?കഥയിലൂടെ ? 2 [കഥാനായകൻ] 361

 

ഞാനും ഹരിയും ഒരേ സ്വരത്തോടെ ഉണ്ടാവും എന്ന് ഉറപ്പു കൊടുത്തു കാരണം ഇതുവരെ ഞങ്ങൾ അമ്മാവനെ എതിർത്ത് സംസാരിച്ചിട്ടില്ല. എനിക്ക് അച്ഛനെ കണ്ട ഓര്മ ഇല്ല അപ്പോൾ ആ സ്ഥാനത് നിന്നും എന്റെ ജീവിത്തൽ എല്ലാ കാര്യങ്ങളും നോക്കി നടത്തിയതും പിന്നെ എന്ത് പ്രശ്നം വന്നാലും കൈത്താങ്ങായി കൂടെ നിന്നതും എല്ലാം അമ്മാവൻ ആയിരുന്നു.

 

 

രാഘവൻ: “നിങ്ങൾ രണ്ടാളും ഇല്ലാത്തതുകൊണ്ട് ഇന്ന് അപ്പോൾ ഓഫീസിൽ ആരാണ് ഇൻചാർജ്?”

 

 

എന്റെ ആലോചനക്ക് ഫുൾ സ്റ്റോപ്പ് ഇട്ടു കൊണ്ടായിരുന്നു അമ്മാവന്റെ ചോദ്യം വന്നത്.

 

 

ഹരി: “മേഘക്കാണ് അച്ഛാ ഇന്ന് ഇൻചാർജ് കൊടുത്തത്.”

 

 

ഹരി വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കൊടുത്തുകൊണ്ട് തന്നെ ഉത്തരം പറഞ്ഞു.

 

 

രാഘവൻ: ” മ്മ്… അത് പറഞ്ഞപ്പോൾ ആണ് നിങ്ങൾ സീനയെ കാണാൻ പോകാറുണ്ടോ?”

 

 

അനു: “ഞാൻ കഴിഞ്ഞ ആഴ്ച കൂടി പോയി കണ്ടുള്ളു അമ്മച്ചിയെ. ഇപ്പോഴും ഇടയ്ക്കു പഴയ കാര്യങ്ങൾ ഓർത്തു വിഷമിച്ചു ഇരിക്കും. അവൻ തിരിച്ചു വന്നാലേ അമ്മച്ചി പഴയെ പോലെ ആവുള്ളു.”

 

 

അങ്ങനെ അമ്മാവനോട് ഓരോ കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ അമ്മാവന്റെ വീട്ടിൽ എത്തി. മാളുവും അമ്മായിയും ഞങ്ങളെ കാത്തു വീടിന്റെ മുൻപിൽ തന്നെ ഉണ്ടായിരുന്നു. അമ്മാവൻ വീട്ടിൽ കയറിയതും മാളു ഓടി കെട്ടിപിടിച്ചു അവളുടെ സന്തോഷം പ്രകടിപ്പിച്ചു. ഞാനും ഹരിയും കൂടി അമ്മാവന്റെ പെട്ടികൾ ഇറക്കി റൂമിൽ കൊണ്ട് വച്ചു ഓരോ കാര്യങ്ങളിലേക്ക് കടന്നു.

 

 

****************************************************************************************************

 

 

രാത്രിയിലെ ഭക്ഷണത്തിനു ശേഷം എല്ലാവരും ഹാളിൽ ഇരിക്കുമ്പോൾ ആണ് അമ്മാവൻ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് എന്ന് പറഞ്ഞു.

 

 

രാഘവൻ: “ഞാൻ നിങ്ങൾ എല്ലാവരോടും പ്രധാന കാര്യങ്ങൾ പറയാൻ ആണ് വിളിപ്പിച്ചത്. ആദ്യം നമ്മളുടെ കമ്പനിയുടെ വാർഷിക പരിപാടി അല്ലെ രണ്ടു ദിവസം കഴിഞ്ഞാൽ. അന്ന് ഞാൻ ഈ എംഡി സ്ഥാനത് നിന്നും രാജി വക്കും. ഇനി പിള്ളേർ നോക്കി നടത്തട്ടെ എന്ന് ഞാൻ തീരുമാനിച്ചു, മാനേജ്മെന്റിലെ മാറ്റങ്ങൾ ഞാൻ അന്ന് പറയാം.”

 

 

അമ്മാവന്റെ ആ തീരുമാനം എന്നെ ശരിക്കും ഞെട്ടിച്ചു, അതെ അവസ്ഥ തന്നെ ആണ് എല്ലാവര്ക്കും എന്ന് അവരുടെ മുഖ ഭാവം കൊണ്ട് മനസ്സിലായി. ഹരിയുടെ ശബ്ദം ആണ് എന്നെ ആ ഞെട്ടലിൽ നിന്നും മുക്തനാക്കിയത്.

 

10 Comments

  1. നന്നായിട്ടുണ്ട്

    1. കഥാനായകൻ

      ❣️

  2. ? നിതീഷേട്ടൻ ?

    ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ

    1. കഥാനായകൻ

      ❤️

      അവൻ വരും എന്ന് വിശ്വസിക്കാം

  3. Nice story… Continue..!

    1. കഥാനായകൻ

      ❤️

  4. നിധീഷ്

    ♥️♥️♥️♥️

    1. കഥാനായകൻ

      ❤️

  5. Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?

    1. കഥാനായകൻ

      Thank You ❤️

      അടുത്ത part വേഗം വരും

Comments are closed.