?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

“എന്റെ നാത്തൂസ് പറഞ്ഞതാ ഇതിട്ടോളാൻ……….എന്താ പറ്റില്ലെന്ന് പറയനോ ചേച്ചിയോട്…………”പുരികമുയർത്തി കളിതമാശ പോലെ അവളെന്നോട് ചോദിച്ചു

 

കുറച്ചു സമയം കൊണ്ടാണെങ്കിലും എനിക്ക് ഏട്ടത്തിയെ പേടിയാണെന്നുള്ള കാര്യം അവൾ മനസിലാക്കിയിരുന്നു….ഇപ്പൊ അതവൾ മുതലെടുക്കാൻ തുടങ്ങിയിരിക്കുന്നു

 

അതോടെ ഞാനൊന്നയഞ്ഞു…………..

 

“വാ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുവരാണ് പറഞ്ഞു”

 

“ആര്…………”

 

“ഏട്ടത്തി…………അല്ലാതെ പിന്നെ ആരാ…………വേഗം വന്നോളൂ ട്ടോ….ഇല്ലെങ്കിൽ അടുത്തത് നാത്തൂസായിരിക്കും ഇങ്ങോട്ട് വരുന്നത്…….”

 

എഴുനേറ്റു നേരെ കിച്ചനിലോട്ടു വിട്ടു…………അവിടെ തൃശൂർ പൂരം  കൊടിയേറാൻ കണക്കെ എല്ലാവിധ മുന്നൊരുക്കങ്ങളും തുടങ്ങിവെച് എന്നെയും കാത്തിരിക്കുകയാണ്…….സാധനങ്ങളുടെ നിര കണ്ടാൽ അറിയാം ബിരിയാണിക്കുള്ള കോപ്പുകൂട്ടലാണെന്ന്

 

“അപ്പൂസേ………….അമ്മൂന് നിന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ബിരിയാണി തന്നെ വേണമെന്ന്………..”എന്നെക്കണ്ടതും അതുവരെ തൊലികളഞ്ഞുകൊണ്ടിരുന്ന വെളുത്തുള്ളി അവിടെ വെച്ച് ഏട്ടത്തി എന്നെ നോക്കി പറഞ്ഞു

 

അതിനു ഞാൻ കുക്ക് ചെയ്യുമെന്ന് നിനക്കെങ്ങനെ അറിയാം എന്ന ഭാവത്തോടെ ഞാൻ പുരികം ചുളിച്ചു കുഞിനെയും എടുത്തു പണികളിൽ നിന്ന് രക്ഷപ്പെട്ടു എന്ന പോലെ മാറി നിക്കുന്ന അമ്മുവിനെ നോക്കി

 

“കുഞ്ഞേട്ടൻ നോക്കണ്ട………….ഏട്ടത്തി പറഞ്ഞല്ലോ കുഞ്ഞേട്ടൻ ഇപ്പൊ ഭയങ്കര ഷെഫ് ആണെന്നൊക്കെ……….ഇന്ന് അപ്പുവേട്ടൻ കുക്ക് ചെയ്‌താൽ മതി…………”എന്റെ നോട്ടം കണ്ടു ചെറു കുറുമ്പൊടെ അവൾ മൊഴിഞ്ഞു

 

ആഹ്……….അങ്ങനെ പറ……അപ്പൊ ആ വഴിക്കാണ് അവളുടെ ചെവിയിൽ ആ ന്യൂസ് എത്തിയത്……….അതോടെ ഞാൻ നേരെ തിരിഞ്ഞു ഏടത്തിയുടെ മുഖത്തേക്ക് നോക്കി…….ഇഞ്ചികടിച്ച പോലെ പറ്റിപ്പോയി രമണാ എന്ന ഭാവത്തിൽ പുള്ളിക്കാരി എന്നെ നോക്കുന്നുണ്ട്

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.