തടിച്ചവൾ 16 [Ibrahim ] 75

തടിച്ചവൾ.16

ഇവൾക്ക് ഇതെന്താ പറ്റിയത് എന്ന് ചിന്തിച്ചു കൊണ്ടു ഞാൻ ചായ കുടിച്ചു. ഫയൽ ഒക്കെ നോക്കാൻ ഉണ്ട് അതിനുള്ള മനസ് ഇല്ലാഞ്ഞിട്ടാണ് ഇങ്ങോട്ട് അതെല്ലാം വാരിക്കൂട്ടി എടുത്തത് ഇനി പെണ്ണ് ഇതിന്റെ പേരിൽ കോലാഹലം ഉണ്ടാക്കും വൃത്തികേടാക്കി എന്നും പറഞ്ഞിട്ട്.

 

ഫയൽ നോക്കികൊണ്ട് ഇരിക്കുമ്പോളാണ് താഴെ നിന്ന് ചിരിയും ബഹളവും ഒക്കെ കേൾക്കുന്നത്. നോക്കുമ്പോൾ അവളും ചേച്ചിയുടെ മക്കളും ആണ്. ഈ പെണ്ണ് അവളുടെ കൂടെ കൂടിയാൽ അതിങ്ങളെകാളും ചെറിയ കുട്ടി ആവുമല്ലോ എന്നോർത്ത് ഞാനെന്റെ പണിക്ക് തിരിഞ്ഞു നടക്കുമ്പോൾ ആണ് അവൾ നെറ്റിയിൽ കൈ വെച്ചു കൊണ്ട് നിൽക്കുന്ന കണ്ടത്. അപ്പോൾ തന്നെ താഴെ വീഴുന്നതും കണ്ടു.

 

അയ്യോ ന്ന് ഉറക്കെ വിളിച്ചു കൊണ്ടാണ് താഴേക്കു ചാടി ഇറങ്ങിയത്. അപ്പോൾ ചേച്ചി ചേച്ചി ന്ന് വിളിച്ചു കൊണ്ട് പിള്ളേർ ബഹളം വെക്കുന്നുണ്ട്. ഞാൻ അനു ന്ന് വിളിച്ചു കൊണ്ട് അവളുടെ അടുത്ത് എത്തിയപ്പോൾ കുട്ടികളിൽ ആരോ ഒന്ന് അവളുടെ മുഖത്തേക്ക് വെള്ളം എടുത്തൊഴിച്ചു.

 

അവൾ കണ്ണ് തുറന്നു കൊണ്ട് ചുറ്റും നോക്കി പെട്ടന്ന് തന്നെ നോർമലായി എന്ന് തോന്നി.

ഒരാൾക്ക് ഓർമ ഇല്ലാതായാൽ ഒരു തുള്ളി വെള്ളം ആണ് മുഖത്തു ഒഴിക്കേണ്ടത് അല്ലാതെ കുളിപ്പിക്കാൻ ഉള്ള വെള്ളം ഒഴിക്കരുത് എന്നും പറഞ്ഞു കൊണ്ട് അവൾ ആ ചെക്കന്റെ പിന്നാലെ പിന്നെയും ഓടാൻ തുടങ്ങി.

3 Comments

  1. ?????

Comments are closed.