടത്തം…….

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.