??ജോക്കർ 4️⃣ [??? ? ?????] 3260

“ഈ ആംബുലൻസ് ആരുടേതാണ് എന്ന് ഐഡന്റിഫൈ ചെയ്തോ….??? ഈ ഫാം ഹൗസും…..???”

“മാം ഈ ആംബുലൻസിന്റെ നമ്പർ ഫേക്ക് ആണ്… അതേ പോലെ തന്നെ എഞ്ചിൻ നമ്പറും, ഷാസി നമ്പറും മനസിലാക്കാൻ പറ്റാത്ത വിധം നശിപ്പിച്ചിട്ടിട്ടുണ്ട്….”

“മ്മ്… ഈ ഫാം ഹൗസ് ആരുടേതാണെന്ന് അന്വേഷിച്ചോ…..???”

“അത് ഇരുമ്പനം പ്ലാന്റേഷൻറെ ഉടമസ്ഥതയിൽ ഉള്ളതാ…”

“ഓക്കേ….”

 

അഞ്ജന ആംബുലൻസ് വിശദമായി പരിശോധിക്കാൻ തുടങ്ങി…  കുറച്ചു നേരത്തെ തിരച്ചിലിന് ഒടുവിൽ ഒരു ചെറിയ കഷണം കടലാസുമായി അഞ്ജന ആംബുലൻസിന് പുറത്തേക്ക് ഇറങ്ങി…. അഞ്ജനയുടെ മുഖത്ത് ചെറിയൊരു ചിരി ഉണ്ടായിരുന്നു….

 

അഞ്ജന ഫോൺ എടുത്ത് SI നയനിക എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു.. 

 

“ഹലോ.. നിനി…. അഞ്ജന ഹിയർ….”

“ഹലോ… പറയു മാഡം…”

“മേപ്പാടി ടൗൺ നിനിയുടെ ജൂറിസ്‌ഡിക്ഷൻ അല്ലെ….?”

“അതേ മാഡം….”

“ഓക്കേ.. ഫൈൻ… ഞാൻ ഒരു ഫോട്ടോ വാട്സാപ്പ് ചെയ്ത് തരാം… ആളെ 1 മണിക്ക് മുന്നേ കൽപ്പറ്റ SP ഓഫീസിൽ എത്തിക്കണം….”

“ഷുവർ മാം…..”

 

അഞ്ജന കയ്യിലിരുന്ന കടലാസ് കഷണം ഫോട്ടോ എടുത്ത് നിനിക്ക് വാട്സാപ്പ് ചെയ്ത് കൊടുത്തു…

************************************************

3.00 pm

SP ഓഫീസ്, വയനാട്

 

കോൺഫറൻസ് ഹാളിൽ ഐജി മീര, എസ്പി സച്ചിൻ, വയനാട് എസ്പി ഹരി കിഷോർ എന്നിവർ ഇരിപ്പുണ്ട്… മൂന്ന് പേരുടെയും മുഖത്ത് നിരാശ, ദേഷ്യം എന്നിവ വ്യക്തമാണ്….

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഐജി സംസാരിച്ചു തുടങ്ങി….

 

“Sachin… things are getting worse…. ഞാൻ പറയാതെ തന്നെ സച്ചിന് മനസ്സിലാവുന്നുണ്ടല്ലോ അല്ലെ… Dr ബിബിൻ മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്, അതിന്റെ പ്രഷർ ഒരു വശത്ത്….  പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളും സർക്കാരിനും പോലീസിനും എതിരെ രംഗത്തു വന്നു തുടങ്ങി…. ഇനിയും ഒരു പ്രോഗ്രസ്സ് ഉണ്ടായില്ലെങ്കിൽ…..”

 

“എനിക്ക് അറിയാം മാഡം… പക്ഷെ..   ഒരു ചെറിയ സൂചന പോലും…. വല്ലാത്തൊരു സിറ്റുവേഷനിൽ ആണ്…”

സച്ചിൻ പറഞ്ഞു തീരുന്നതിന് മുൻപ് ഹരികിഷോറിന്റെ ഫോൺ റിങ് ചെയ്തു….

 

“Yes anjana…”

“∞∞∞∞∞∞∞∞∞”

“Is it.. Great… കോൺഫെറൻസ് ഹാളിലേക് വരൂ….”

 

ഫോൺ കട്ട് ചെയ്ത് ഹരികിഷോർ ഐജി യുടെ നേരെ തിരിഞ്ഞു…

“മാം ഒരു ഗുഡ് ന്യൂസ് ഉണ്ട്……”

************************************************

18 Comments

  1. ❤️❤️❤️❤️❤️

  2. Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.

    1. ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….

  3. ഈ പാർട്ടും പൊളിച്ചു….. ??????

    1. ??? tnku

  4. ?? previous parts വായിക്കട്ടെ

    1. Ok✌️?

  5. ?♥️നർദാൻ?♥️

    ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.

    ഒന്നും പറയാനില്ല അടിപൊളി.

    ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.

    അത് വായിച്ച് തന്നെ അറിയണം

    ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.

    എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.

    ?♥️?♥️?♥️????

    1. Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  7. കൈലാസനാഥൻ

    ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ

    1. അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….

      വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….

  8. വിശ്വനാഥ്

    ????????

    1. ???? tnku

Comments are closed.