ശിവറാം പറഞ്ഞ് നിർത്തി….
“ പോട്ടെ ഏട്ടാ എല്ലാം ശെരി ആവും… എന്നെങ്കിലും അവർക്ക് ഏട്ടനോട് സ്നേഹം ഉണ്ടാവും… വിഷമിക്കണ്ട…”
വൈഷ്ണവ് ശിവറാമിനോട് പറഞ്ഞു….
“ ഒന്ന് പോടാ ചെറുക്കാ… എന്റെ പട്ടി വിഷമിക്കും.. പിന്നേ എനിക്ക് അവരുടെ സ്നേഹം കിട്ടിട്ട് വേണമല്ലോ ഇനി ഊട്ടിയിൽ 2 ഏക്കർ സ്ഥലം വാങ്ങിക്കാൻ… അവർ എന്നെ സ്നേഹിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു മൈ…അല്ല പുല്ലും ഇല്ല ”
പുറകിൽ പെണ്ണുങ്ങൾ ഉള്ളത് കൊണ്ട് ശിവറാം വായിൽ വന്ന തെറി വിഴുങ്ങി കൊണ്ട് പറഞ്ഞു…
അത് കേട്ട വൈഷ്ണവും പുറകിൽ ഇരുന്ന വൈഷ്ണവിയും പാറുവും വരെ ചിരിച്ച് പോയി…..
“ എനിക്ക് ഒരു ജീവിതകാലം മുഴുവനും ജീവിക്കാൻ ഉള്ള സ്നേഹം കുറഞ്ഞ നാളുകൾക്ക് ഉള്ളിൽ തന്നിട്ട് ആടാ എല്ലാവരും പോയത്…. അതിപ്പോ പത്ത്പന്ത്രണ്ട് വർഷം മാത്രം കൂടെ ഉണ്ടായിരുന്ന എന്റെ അച്ഛനും അമ്മയും ആയാലും 6 വർഷം മാത്രം കൂടെ ഉണ്ടായിരുന്ന എന്റെ ആമി ആയാലും…. ”
ഒരു പതർച്ച ഉള്ള ശബ്ദത്തോടെ ശിവറാം അത് പറഞ്ഞു…..
അവന്റെ സംസാരം കേട്ട വൈഷ്ണവ് ഒരു സങ്കടത്തോടെ മുൻപിലേക്ക് നോക്കി….
അവന്റെ സ്റ്റിയറിംഗ് താളമിടുന്ന കൈവിരലിൽ ഉള്ള മോതിരത്തിൽ ആമിനയുടെ ഫോട്ടോ കണ്ട വൈഷ്ണവ് പുറത്തേക്ക് ഇരുന്നു…..
വണ്ടി പിന്നെയും മുൻപിലേക്ക് പോയി…. ബീച്ചിൽ എത്തി…
ബീച്ചിൽ ചെന്ന ശേഷം വൈഷ്ണവും വൈഷ്ണവിയും പാറുവും വെള്ളത്തിൽ കളിക്കാൻ പോയി… ശിവറാമിനെ വിളിച്ചെങ്കിലും അവൻ ചെന്നില്ല….
കുറച്ച് നേരം കടൽ വെള്ളത്തിൽ കളിച്ച ശേഷം പാർവതി തിരിഞ്ഞ് നോക്കിയപ്പോൾ ഫോൺ ചെയ്ത്കൊണ്ട് മരത്തിന്റെ ബെഞ്ചിൽ ഇരിക്കുന്ന ശിവയെയും അവന് ചുറ്റും അവനെ നോക്കി കൊത്തിപിറക്കി നടക്കുന്ന കുറച്ച് പിടകൊഴികളെയും കണ്ടത്… എന്തിന് എന്ന് അറിയാതെ പാറുവിന്റെ ഉള്ളിൽ ഒരു അസൂയ കയറി…
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????