? വേദനസംഹാരി 3 ? [Jacob Cheriyan] 387

പാറു പറഞ്ഞു…

“ മ്മ്‌… എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ല… ”

വൈഷ്ണവ് പറഞ്ഞു…

അവർ മൂന്നു പേരും സ്റ്റെപ് കയറി ശിവയുടെ റൂമിന്റെ മുൻപിൽ എത്തി…

റൂമിന്റെ മുൻപിൽ വാതിലിൽ തന്നെ വാതിലിൽ ഒരു വാ തുറന്ന് നിൽക്കുന്ന ഒരു തലയോട്ടിയുടെ പ്രതിമ ആണ് ഉള്ളളത്….

പതിയെ റൂം തുറന്ന അവരുടെ ശ്രേദ്ധ ആദ്യമേ പോയത് മുറിയുടെ നടുവിൽ കട്ടിലിന്റെ നേരെ മുൻപിൽ വെച്ചിരിക്കുന്ന ഒരു വലിയ ഫ്രെയിം ചെയ്ത ഫോട്ടോയിൽ ആണ്…. ഒരു തട്ടം ഇട്ട മൊഞ്ചത്തിയുടെ ചിരിക്കുന്ന ഫോട്ടോ….. വൈഷ്ണവിയും പാറുവും ആ ഫോട്ടോ ഒന്ന് നോക്കി നിന്നു….

അതിന് ചുറ്റും ശിവയും ആ പെണ്ണും ഒരുമിച്ച് ഉള്ള ചെറിയ ചെറിയ ഫ്രെയിം ചെയ്ത ഫോട്ടോകൾ….

അത് കണ്ടപ്പോ വൈഷ്ണവിന്റെ മുഖം വല്ലാതെ ആയി… അവന്റെ മുഖത്തെ ഭാവം കണ്ടപ്പോ അവർക്ക് രണ്ട് പേർക്കും ആ ഫോട്ടോയിലെ പെണ്ണിനെ അവർക്ക് മനസ്സിലായി…

അവൻ മുഖം തിരിച്ച് ചുറ്റും നോക്കി… ഒരു അൽഭുത ഭാവം ആണ് അവർക്ക് ഉണ്ടായിരുന്നത്…

ഒരു റൂമിന്റെ ഉള്ളിൽ വേറെ ഒരു വീട് എന്ന് വേണമെങ്കിൽ പറയാം… മുറി മുഴുവൻ കറുത്ത പെയിൻറ്…. മുറിയിൽ നിറയെ മദ്യ കുപ്പി…. ബുക്ക് വെക്കാൻ ഉള്ള ഷെൽഫിലും , കട്ടിലിന്റെ അടിയിലും , കട്ടിലിന്റെ മുകളിലും നിറയെ മദ്യ കുപ്പികൾ… നമ്മുടെ ലാലേട്ടൻ പറയുന്ന പോലെ പല നിറത്തിലും പല സൈസിലും പല ബ്രാൻഡിലും ഉള്ള കുപ്പികൾ…. ഒരു മൊബൈൽ ബേവരേജ്‌ ഔട്ട്‌ലെറ്റ് പോലെ…. മുറിയുടെ ഒരു മൂലയിൽ ഡംബലും പഞ്ചിങ് ബാഗും ഒക്കെ വെച്ച് ഒരു ജിം പോലെ…. മറ്റൊരു മൂലയിൽ ഒരു അടുക്കള… ഒരു സിംഗിൾ ബർണർ സ്റ്റൗവും പിന്നെ ഒരു ഫ്രിഡ്ജും…. മറ്റൊരു മൂലയിൽ ഒരു സിമെന്റ് ടാങ്ക് പോലെ എന്തോ ഒന്ന്… ആ ടാങ്കിന്റെ ഭിത്തിയിൽ ഒരു പ്ലേറ്റും ഒരു കുപ്പി Old Monk , ഒരു തണുത്ത വെള്ളത്തിന്റെ ബോട്ടിലും ഒരു ചില്ല് ഗ്ലാസ്സും….

“ ഏട്ടാ ശിവറാം ഏട്ടൻ എവിടെ…?? ”

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.