? വേദനസംഹാരി 3 ? [Jacob Cheriyan] 387

ശിവറാം ചോദിച്ചു…

“ എന്താ ”

വൈഷ്ണവ് ചോദിച്ചു….

“ ഞാൻ എന്താണെന്നും എന്റെ ജന്മം എന്താണെന്നും എനിക്ക് മനസ്സിലാക്കി തന്നത് ആ കാര്യമാ…. ”

ശിവറാം പറഞ്ഞു… ഒന്നും മനസ്സിലാവാതെ വൈഷ്ണവും വൈഷ്ണവിയും പാറുവും മുഖത്തോട് മുഖം നോക്കി…

“ അവരുടെ രണ്ട് പേരുടെം ഭാഷയിൽ പറഞാൽ…. ശ്രീമംഗലത്ത് വീട്ടിലെ വിശ്വനാഥനും ഭാര്യ രമാദേവിക്കും അവരുടെ കല്യാണം കഴിഞ്ഞു ഉള്ള ആദ്യ വർഷത്തെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച ഒരു തെറ്റ് ആണ് നിന്റെ മുൻപിൽ ഈ 6 അടി പൊക്കത്തിൽ ഇരുന്നു വണ്ടി ഓടിക്കുന്ന ഞാൻ… ഹ.. ഹ..ഹ..ഹ.. ”

ശിവറാം അതും പറഞ്ഞ് ഇരുന്നു ചിരിച്ചു….

“ എന്തിനാ ഏട്ടാ ഇങ്ങനെ ഒക്കെ പറയുന്നെ… ഇതൊക്കെ ഏട്ടൻ സങ്കല്പിച്ച് കൂട്ടുന്നത് അല്ലേ… ”

വൈഷ്ണവ് സങ്കടത്തോടെ പറഞ്ഞു….

“ ഹ…ഹ.. നിന്നോട് ഇത് സങ്കല്പിച്ച് കൂട്ടുന്നത് ആണെന്ന് ആരാ പറഞ്ഞെ…. എന്നെ ജനിപ്പിച്ച ആ രണ്ട് പേര് ആണ് ഇത് എന്നോട് പറഞ്ഞത് അതും എന്റെ മുഖത്ത് നോക്കി that too in the age of 13… ”

ശിവറാം പറഞ്ഞു….

“ അവർക്ക് ഞാൻ ഒരു ആവശ്യം ഇല്ലാതെ പിറന്ന ഒരു ജന്മമാ… പ്രഗ്നെന്റ് ആണെന്ന് കണ്ടപ്പോ തന്നെ ഡോക്ടറെ കാണിച്ചു അബോർഷൻ നടത്താൻ വേണ്ടി… എന്നെ അവർക്ക് വേണ്ടായിരുന്നു…. പക്ഷേ അത് നടന്നില്ല… പിന്നെ എല്ലാം വിധി ആണെന്ന് വെച്ച് സമാധാനിച്ചു ഇരുന്നപ്പോ ആണ് അവർക്ക് വിശ്വാസം ഉള്ള ഏതോ സ്വാമി നായിന്റെമോൻ പറഞ്ഞത് വയറ്റിൽ ഉള്ളത് ഒരു അസുരൻ ആണെന്ന്… വളരുമ്പോ സ്വന്തം കുടുംബം തന്നെ നശിപ്പിക്കും എന്ന്… ”

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.