“രൂപേഷേ… ഇത് ഇനി ഇങ്ങനെ വെച്ച് നീട്ടി കൊണ്ട് പോകേണ്ട കാര്യം ഇല്ല…. നമ്മൾക്കു ആവശ്യം ഉള്ള വിവരങ്ങൾ ഒക്കെ കിട്ടിയല്ലോ…. അവനെ നമ്മക് അങ്ങ് തീർത്തേക്കാം….. നീ ഈ നമ്പർ പിടി… തൃശൂർ ടീം ആണ്… നാളെ നീ ഒന്ന് വിളിക്ക്… അവരോടു ഇന്നേക്ക് നാലാം ദിവസം പണി നടത്താൻ പറയണം…..”
“ഹ…”
“എന്നാ ചെല്ല്… ബാക്കി ഞാൻ ഒന്ന് പ്ലാൻ ചെയ്യട്ടെ….”
അവിടുന്ന് ഇറങ്ങി രൂപേഷ് നേരെ ചെന്നത് ആദൂ ന്റെ മുറിയിലേക് ആണ്…..
“മോളെ…..???”
“ഏട്ടാ….. ഞാൻ എത്ര വിളിച്ചു…. എനിക്ക് ഒരു കാര്യം പറയാൻ……”
“നിനക്ക് പറയാനുള്ളത് കേൾക്കാന ഞാൻ വന്നേ….. ഇപ്പോഴല്ല…. നാളെ രാവിലെ…. നമുക്ക് അമ്പലത്തിൽ ഒന്ന് പോകാം…. “
“ആം…..”
അമ്പലത്തിൽ നിന്നും തൊഴുതിറങ്ങിയ രൂപേഷും ആദുവും ആൽ ചുവട്ടിൽ ഇരുന്നു….
“ആദൂ… ഇനി പറ….”
“സ്കൂളിലേക്കുള്ള പ്രൊജക്റ്റ് എഴുതുന്നതിനു ഞാൻ കുറച്ചു ദിവസായി ലേറ്റ് ആയിട്ട കിടക്കാറ്…. ഒരുദിവസം രാത്രി പ്രൊജക്റ്റ് ഒക്കെ എഴുതി കിടക്കാൻ നേരം ദാഹിച്ചിട് അടുക്കളേൽ പോകാൻ ഇറങ്ങിയപ്പോ ചേട്ടന്റെ ഫ്രണ്ട്സ് ഏണികൂടിന്റെ അടുത്ത് ഉണ്ടായിരുന്നു.. എന്നെ കണ്ടപ്പോ അവർ ഒന്ന് ചിരിച്ചു, ഞാനും. വെള്ളം കുടിച് തിരിച്ചു വരുമ്പോ അവരെ കണ്ടില്ല… ഞാൻ റൂമിലേക്കു കയറുന്നതിനു മുൻപേ അവരിൽ ഒരാൾ എന്നെ പുറകിൽ നിന്ന് പിടിച്ചു…. അവര് ബോധത്തിൽ അല്ലെന്നു തോനുന്നു.. അല്ലെങ്കിൽ എന്റെ ഭാഗ്യം.. ഞാൻ കുതറിയപ്പോ അവൻ നിലത്തു വീണു. ഞാൻ ആ തക്കത്തിനു അകത്തു കയറി വാതിൽ അടച്ചു …….
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????