“നിനക്ക് മറുപടി ഉണ്ടാവില്ലെന്നു എനിക്കറിയാം രൂപേഷേ.. എനിക്ക് മറുപടി ആവശ്യമില്ലതാനും….. ഞാൻ വന്നത് എനിക്ക് പറയാനുള്ളത് പറയാൻ അല്ല… നിന്റെ വീട്ടിലെ ഒരാൾക്കു നിന്നോട് പറയാൻ ഉള്ള കാര്യം പറയാനാ.. “
“എന്റെ വീട്ടിലെയോ….??”
“അദീന….. നിന്റെ അനിയത്തി….. കഴിഞ്ഞ കുറെ ദിവസങ്ങളായി അവൾ ഒരു കാര്യം നിന്നോട് പറയാനായി നിന്നെ വിളിക്കുന്നു….. ഒന്ന് അറ്റൻഡ് ചെയ്യാനോ ഒന്ന് തിരിച്ചു വിളിക്കാനോ നിനക്ക് പറ്റിയില്ലലോ രൂപേഷേ…..”
“ആദൂനെ നിനക്ക് എങ്ങനെയറിയാം…. സത്യം പറയെടാ… നീ എന്താ അവളെ ചെയ്തേ…..??”
രൂപേഷ് ദേവന്റെ ഷർട്ടിൽ കയറി പിടിച്ചു…
“അവളെ ഉപദ്രവിച്ചവന്റെ ഷർട്ടിൽ പിടിക്കാനാണെങ്കിൽ നേരെ വീട്ടിലേക് ചെല്ല്…. നീ വീട്ടിൽ കേറ്റി താമസിപ്പിച്ചില്ലേ.. നിന്റെ സുഹൃത്ത്… അവന്റെ ഷർട്ടിൽ പിടിക്ക്.”
“ടാ….. കള്ളം പറയുന്നോടാ..” രൂപേഷ് ദേവന്റെ മുഖത്തു ആഞ്ഞടിച്ചു…..
“കള്ളമാണോ എന്നറിയാൻ പെങ്ങളെ ഒന്ന് വിളിച്ചു നോക്കിയാൽ മതിയല്ലോ…”
“നീ പറഞ്ഞത് സത്യമാണെങ്കിൽ ഇന്ന് അവന്റെ അവസാനം ആണ്.. കളവാണെങ്കിൽ നിന്റെയും…..”
“അപ്പൊ ഇതൊക്കെ അറിഞ്ഞിട്ടും കണ്ണടച്ച് അവനെ സപ്പോർട്ട് ചെയ്യുന്ന ജി കെ യെ എന്ത് ചെയ്യും നീ…?”
ഇതിനു ഒരു മറുപടി രൂപേഷിനു ഉണ്ടാവില്ലന് ദേവനും ഉറപ്പായിരുന്നു….
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????