? വേദനസംഹാരി 3 ? [Jacob Cheriyan] 387

“ ഞങ്ങൾ ആരോടും ഒന്നും ചോദിക്കൂല ”

വൈഷ്ണവിയും പാറുവും ഒരുമിച്ച് പറഞ്ഞു…

“ മ്മ്‌…. ”

വൈഷ്ണവ് ഒന്ന് മൂളി…. പിന്നെ ബെഡിലേക്ക്‌ ഇരുന്നു… അത് കഴിഞ്ഞ് ശിവറാമിന്റെ കഥ പറയാൻ തുടങ്ങി….

“ ഞാനും ഏട്ടനും തമ്മിൽ 3 വയസ്സിന്റെ വ്യത്യാസമുണ്ട്… പക്ഷേ.. എനിക്ക് ഓർമ്മ ഉറച്ച നാൾ തൊട്ട് ഒരിക്കലും ഏട്ടനോട് അച്ഛനും അമ്മയും സ്നേഹത്തോടെ പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല… അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല… പക്ഷേ ഏട്ടന് അറിയാം… അത് ചോദിക്കാൻ എനിക്ക് എന്തോ പേടിയാണ്… പക്ഷേ എന്നോട് പുള്ളിക്കാരന് ഭയങ്കര സ്നേഹം ആണ്….

എന്തിന് ഏട്ടൻ പറഞ്ഞ് ആണ് ഞാൻ അറിയുന്നത് ഏട്ടന് പേര് ഇട്ടത് പോലും മുത്തശ്ശൻ ആണെന്ന്…. ഏട്ടൻ എപ്പോഴും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം ആയിരിക്കും…

 

നിങ്ങൾ ശ്രേദ്ധിച്ചോ എന്ന് അറിയില്ല ഏട്ടൻ ഇന്നു വരേക്കും ഒരു വട്ടം പോലും അച്ഛനെയും അമ്മയെയും അച്ഛാ എന്നോ അമ്മാ എന്നോ വിളിച്ചിട്ടില്ല… അത് ഏട്ടൻ വിളിച്ചത് മുത്തശ്ശനെയും മുത്തശ്ശിയെയും ആണ്… അവരെ അവൻ അച്ഛാ അമ്മാ എന്നാ വിളിച്ചിരുന്നെ… അവർക്കും അവൻ അങ്ങനെ ആയിരുന്നു… കൊച്ചുമോനെ പോലെ ആയിരുന്നില്ല… സ്വന്തം മകൻ ആയിട്ട് ആണ് അവർ അവനെ വളർത്തിയെ…. മുത്തശ്ശൻ മരിക്കുന്നത് വരെ അവന്റെ മുഴവൻ ചിലവും മുത്തശ്ശൻ ആണ് നോക്കിയിരുന്നത്.. ഞാൻ പ്രൈവറ്റ് സ്കൂളിൽ പഠിച്ചപ്പോ അവൻ ഗവർമെന്റ് സ്കൂളിൽ ആണ് പഠിച്ചത്… കാരണം മുത്തശ്ശന് അധികം പെൻഷൻ ഇല്ലായിരുന്നു…. അച്ഛൻ ആണെങ്കിൽ അവൻ എവിടെ ഉണ്ടെന്ന് പോലും അന്വേഷിക്കാർ ഇല്ല… ചീത്ത പറയാൻ അല്ലാതെ…

 

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.