? ഗൗരീശങ്കരം 7 ? [Sai] 1907

പിറ്റേന് രാവിലെ ഇത് പറയാൻ ഞാൻ ചേട്ടനെ വിളിച്ചു …. പക്ഷെ എടുത്തില്ല…. അച്ഛനോടും അമ്മയോടും പറയാൻ ധൈര്യം വന്നില്ല..  

 

പിന്നീടുള്ള ദിവസങ്ങളിൽ അവർ എന്നെ കണ്ടെങ്കിലും മോശമായ പെരുമാറ്റം ഒന്നും ഉണ്ടായില്ല…  പക്ഷെ രണ്ട് ദിവസം മുൻപ് രാത്രിയിൽ അവർ എന്നെ….തക്ക സമയത്ത് അമ്മ ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റ് ലൈറ്റ് ഇട്ടതു കൊണ്ട്…..

 

നമ്മടെ ഒക്കെ അച്ഛന്റെ പ്രായം ഉണ്ടാവില്ലേ അയാൾക്… ആയാളും കൂടി…..

 

എനിക്ക് പേടിയാണ് ഏട്ടാ…. എല്ലായിപ്പോഴും രക്ഷിക്കാൻ ഇത് പോലെ ആരെങ്കിലും വരണം എന്നില്ലലോ……..

 

ഇത് വരെ ഞാൻ ചേട്ടൻ പറഞ്ഞത് മുഴുവൻ അനുസരിച്ചിട്ടേ ഉള്ളു…  വീട്ടിൽ അച്ഛനും അമ്മയും പോലും ചേട്ടനോട് എതിര് നിന്നിട്ടില്ല..    അതുകൊണ്ടാണല്ലോ ഒരു മുൻപരിചയവും ഇല്ലാത്ത ആൾക്കാരെ വീട്ടിൽ കയറ്റി താമസിപ്പിച്ചേ…..

 

ചേട്ടൻ എപ്പോഴേലും അച്ഛനെ കുറിച് ആലോചിച്ചിട്ടുണ്ടോ…. നമ്മള് രണ്ടാളുടെയും പഠിപ്പ് മുടങ്ങാതിരിക്കാൻ ഇല്ലാത്ത ആരോഗ്യവും വെച്ച് കഷ്ടപ്പെടുവാ പാവം… അതിന്റെ കൂടെ ഈ 5 പേരുടെ ചിലവും കൂടി എങ്ങനെ നടന്നു പോവും എന്ന് ചേട്ടൻ ചിന്തിച്ചിട്ടുണ്ടോ…?”

 

കരഞ്ഞു കൊണ്ട് മുന്നിൽ നിൽക്കുന്ന അനിയത്തിയുടെ മുന്നിൽ താൻ തീരെ ചെറുതാകുന്നതായി രൂപേഷിനു തോന്നി….

 

“മോളെ ഞാൻ….. സോറി…..”

 

“സോറി പറഞ്ഞത് കൊണ്ട് എന്ത് കാര്യം ചേട്ടാ…. ഇത് പോലുള്ള കാര്യങ്ങൾക്കു നേരെ പ്രതികരിക്കാൻ പറ്റണം… അല്ലെങ്കിൽ പിന്നെ…   വീണ്ടും…”

 

“ഇല്ല മോളെ… അവർ ഇനി ഒന്നും ചെയ്യില്ല… അതിനു ഞാൻ സമ്മതിക്കില്ല….”

 

“എത്ര നാൾ ഏട്ടാ…. എത്ര നാൾ ഏട്ടൻ എനിക്ക് കാവൽ നില്കും….?”

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.