ഹരി: “അച്ഛൻ ഇങ്ങനെ പെട്ടന്ന് പറഞ്ഞാൽ, ഞങ്ങൾ ഒക്കെ ഇതിൽ ഇറങ്ങിയിട്ട് അതികം സമയം ആയില്ലല്ലോ അപ്പോൾ ചില തീരുമാനങ്ങളിൽ അച്ഛന്റെ പരിചയസമ്പത്ത് ഞങ്ങൾക്ക് ആവിശ്യം ഉണ്ട്.”
രാഘവൻ: “ഞാൻ അതിനൊക്കെ കഴിവുള്ള ആളുകളെ പുതിയ മാനേജ്മെന്റിൽ വാക്കുള്ളു. അതോർത്തു മോൻ വിഷമിക്കണ്ട, നീ ഒക്കെ ഇങ്ങനെ ആയത്കൊണ്ട് കൂടി ആണ് ഞാൻ ഈ തീരുമാനം എടുത്തത്.”
ഹരിയുടെ ചോദ്യങ്ങൾക്കു അമ്മാവൻ ഉത്തരം പറയുമ്പോൾ, അതുവരെ സന്തോഷത്തോടെ ഇരുന്ന മുഖം പതിയെ ഗൗരവത്തിലേക്ക് വന്നത് കണ്ടു.
രാഘവൻ: “ഡാ ഹരി നീ എത്ര ദിവസങ്ങൾക്ക് മുൻപ് ആണ് അവസാനം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചത് അതും പോട്ടെ ബാക്കി ഉള്ളവരോട് നീ മര്യാദക്ക് സംസാരിച്ചിട്ട് എത്ര നാളായി. നീ ആകെ സംസാരിക്കുന്നത് അനുവിനോട് അല്ലെ അല്ലാതെ നിന്റെ അമ്മയോടോ പെങ്ങളോടോ പോലും നീ സംസാരിക്കാറില്ലല്ലോ. എന്തെങ്കിലും ചോദിച്ചാൽ അതിനു മറുപടി പറയുക അതല്ലേ നീ എല്ലാവരോടും ചെയ്തു കൊണ്ട് ഇരിക്കുന്നത്. നിന്നെ ഇനി അങ്ങനെ വിടാൻ ഉദ്ദേശം ഇല്ല, നിന്റെ കാര്യത്തിൽ പല തീരുമാനം ഇനി ഞാൻ എടുക്കും.”
ഹരിയോട് അമ്മാവൻ സംസാരിക്കുമ്പോൾ അവന്റെ മുഖത്തിൽ പല ഭാവങ്ങളും മിന്നി മാഞ്ഞു പക്ഷെ അമ്മായിയുടെയും മാളുവിന്റെയും മുഖത്തു വിഷമം പ്രകടം ആയിരുന്നു. എനിക്ക് പക്ഷെ വലിയ പ്രശ്നം ഒന്നും തോന്നിയില്ല ഞാൻ എന്നും അവനോടു പറയുന്നത് ആണ് അമ്മാവൻ അവനോടു ഇപ്പോൾ പറഞ്ഞത്. ഹരി ഒരിക്കലും അമ്മാവനെ എതിർക്കില്ല എന്ന് എനിക്ക് നന്നായി അറിയാം കാരണം ഒരിക്കലും അമ്മാവൻ അനാവശ്യം ആയി ഒരു ആളോട് ദേഷ്യപെടുകയോ ഒന്നും ചെയ്യില്ല. എപ്പോഴും എല്ലാവരോടും ഭയങ്കര ഫ്രണ്ട്ലി ആയി പെരുമാറുന്ന ആള് ആണ്, പുള്ളിക്കാരൻ അതിനു വയസ്സ് ഒന്നും നോക്കാറില്ല ഞങ്ങളോടും അങ്ങനെ ഒക്കെ തന്നെ ആണ്. പക്ഷെ ഞങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ ആരും കൂടെ ഇല്ലെങ്കിൽ പോലും പുള്ളിക്കാരൻ ഉണ്ടാകും കൂടെ.
രാഘവൻ: “പിന്നെ നിങ്ങളോടു ഇനി നിങ്ങൾ ആർക്കു വേണ്ടി ആണ് ജീവിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ആർക്കെങ്കിലും വേണ്ടി കാത്തിരിക്കുകയാണോ. കല്യാണം കഴിഞ്ഞു കുറെ ആയില്ലേ ഞാൻ പറഞ്ഞു തരേണ്ട ആവിശ്യം ഒന്നും അല്ലല്ലോ. എന്റെ പെങ്ങൾക്കോ ഭാഗ്യം ഉണ്ടായില്ല ഇനി അത് ഞങ്ങൾക്കും ഉണ്ടാവാതെ പോകുമല്ലോ എന്നുള്ള വിഷമത്തിൽ പറഞ്ഞത് ആണ് കേട്ടോ.”
ഹരിക്കു നല്ലത് കിട്ടുന്ന സന്തോഷത്തിൽ നിന്നെ എന്നിക്കു നല്ലത് തന്നെ അമ്മാവൻ തന്നു. നേരത്തെ അത്രയും ഭക്ഷണം കഴിക്കണ്ടായിരുന്നു ഇപ്പോൾ വയറു നന്നായി നിറഞ്ഞു.
മാളു: “അത് അച്ഛാ ഞങ്ങൾ ഒന്ന് സെറ്റില് ആവാതെ എങ്ങനെ ആണ് എന്ന് വിചാരിച്ചിട്ട് ആണ് അല്ലാതെ വേറെ ഒന്നും അല്ല.”
എന്റെ ഭാഗത്തു നിന്നും പെട്ടന്ന് ഒരു ഉത്തരം വരാതെ ഇരുന്നപ്പോൾ മാളു ചാടി കയറി പറഞ്ഞു പക്ഷെ അവള് പതിയെ ആണ് പറഞ്ഞത്. അമ്മാവൻ ഇങ്ങനെ ഗൗരവത്തിൽ ഇരിക്കുന്നത് അങ്ങനെ അവൾ കാണാറില്ല.
സുധ: “അത് ഞാൻ എന്ന് തൊട്ടു പറയുന്നത് ആണ് മക്കളെ നിങ്ങളോടു നിങ്ങൾക്ക് ഉള്ളത് തന്നെ അല്ലെ ഇതെല്ലാം പിന്നെ എന്താ.”
നന്നായിട്ടുണ്ട്
❣️
ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ
❤️
അവൻ വരും എന്ന് വിശ്വസിക്കാം
Nice story… Continue..!
❤️
♥️♥️♥️♥️
❤️
Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?
Thank You ❤️
അടുത്ത part വേഗം വരും