?കഥയിലൂടെ ? 2 [കഥാനായകൻ] 361

മാളുവിന്റെ വിഷമം മാറ്റി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ടീവീ വെറുതെ ഓൺ ചെയ്തു ന്യൂസ് ചാനൽ വച്ച് നോക്കി സ്ഥിരം രാഷ്ട്രീയക്കാരുടെ തല്ലുപിടുത്തം ആണെങ്കിലും വേറെ വല്ല വാർത്ത ഉണ്ടോ എന്ന് അറിയാനുള്ള എന്റെ സ്ഥിരം പരിപാടി ആണ് ഓരോ ന്യൂസ് ചാനലും മാറ്റി നോക്കുന്നത്. സ്ഥിരം പോലെ ഇന്നും ആവിശ്യം ഉള്ള ഒരു വാർത്ത പോലും നമ്മുടെ ന്യൂസ് ചാനലുകളിൽ ഇല്ല. എന്തായാലും ഞാൻ ചാനൽ മാറ്റാൻ പോയില്ല ഈ രാഷ്ട്രീയക്കാരുടെ തല്ലുപിടുത്തം കണ്ട ഇരിക്കാൻ ഒരു സുഖം.

 

 

ടീവി കണ്ടു ഇരിക്കുമ്പോൾ ആണ് മാളു ഭക്ഷണം ഒക്കെ ആയിട്ട് വന്നത്. ടേബിളിൽ കൊണ്ട് വച്ചപ്പോൾ തന്നെ ഞാൻ എടുത്തു കഴിക്കാൻ തുടങ്ങി. മാളുവും ഒപ്പം ഇരുന്നു കഴിച്ചു. അവൾ തിരിച്ചു പാത്രങ്ങൾ എടുത്തു അടുക്കളയിലേക്ക് പോയപ്പോൾ അവളോട് പറഞ്ഞിട്ട് ഞാൻ മുറിയിൽ പോയി ലാപ്പിൽ കുറച്ചു പണികളിലേക്ക് ഇരുന്നു.

 

 

കുറച്ചു കഴിഞ്ഞതും മാളു വന്നു ഒരു ഡ്രെസ്സും എടുത്തു ബാത്റൂമിലേക്കു കയറുന്നത് കണ്ടു. ഞാൻ എന്തോ പിന്നെ പണിയിൽ തന്നെ ശ്രദ്ധ കൂടുതൽ കൊടുത്തു. കുറച്ചു കഴിഞ്ഞു ബാത്റൂമിലെ വാതിൽ തുറന്നു അടയുന്ന ശബ്ദം കേട്ടുവെങ്കിലും ശ്രദ്ധ മുഴുവൻ ലാപ്പിൽ ആയി പോയി. അപ്പോഴാണ് പുറത്തു നല്ല ഇടി കിട്ടിയത്.

 

 

മാളു: “ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളത് അല്ലെ കുളിച്ചു കഴിഞ്ഞാൽ തോർത്ത് അഴയിൽ ഇടണം എന്ന്.”

 

 

പുറം പൊളിഞ്ഞു എങ്കിലും തെറ്റ് നമ്മുടെ ഭാഗത്തു നിന്നും ആയത്കൊണ്ട് ഒന്നും തിരിച്ചു പറയാൻ പോയില്ല. കുറച്ചു കഴിഞ്ഞു എന്റെ പ്രതികരണം ഒന്നും ഇല്ലാത്തതുകൊണ്ടാണ് എന്ന് തോന്നുന്നു അവൾ എടുത്തു വന്നു ഇരുന്നു തോളിൽ തൂങ്ങി.

 

 

മാളു: “അതെ ആ പുസ്തകങ്ങൾ ഒക്കെ എവിടെ. ഞാൻ പറഞ്ഞ പുസ്തകങ്ങൾ ഒക്കെ കിട്ടിയോ ഏട്ടാ?”

 

 

നേരത്തെ കിട്ടിയ ഇടിയുടെ ദേഷ്യം കുറച്ചു കാണിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു അതുകൊണ്ട് ഞാൻ വീണ്ടും പ്രതികരിച്ചില്ല.

 

 

മാളു: “നേരത്തെ ഇടിച്ചത് വേദനിച്ചോ സോറി എന്റെ അനുവേട്ടൻ അല്ലെ”

 

 

അവള് സോപ്പ് ഇടുക ആണ് എന്ന് അറിയാം എന്നാലും ഞാൻ അങ്ങനെ തന്നെ ബലം പിടിച്ചു ഇരുന്നു.

 

 

പക്ഷെ അധികം നേരം എന്നെ അവൾ അങ്ങനെ ഇരുത്താൻ സമ്മതിച്ചില്ല. അവൾ എന്റെ മുഖം തിരിച്ചു പെട്ടന്ന് എന്റെ ചുണ്ടുകൾ വിഴുങ്ങി. എനിക്ക് ചിന്തിക്കാൻ കുറച്ചു സമയം വേണ്ടി വന്നു എങ്കിലും പിന്നെ ഞാൻ അവളിൽ കീഴടങ്ങി.

 

 

എ സി റൂമിലും വിയർത്തു എന്റെ നെഞ്ചിൽ തല വച്ച് കിടക്കുന്ന മാളുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

10 Comments

  1. നന്നായിട്ടുണ്ട്

    1. കഥാനായകൻ

      ❣️

  2. ? നിതീഷേട്ടൻ ?

    ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ

    1. കഥാനായകൻ

      ❤️

      അവൻ വരും എന്ന് വിശ്വസിക്കാം

  3. Nice story… Continue..!

    1. കഥാനായകൻ

      ❤️

  4. നിധീഷ്

    ♥️♥️♥️♥️

    1. കഥാനായകൻ

      ❤️

  5. Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?

    1. കഥാനായകൻ

      Thank You ❤️

      അടുത്ത part വേഗം വരും

Comments are closed.