മനസ്സിലെ പകയും കൈയ്യിലെ ഹോക്കി സ്റ്റിക്കും വിനു ദേവൻ്റെ മുഖത്തിന് നേരെ ആഞ്ഞു വീശി. തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എത്തിയപ്പോഴേക്കും കോർട്ടിലെ മുഴുവൻ വെളിച്ചവും അണഞ്ഞു. പുറത്ത് ഷട്ടറിൽ ശക്തിയായി അടിക്കുന്ന ശബ്ദം അവിടം മുഴുവൻ നിറഞ്ഞു.
“ആരാടാ അത്….. മര്യാദയ്ക്ക് ലൈറ്റ് ഓൺ ചെയ്യെടാ…. “ജി കെ യുടെ ശബ്ദത്തിൽ പതർച്ചയുണ്ടായിരുന്നു.???
“ഡാ വിനു…..ചെന്ന് ലൈറ്റ് ഓൺ ചെയ്യെടാ….. “
“ആ……. അമ്മേ……..” മറുപടിയായി വന്നത് വിനുവിൻ്റെ അലർച്ചയായിരുന്നു. പിന്നീട് അത് ഒരു കൂട്ട നിലവിളിയായി…
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ജി കെ പതറി.
“തല്ലി കൊല്ലെടാ എല്ലാവൻമാരെയും.”
ജി.കെ ഗുണ്ടകളോടായ് അലറി. പക്ഷേ ജി കെ യുടെ ആജ്ഞ കേൾക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഇരുട്ടും അവ്യക്തമായ കാലടി ശബ്ദവും ചുറ്റിലും. കയ്യിൽ കിട്ടിയ ഇരുമ്പ് വടി കൊണ്ട് ജി കെ തനിക്കു ചുറ്റും വീശി.
കാതടപ്പിക്കുന്ന ശബ്ദത്തോടെ കോർട്ടിലേക്കുള്ള ഷട്ടർ തുറന്നു.
തനിക്ക് ചുറ്റുമുള്ള കാലടിയൊച്ചകൾ ഇപ്പോൾ നിലച്ചിരിക്കുന്നു. മുന്നിലുള്ള കസേരയിൽ ദേവന് പകരം വിനു ഇരിക്കുന്നു. അരികിലായി മറ്റു മൂന്ന് പേരെയും കണ്ട് ജി കെ ഒരു ഭ്രാന്തനെ പോലെ അലറി.?????
“ദേവാ…………”
അപ്പോഴും കൈയിലുള്ള ഇരുമ്പ് വടിയുടെ അറ്റത്ത് നിന്ന് ചോര ഇറ്റ് വീഴുന്നുണ്ടായിരുന്നു…..
**********************************
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????