? വേദനസംഹാരി 3 ? [Jacob Cheriyan] 387

പിറ്റേന്ന് രാവിലെ എന്റെ കൂട്ടുകാരൻ ആണ് വിളിച്ച് പറഞ്ഞത് ഏട്ടൻ ആക്സിഡന്റ് ആയിട്ട് ഹോസ്പിറ്റലിൽ ഉണ്ടെന്ന്… അവന്റെ അച്ഛൻ അവിടുത്തെ ഡോക്ടർ ആയിരുന്നു.. അവിടെ ചെന്നപ്പോ ആണ് അറിയുന്നത് ഏട്ടത്തി മരിച്ച്‌ പോയി എന്ന്…

ബോഡി ആരും ക്ലൈം ചെയ്യാത്തത് കൊണ്ട് ഏട്ടൻ കോമയിൽ നിന്ന് ഉണരുന്നത് വരെ ഏട്ടത്തിയെ മോർച്ചറിയിൽ വെച്ചു… 2 ദിവസം കഴിഞ്ഞ് ഏട്ടൻ ഉണർന്നപ്പോ ആദ്യം അന്വേഷിച്ചത് ഏട്ടത്തിയെ ആണ്… ആ രംഗം ഇപ്പോഴും ഒരു മറക്കാൻ പറ്റാത്ത വേദനയാ…

 

ആമിന എന്നായിരുന്നു ആ ഏട്ടത്തിയുടെ പേര്… ഏട്ടൻ ഉണർന്നപ്പോ തന്നെ അടുത്ത് നിന്ന എല്ലാരോടും ഏട്ടത്തി എവിടെ എന്ന് ചോദിച്ചു.. ഒന്നും പറയാൻ പറ്റാതെ നിന്ന എന്റെ കഴുത്തിന് പിടിച്ച് ആണ് ഏട്ടൻ ചോദിച്ചത്…. അങ്ങനെ ഞാൻ തന്നെ എട്ടനോട് പറയേണ്ടി വന്നു ഏട്ടത്തി പോയി എന്ന്…

 

അന്ന് ഏട്ടൻ കരഞ്ഞ കരച്ചിൽ എന്റെ ദേവി.. ആ ബോഡിയും കെട്ടി പിടിച്ച് ഇരുന്നു കരഞ്ഞ ഏട്ടനെ കണ്ടാൽ ആരും കരഞ്ഞ് പോകും… അത്രക്ക് ദയനീയം ആയിരുന്നു… ഏട്ടത്തിയെ കെട്ടിപിടിച്ച് മുഖത്ത് മൊത്തം ചുംബിച്ച് , എഴുന്നേക്ക്‌ ആമി എന്ന് പറഞ്ഞ് ഏട്ടന്റെ ചേഷ്ട മുഴുവൻ ഒരു ഭ്രാന്തനെ പോലെ ആയിരുന്നു… അത് കണ്ട് നിൽക്കാൻ ശേഷി ഇല്ലാതെ ഞാൻ പുറത്തേക്ക് ഇറങ്ങി പോയി…. പിന്നെ ഏട്ടനും ഏട്ടന്റെ കൂട്ടുകാരും കൂടിയാണ് ഏട്ടത്തിയെ അടക്കിയത്… ഏട്ടനും ഏട്ടത്തിയും സ്ഥിരം കറങ്ങാൻ പോകുന്ന വണ്ടി ആയിരുന്നു… ആ ബുള്ളറ്റ്… അതാ അന്ന് ബുള്ളറ്റ് മറിച്ചിട്ട അവനെ അത്രയും തല്ലിയത്….

പക്ഷേ ഏട്ടത്തിയുടെ ബോഡിയിൽ കുറച്ച് വെട്ട്‌ കൊണ്ട പാട് ഒക്കെ ഉണ്ടായിരുന്നു… അതെന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല കാരണം പോലീസ് പറഞ്ഞത് അത് ഒരു ആക്സിഡന്റ് ഡെത്ത് ആയിരുന്നു എന്നാ…. അത് കഴിഞ്ഞ് ഒരു 2 വർഷത്തോളം ഏട്ടൻ ഇവിടെ ഉണ്ടായിരുന്നില്ല… പിന്നെ ഇപ്പൊ എന്റെ കല്യാണത്തിന് ആണ് വരുന്നത് ”

.

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.