?കഥയിലൂടെ ? 2 [കഥാനായകൻ] 361

അനു: “അങ്ങനെ വഴിക്ക് വാ ടീച്ചറെ എന്തായിരുന്നു അവളുടെ ജാഡ. എനിക്ക് അറിഞ്ഞൂടെ നിന്നെ നി ജനിച്ചപ്പോൾ തൊട്ട് നിന്നെ കാണുന്നത് അല്ലേ ഞാൻ. നിനക്ക് പണ്ട് തൊട്ടേ പുസ്തകങ്ങൾ എന്ന് വച്ചാൽ ജീവൻ അല്ലേ. എന്തായാലും ഭക്ഷണം ആയാൽ കഴിച്ചിട്ട് ഞാൻ ആ പുസ്തകങ്ങൾ ഒക്കെ റൂമിൽ പോയി എടുത്തു തരാം.”

 

 

മാളു: “ഈ തവണ ഞാൻ ക്ഷമിച്ചു ഇനി ഇത് ആവർത്തിച്ചാൽ ആണ് എൻ്റെ തനി സ്വഭാവം മോൻ കാണാൻ പോകുന്നത്.”

 

 

അനു: “ഞാൻ കാണാത്തത് ഒന്നും അല്ലല്ലോ. ഭക്ഷണം ആയാൽ വാ വേഗം കഴിക്കാം എനിക്ക് വിശക്കുന്നുണ്ട്”.

 

 

ഏട്ടൻ ഒരു കള്ള ചിരിയോടെ ആണ് പറഞ്ഞത്. അപ്പൊൾ ആണ് എനിക്ക് പുള്ളിക്കാരൻ ഉദ്ദേശിച്ചത് മനസ്സിലായത്.

 

 

മാളു: “അയ്യേ ഈ വൃത്തികെട്ട മനുഷ്യൻ്റെ കൂടെ ആണോ ഞാൻ ഇത്രയും കാലം ജീവിച്ചത്.”

 

 

അനു: “അതെ ഞാൻ പറഞ്ഞപ്പോൾ അല്ലേ വൃത്തിക്കെട്ടവൻ ആയത് കല്യാണത്തിന് മുൻപ് ഇവിടെ വന്നു അമ്മ കാണാതെ കൊഞ്ചി കുഴഞ്ഞ നി മര്യാദകാരിയും.”

 

 

മാളു: “ഇനി അതിൽ പിടിച്ചു തൂങ്ങണ്ട. അവിടെ പോയി ഇരുന്നോ ഭക്ഷണം ഇപ്പൊൾ കൊണ്ട് വരാം.”

 

 

ഏട്ടൻ്റെ മുൻപിൽ ചെറുതായി ചമ്മിയെങ്കിലും അത് പുറത്ത് കാട്ടാതെ പറഞ്ഞു.

 

 

അനു: “ചമ്മിയത് പുറത്ത് കാട്ടാതെ ഉള്ള അഭിനയം കൊള്ളാം. ശരി എൻ്റെ ടീച്ചർ പറഞ്ഞത് അല്ലേ കെട്ടേക്കാം.”

 

 

ഏട്ടൻ കള്ളച്ചിരിയോടെ പോയതും ഞാൻ കണ്ണ് ഉരുട്ടി കാണിച്ചു. പക്ഷേ ആര് പേടിക്കുന്നു എന്നെ ഇങ്ങേർക്ക് പോയിട്ട് വീട്ടിൽ ആർക്കും പേടിയില്ല ആകെ പഠിപ്പിക്കുന്ന കുട്ടികളിൽ കുറച്ചു പേർക്ക് ഉണ്ട് എന്ന് തോന്നുന്നു.

 

 

************************************************************************************************

 

10 Comments

  1. നന്നായിട്ടുണ്ട്

    1. കഥാനായകൻ

      ❣️

  2. ? നിതീഷേട്ടൻ ?

    ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ

    1. കഥാനായകൻ

      ❤️

      അവൻ വരും എന്ന് വിശ്വസിക്കാം

  3. Nice story… Continue..!

    1. കഥാനായകൻ

      ❤️

  4. നിധീഷ്

    ♥️♥️♥️♥️

    1. കഥാനായകൻ

      ❤️

  5. Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?

    1. കഥാനായകൻ

      Thank You ❤️

      അടുത്ത part വേഗം വരും

Comments are closed.