മറുപടി പറയാൻ ആവാതെ രൂപേഷ് നിലത്തു ഇരുന്നു പോയി?. ദേവനും മെല്ലെ രൂപേഷിന്റെ അടുത്ത ചെന്ന് ഇരുന്നു…..
“ടാ… എന്താടാ ഇത്…..”
“ദേവ നിനക്ക് അറിയോ…. എനിക്ക് ഇഷ്ടമില്ലാതിരുന്നിട്ട് കൂടി പല കൊള്ളരുതായ്മകൾക്കും ഞാൻ കൂട്ടു നിന്നിട്ടുണ്ട്… അവർക്കു വേണ്ടി… പാർട്ടിക്ക് വേണ്ടി …. എന്നിട്ടും… എന്നിട്ടും അവർ എന്റെ കുടുംബത്തെ ദ്രോഹിച്ചല്ലോടാ….???
ജി കെ യെയും അവന്മാരെയും എന്റെ വീട്ടിൽ നിർത്താൻ പറഞ്ഞപ്പോൾ മറുത്തൊരുവാക്ക് പറയാതെ ഞാൻ കൂടെ കൂടി… അച്ഛനും അമ്മയും അര പട്ടിണി കിടന്നിട്ട അവർക്ക് ഭക്ഷണം കൊടുത്തത്… എന്നിട്ടും….
ഇത് വീട്ടിൽ അച്ഛനും അമ്മയും അറിഞ്ഞാൽ ഞാൻ പിന്നെ എങ്ങനെ അവരുടെ മുഖത്ത് നോക്കും….???”
“രൂപേഷേ… നീ സമാധാനപ്പെട്… അവൾക് ഒന്നും സംഭവിച്ചിട്ടില്ല…. നീ ചെന്ന് അവളെ കാണ് …. അവൾക് പറയാൻ ഉള്ളത് കേൾക്….”
“ഞാൻ എങ്ങനെയാടാ… അവളെ ഫേസ് ചെയ്യാ….??”
“നീ ചെല്ല്…… അവൾക്കിപ്പോ ആവശ്യം നിന്നെ ആണ്…. പിന്നെ എടുത്ത് ചാടി അവിവേകം ഒന്നും കാണിക്കരുത്….”
“ഹ്മ്…..”
************************************
പതിവില്ലാതെ വന്നു കയറിയ രൂപേഷിനെ കണ്ട് അച്ഛനും അമ്മയും അത്ഭുതപ്പെട്ടു….
“എന്താടാ പതിവില്ലാതെ ഇട ദിവസം വന്നേ… നിനക്ക് നാളെ കോളേജ് ഇല്ലേ….?”
“വെറുതെ വന്നതാ….”
കൂടുതൽ ചോദിച്ചിട്ട് കാര്യം ഇല്ലാന്ന് അറിയുന്നത് കൊണ്ട് കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല.
രൂപേഷ് നേരെ ചെന്ന് ജി കെ യെ കണ്ടു…. അന്ന് കോളേജിൽ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു…
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????