??ജോക്കർ 4️⃣ [??? ? ?????] 3260

ഐജി സച്ചിൻ ഹരികിഷോർ എന്നിവർ അഞ്ജനയുടെ വാക്കുകൾക്ക് കാതോർത്തു നിന്നു….

 

അഞ്ജന കയ്യിലെ റിമോട്ടിൽ പ്രെസ്സ് ചെയ്തതും കോൺഫറൻസ് റൂമിലെ പ്രൊജക്ടറിൽ ഒരു റെസിപ്റ്റ് തെളിഞ്ഞു വന്നു….

 

“ഇന്ന് രാവിലെ ക്രൈം സ്പോട്ടിൽ ആംബുലൻസ് ചെക്ക് ചെയ്തപ്പോൾ കിട്ടിയ ഒരു റെസിപ്റ്റ് ആണ് ഇത്… മേപ്പാടി മെർച്ചന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡെയിലി കളക്ഷൻ റെസിപ്റ്റ്‌….”

“യു മീൻ പിഗ്മി കളക്ഷൻ…???”

“യെസ് സർ…”

“ഓക്കേ…”

 

“റെസിപ്റ്റിലെ ഡീറ്റെയിൽസ് വെച് സൊസൈറ്റിയിൽ അന്വേഷിച്ചപ്പോൾ ഇത് അവിടെ അടുത്തുള്ള ഒരു വർക്ക്‌ ഷോപ്പിന്റെ അക്കൗണ്ട് ആണെന്ന് മനസ്സിലായി…. തുടർന്നു ആ വർക്ക് ഷോപ്പിലെ ജോലിക്കാരനെയും ഉടമസ്താനെയും ചോദ്യം ചെയ്തു …”

“And????”

“മൂന്ന് ദിവസം മുൻപ് ഇരുപത്തിയഞ്ചിനും മുപ്പത്തിനും ഇടയിൽ പ്രായം ഉള്ള ഒരു ചെറുപ്പക്കാരൻ ആംബുലൻസിന് സൈറൺ ഫിറ്റ് ചെയ്യാൻ വേണ്ടി വർക്ഷോപ്പിൽ വന്നത് അവർ ഓർക്കുന്നുണ്ട്…”

“ഗുഡ്… അവരുടെ കയ്യിൽ നിന്നും ഡീറ്റെയിൽസ് കളക്ട് ചെയ്ത് നമുക്ക് ഒരു സ്കെച്ച് തയ്യാറാക്കാം…. അത് തുടർന്നുള്ള അന്വേഷണത്തിൽ ഉപകാരപ്പെടും….”

 

“ബട്ട് സർ…. അയാളുടെ ഫേസ് കറക്റ്റ് ആയി റീകലക്ട്ട് ചെയ്യാൻ അവർക്കു പറ്റുന്നില്ല…. അയാൾ മങ്കി ക്യാപ് യൂസ് ചെയ്തിരുന്നു പിന്നെ കണ്ണടയും….

 

“Bullshit….. സോ വീണ്ടും ഡെഡ് എൻഡ്…..”

“അല്ല മാം…ആ ആംബുലൻസിൽ ഫിറ്റ് ചെയ്തത് Cloudsale എന്ന കമ്പനിയുടെ സൈറൺ ആണ് അതും 400 watt പവർ ഉള്ളത്….…. സാധാരണ 200 വാട്ടിൽ താഴെ ഉള്ള സൈറൺ ആണ് യൂസ് ചെയ്യാറ്….. ഇതിനു സാധാരണ ഉള്ളതിനേക്കാൾ ശബ്ദം കൂടുതൽ ആണെന്ന് മാത്രമല്ല,  റിമോട്ട് വെച്ച് കണ്ട്രോൾ ചെയ്യാനും പറ്റും…. വയനാട് കോഴിക്കോട് ജില്ലകളിൽ എവിടെയും ഈ സൈറൺ ലഭ്യം അല്ല… ഓൺലൈൻ സൈറ്റ്കളിലും കേരളത്തിൽ എവിടെയും ഡെലിവറി ഇല്ല….”

 

“Whats your point???”

“മാം…. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഈ പ്രോഡക്റ്റ് വാങ്ങിയവരുടെ ഡീറ്റെയിൽസ് ഫ്ലിപ്കാർട്ടിൽ നിന്നും കളക്ട്ട് ചെയ്യാൻ സാധിച്ചാൽ…”

“ഫ്ലിപ്കാർട്ട് എന്ന് കൃത്യമായി എങ്ങനെ പറയാൻ പറ്റും… മറ്റു സൈറ്റുകളിലും ഈ പ്രോഡക്റ്റ് ലഭ്യമാണ് ആയിരിക്കില്ലേ….??”

“മാം … ഫ്ലിപ്കാർട്ടിന്റെ കവർ പൊളിച്ചു സൈറൻ എടുത്ത് കൊടുത്തതെന്നു വർക്ഷോപ്പിലെ പയ്യൻ മൊഴി നൽകിയിട്ടുണ്ട്…”

“മ്മ്… ഓക്കേ… അത് നമുക്ക് കളക്ട് ചെയ്യാം…. ആ വന്ന ചെറുപ്പക്ക്കാരനെ കുറിച്ച് മറ്റെന്തെങ്കിലും അവർക്ക് പറയാൻ കഴിയുമോ…??? Any other leads ?????”

 

“ഉണ്ട് മാം…. “

“അയാൾ ഒരു ഇടം കയ്യൻ ആണ്…. ഇടത് കയ്യിൽ തള്ള വിരലിനോട് ചേർന്ന് D എന്ന് പച്ച കുത്തിയിട്ടുണ്ട്…..”

 

“മ്മ്….ലെറ്റസ് ഗെറ്റ് തിങ്ങ്സ് ഡൺ… “

കേസിന്റെ തുടര്ന്വേഷണത്തിൽ സച്ചിനേ അസ്സിസ്റ്റ് ചെയ്യാൻ അഞ്ജനയെ ചുമതലപ്പെടുത്തിക്കൊണ്ട് അന്ന് തന്നെ തീരുമാനം ആയി…

************************************************

കോഴിക്കോട് റൂറൽ SP ഓഫീസ്

“എന്താ വിനോദ്???”

ധൃതിയിൽ ഡോർ തുറന്ന് അകത്തേക്ക് വന്ന SI വിനോദിനോട്  കാർത്തിക്ക് ചോദിച്ചു….

“പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടുണ്ട്…. “കയ്യിലിരുന്ന ഫയൽ ASP നൽകി കൊണ്ട് വിനോദ് പറഞ്ഞു….

 

റിപ്പോർട്ട് ഒന്ന് നോക്കിയ ശേഷം സൈഡിലേക്ക് മാറ്റി വെച്ച് കാർത്തിക്ക് തന്റെ ജോലി തുടർന്നു….

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കാർത്തിക്കിന്റെ ഫോണിലേക്ക് സച്ചിന്റെ കാൾ വന്നു…..

 

“ഹലോ… സർ….”

“കാർത്തിക്ക് … ഒരു ഇമ്പോർട്ടന്റ് കാര്യം പറയാൻ വേണ്ടി വിളിച്ചതാണ്…. നമ്മൾ വിട്ടു പോയ ഒരു കാര്യം…”

“എന്താ സർ….???”

“നമ്മുടെ ഇപ്പോഴത്തെ അസംപ്ഷൻ ഈ കില്ലിങ് ന്റെ പുറകിൽ ഉള്ള റീസൺ പ്രതികാരം ആയിരിക്കാം എന്നാണല്ലോ…”

“യെസ് സർ….”

 

“പിന്നെ ഇന്നത്തെ ഈ ഇൻസിഡന്റ്….. ശെരിക്കും പറഞ്ഞാൽ ബിബിൻ പോസ്റ്റ്മോർട്ടം ചെയ്ത കേസുകൾ ഒക്കെ റീ പോസ്റ്റ്മോർട്ടം ചെയ്യിപ്പിച്ചത് പോലെ ബിബിന്റെ ബോഡിയെയും രണ്ടാമത് പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വന്നത് ഒരു ജോക്കറിന്റെ പ്ലേ ആണെന്നാണ് എനിക്ക് തോന്നുന്നത്…. അത് കൊണ്ട് തന്നെ നമ്മൾടെ ഊഹം ശെരിയാണെന്നു ഉറപ്പിക്കാം….”

“എനിക്കും അങ്ങനെ തന്നെയാ തോന്നുന്നേ….”

 

“സോ…. ബിബിൻ പോസ്റ്റ്മോർട്ടം ചെയ്ത ഏതെങ്കിലും കേസിൽ മിനിസ്റ്റർ ഇൻവോൾവ്ഡ് ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യണം….  ഗോസിപ് ആണെങ്കിൽ കൂടി വിട്ടു കളയരുത്….”

“ഓക്കേ സർ…”

 

“ബിബിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയോ.…??”

“കുറച്ചു മുൻപ് കിട്ടി സർ….”

“Any leads….???”

“Nothing sir….രാവിലെ ബോഡിയുടെ കൂടെ കണ്ടെടുത്ത റിപ്പോർട്ടിലെ ഡീറ്റൈൽസും ഇപ്പൊ വന്ന റിപ്പോർട്ടിലെ ഡീറ്റൈൽസും സെയിം ആണ്…..”

 

“Same means????”

 

“Sir… റിപ്പോർട്ടിലെ ഫൈൻഡിങ്‌സ്, സ്റ്റൈൽ ഓഫ് റിപ്പോർട്ടിങ് ഒക്കെ സെയിം ആണ്…. ഡോക്ടറുടെ സൈൻ പോലും മോക്ക് ചെയ്തിട്ടുണ്ട്…. ഒരേ റിപ്പോർട്ട് രണ്ട് പ്രാവശ്യം വായിച്ച പോലെ ഉണ്ട്….”

 

“ഈ പോലീസ് കുപ്പായം ഊരിവെച്ചു തനിക്ക് കുഴിവെട്ടാൻ പൊയ്ക്കൂടേടോ……” ഒരുനിമിഷം ആലോചിച്ചു നിന്ന് സച്ചിൻ കാർത്തിക്ന് നേരെ ചീറി…..

“സർ….????”

“ഇത്രേം വൈറ്റൽ ആയിട്ടൊരു ക്ലൂ കയ്യിൽ വെച്ചിട്ട് അത് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ തനിക് നല്ലത് കുഴിവെട്ടു തന്നെയാ…..”

“സർ… ഞാൻ… പക്ഷെ…..”

“ഇത്രേം പറഞ്ഞിട്ടും തനിക്ക് മനസ്സിലായില്ല എന്നുണ്ടെങ്കിൽ തന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല….”

 

“ഒന്നര മണിക്കൂറിനുള്ളിൽ ഞാൻ മെഡിക്കൽ കോളേജിൽ എത്തും അപ്പോഴേക്കും Dr ബിബിന്റെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അസ്സിസ്റ്റ് ചെയ്ത PG സ്റ്റുഡന്റ്‌സ്, ഹൗസ് സർജൻസ് അങ്ങനെ ആരാണെങ്കിലും അവരും പിന്നെ താനും അവിടെ ഉണ്ടാവണം….”

“യെസ് സർ….” കാർത്തിക്കിന്റെ ശബ്ദം ഇടറിയിരുന്നു….

************************************************

18 Comments

  1. ❤️❤️❤️❤️❤️

  2. Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.

    1. ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….

  3. ഈ പാർട്ടും പൊളിച്ചു….. ??????

    1. ??? tnku

  4. ?? previous parts വായിക്കട്ടെ

    1. Ok✌️?

  5. ?♥️നർദാൻ?♥️

    ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.

    ഒന്നും പറയാനില്ല അടിപൊളി.

    ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.

    അത് വായിച്ച് തന്നെ അറിയണം

    ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.

    എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.

    ?♥️?♥️?♥️????

    1. Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  7. കൈലാസനാഥൻ

    ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ

    1. അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….

      വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….

  8. വിശ്വനാഥ്

    ????????

    1. ???? tnku

Comments are closed.