മുത്തശ്ശി മരിച്ച് കഴിഞ്ഞ് 1 വർഷം കഴിഞ്ഞ് മുത്തശ്ശനും മരിച്ച്… മുത്തശ്ശൻ മരിക്കുമ്പോ അവന് വയസ്സ് 13… എനിക്ക് 10… അന്ന് മുതൽ അവന് അവന്റെ ചിലവ് കണ്ടെത്താൻ ജോലിക്ക് പോകേണ്ടി വന്നു…. അച്ഛൻ 5 പൈസ അവന് കൊടുക്കാറില്ല… എന്ത് ജോലി എന്ന് ചോദിച്ചാൽ ഞങ്ങൾക്ക് തന്നെ കൃത്യമായി അറിയില്ല… അവൻ മൂന്നാല് ജോലി ചെയ്യുന്നത് കണ്ടപ്പോ ആണ് ഞങ്ങൾ അറിയുന്നത് അവൻ ജോലിക്ക് പോകുന്നുണ്ട് എന്ന്…
ഒരു ദിവസം രാവിലെ പുറത്ത് പോയി വന്ന അവനെ അച്ഛൻ ചീത്ത പറയുന്നത് കേട്ട് ആണ് ഞാൻ എഴുന്നേറ്റ് വരുന്നത്…. അമ്മയോട് ചോദിച്ചപ്പോ ആണ് അറിയുന്നത് മുത്തശ്ശൻ വാങ്ങിച്ച് കൊടുത്ത സൈക്കിൾ എടുത്ത് അവൻ രാവിലെ പത്രം ഇടാൻ പോകാറുണ്ടായിരുന്നു എന്ന്… രാവിലെ എവിടെയോ പോയിട്ട് വന്ന അച്ഛൻ വഴിയിൽ വെച്ച് അവനെ കണ്ട് എന്നും , ബന്ധുക്കളോ സുഹൃത്തുക്കളോ കണ്ടാൽ അച്ഛന് നാണക്കേട് ആണെന്ന് പറഞ്ഞ് ആണ് അവനെ വഴക്ക് പറഞ്ഞത്… അവൻ അച്ഛൻ പറഞ്ഞത് മുഴുവൻ മതിലിൽ ചാരി നിന്ന് ചിരിച്ചോണ്ട് കേട്ട്…. എന്നിട്ട് അച്ഛനോട് പറഞ്ഞു… കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ രാവിലെ സ്കൂളിൽ പോകാൻ ഉള്ളത് ആണെന്ന്… അവനോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് തോന്നിയത് കൊണ്ടോ എന്തോ അച്ഛൻ പിന്നെ ജോലി കാര്യത്തിൽ അവനോട് ഒന്നും പറഞ്ഞിട്ടില്ല….
രാവിലെ എഴുന്നേൽക്കുന്ന അവൻ എങ്ങോട്ടോ പോകും കുറച്ച് കഴിഞ്ഞ് കേറി വരും സ്കൂളിൽ പോകും.. വൈകിട്ട് സ്കൂളിൽ നിന്ന് വന്ന് വേഷം മാറി നേരെ എങ്ങോട്ടോ പോകും… അവൻ എപ്പോ വരും എപ്പോ പോകും എന്നൊന്നും ആർക്കും അറിയില്ല..
ചില ദിവസം രാത്രി പോയാൽ പിന്നെ രാവിലെ ആയിരിക്കും വരുന്നേ… അതിനെ പറ്റി ഞാൻ അവനോട് ചോദിച്ചപ്പോ അവൻ പറഞ്ഞത്
““ ഞാൻ രാത്രി തന്നെ വരും പക്ഷേ അപ്പോഴേക്കും എല്ലാവരും ഉറങ്ങിട്ടുണ്ടാവും… പിന്നെ വരാന്തയിൽ കിടക്കും… രാവിലെ പത്രം ഇടാൻ പോകും.. പിന്നെ വരുമ്പോ ആയിരിക്കും നിങ്ങള് കാണുന്നത്… പിന്നെ എവിടെ പോയി എന്ന് ആരും ചോദിക്കാത്തത് കൊണ്ട് ഞാൻ പറയാറും ഇല്ല എന്ന്…..””
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????