അനു: “ഞാൻ എന്തായാലും ഹരിയോട് ഈ കാര്യത്തിൽ സീരിയസ് ആയി സംസാരിക്കാം. ഇപ്പോൾ മോൾ കിടന്നു ഉറങ്ങു നാളെ കോളേജ് ഉള്ളത് അല്ലെ. പിന്നെ പുസ്തകങ്ങൾ എല്ലാം ഞാൻ നിന്റെ ഷെൽഫിൽ വച്ചിട്ടുണ്ട്.”
അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു കിടന്നു.
അവളും എന്നോട് ചേർന്ന് എന്റെ നെഞ്ചിൽ തല വച്ച് കിടന്നു ഉറങ്ങി.
അങ്ങനെ വേറെ സംഭവങ്ങൾ ഇല്ലാതെ ഒരു മാസത്തോളം കടന്നു പോയി. മാളു എന്നോടും കോളജിലെ പിള്ളേരോടും തല്ലുപിടിച്ച് നടന്നു. ഞാൻ സ്ഥിരം ഓഫീസും വീടും ഒക്കെ തിരക്കിൽ ആയി. ഓഫീസിൽ മേഘയും അവളുടെ പണിയും ആയി നടന്നു. ഹരിക്ക് വലിയ മാറ്റം ഒന്നും സംഭവിച്ചില്ല പക്ഷേ കുറച്ചു നാളത്തെ വിദേശ വാസം കഴിഞ്ഞു അമ്മാവൻ നാട്ടിൽ എത്തും എന്ന് അറിയിച്ചു.
************************************************************************************************
എയർപോർട്ടിൽ നിന്നും രാഘവൻ അമ്മാവനെ പിക്ക് ചെയ്തു വീട്ടിലേക്ക് വരുക ആയിരുന്നു ഞാനും ഹരിയും. ഹരിയാണ് വണ്ടി ഓടിച്ചത്, ഞാൻ മുൻപിൽ ആണ് ഇരുന്നത് അമ്മാവൻ പിന്നിലും.
രാഘവൻ: “മാളു ഇന്ന് ലീവ് എടുത്തോ അതോ ഇന്ന് ക്ലാസ് കഴിഞ്ഞു വരുള്ളൂ?”
അത്രയും നേരത്തെ നിശബ്ദത ഒഴിവാക്കിയാണ് അമ്മാവന്റെ ആ ചോദ്യം വന്നത്.
അനു: “മാളു കുറച്ചു നാൾ ഇനി ലീവിൽ ആണ് എന്നാണ് പറഞ്ഞത്. പുതിയ പേപ്പർ പ്രസന്റേഷൻ എന്തോ ഉണ്ട് എന്ന് പറഞ്ഞു. അവള് ഇപ്പോൾ വീട്ടിൽ ഉണ്ട് അമ്മായിയുടെ കൂടെ.”
അമ്മാവന്റെ ചോദ്യത്തിന് ഉടനെ എന്റെ മറുപടി ഞാൻ കൊടുത്തു. ഹരി അങ്ങനെ മിണ്ടില്ല എന്ന് എനിക്ക് നന്നായി അറിയാം. അപ്പോഴേക്കും അമ്മാവന്റെ അടുത്ത ചോദ്യം എത്തി.
രാഘവൻ: “അപ്പോൾ നി ഒറ്റയ്ക്ക് ആണോ നിൽക്കുന്നത്? നിനക്ക് എന്താ വീട്ടിൽ വന്നു നിന്നാൽ? ഇന്ന് എന്തായാലും വീട്ടിൽ ഉണ്ടാകണം നി, ഞാൻ നിങ്ങളുടെ കാര്യങ്ങളിൽ കുറച്ചു തീരുമാനം എടുത്തിട്ടുണ്ട്. ഇനിയും നിങ്ങളെ ഇങ്ങനെ വിടാൻ ഉദ്ദേശം ഇല്ല. കേട്ടല്ലോ രണ്ടും?”
നന്നായിട്ടുണ്ട്
❣️
ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ
❤️
അവൻ വരും എന്ന് വിശ്വസിക്കാം
Nice story… Continue..!
❤️
♥️♥️♥️♥️
❤️
Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?
Thank You ❤️
അടുത്ത part വേഗം വരും