?കഥയിലൂടെ ? 2 [കഥാനായകൻ] 361

 

അനു: “ഞാൻ നേരത്തെ പറഞ്ഞപ്പോൾ ഞാൻ വ്യത്തികെട്ടവൻ അല്ലെടി കുരിപ്പേ.”

 

 

അവൾ എന്റെ മുഖത്തേക്ക് നോക്കാതെ നെഞ്ചിൽ മുഖം മറച്ചു. നാണം കൊണ്ടാണ് എന്ന് വിചാരിച്ച എനിക്ക് പാഴേ തെറ്റി അവള് നെഞ്ചിലെ മാംസം കടിച്ചു എടുത്തു.

 

 

അനു: “എടി പട്ടിക്കുട്ടി കടി വീടടി എന്റെ ടീച്ചറെ ഞാൻ ഇനി കളിയാക്കില്ല ഉറപ്പ്.”

 

 

കുറച്ചു കഴിഞ്ഞു അവൾ കടി വിട്ടിട്ടു അവിടെ അവളുടെ ചുണ്ടുകൾ അമർത്തി ചുംബിച്ചു. എന്നിട്ട് എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു. വേദന കൊണ്ട് ദേഷ്യം വന്നു എങ്കിലും അവളുടെ ആ കള്ളചിരി കണ്ടപ്പോൾ തന്നെ എന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വന്നുപോയി.

 

 

അതുകണ്ടിട്ട് അവൾ എന്നിലേക്ക് കൂടുത്തൽ ചേർന്ന് കിടന്നു.

 

 

മാളു: “ഏട്ടാ ഹരിയേട്ടനോട് ഒന്ന് പറഞ്ഞു കൂടെ അമ്മയോട് ഒന്ന് സംസാരിക്കാൻ. അമ്മക്ക് എത്ര വിഷമം ഉണ്ട് എന്ന് അറിയോ. അതെ തെറ്റ് അമ്മയുടെ ഭാഗത്തു നിന്നും ഉണ്ട് പക്ഷെ തെറ്റ് പറ്റാത്തവർ ആയിട്ട് ആരും ഇല്ലല്ലോ. ഞാൻ പറഞ്ഞാൽ എന്നോട് ചൂടാകും പക്ഷെ ഏട്ടൻ പറഞ്ഞാൽ മാത്രം ഹരിയേട്ടൻ കേൾക്കും.”

 

 

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവള് അവളുടെ ഏറ്റവും വലിയ വിഷമം പറഞ്ഞു. പണ്ടത്തെ ആ ഹരിയെ കാണാൻ എനിക്കും ആഗ്രഹും ഉണ്ട് എങ്കിലും എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.

 

 

അനു: “ഞാൻ പറയാറുണ്ട് മാളു എനിക്കും വിഷമം ഉണ്ട് അമ്മായിയുടെ അവസ്ഥ കാണുമ്പോൾ പക്ഷെ ഈ കാര്യത്തിൽ ഞാനും നിസ്സഹായൻ ആണ്. ഹരി ഇനി പണ്ടത്തെ പോലെ ആകണം എങ്കിൽ അവൻ വരണം. വരും വരാതെ ഇരിക്കില്ല എന്നാണ് എന്റെ മനസ്സിൽ പറയുന്നത്. നമ്മുടെ കല്യാണത്തിന് അവസാനം ആയി കണ്ടത് ആണ് അവനെ. പിന്നെ അവനെ കണ്ടിട്ടില്ല അന്വേഷിച്ചിട്ടും കിട്ടിയില്ല. ഇന്നും സീനാമ്മയുടെ എടുത്തു പോയപ്പോഴും ഇതൊക്കെ തന്നെ ആണ് വർത്തമാനം. ആ അമ്മയുടെ വിഷമം കാണാൻ വയ്യാതെ ആയി അവൻ ഒന്ന് വന്നാൽ മതിയായിരുന്നു. പക്ഷെ അവന്റെ ഭാഗത്തു നിന്നും നോക്കിയാൽ അവൻ ഇനി ആരും ഇല്ല എന്ന് കരുതി കാണും.”

 

 

മാളുവിനെ നെറുകയിൽ തലോടി കൊണ്ട് ആണ് അവൾക്ക് ഞാൻ മറുപടി കൊടുത്തത്.

 

 

മാളു: “എനിക്ക് അറിയാം ഏട്ടാ, ശരിക്കും പറഞ്ഞാൽ ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അവൾ സന്തോഷത്തോടെ ഓർക്കുന്നതിൽ ഒന്ന് അവളുടെ വിവാഹ ദിവസം ആണ്. പക്ഷെ ഇപ്പോൾ ഞാൻ മാത്രം അല്ല എന്ന് എനിക്ക് അറിയാം ഏട്ടൻ ആയാലും നമ്മുക്ക് അന്നത്തെ ദിവസം ഓർക്കാൻ സാധിക്കുന്നുണ്ടോ? ഇല്ല അന്നാണ് നമ്മുടെ എല്ലാവരുടെയും ജീവിതം ഇങ്ങനെ ആയി പോയത്.”

10 Comments

  1. നന്നായിട്ടുണ്ട്

    1. കഥാനായകൻ

      ❣️

  2. ? നിതീഷേട്ടൻ ?

    ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ

    1. കഥാനായകൻ

      ❤️

      അവൻ വരും എന്ന് വിശ്വസിക്കാം

  3. Nice story… Continue..!

    1. കഥാനായകൻ

      ❤️

  4. നിധീഷ്

    ♥️♥️♥️♥️

    1. കഥാനായകൻ

      ❤️

  5. Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?

    1. കഥാനായകൻ

      Thank You ❤️

      അടുത്ത part വേഗം വരും

Comments are closed.