മാളു: “ഒന്ന് അങ്ങോട്ട് മാറി നിൽക്കോ എനിക്ക് ഒരുപാട് പണി ഉള്ളത് ആണ്.”
ഏട്ടൻ്റെ പിടുത്തത്തിൽ നിന്നും മാറാൻ ശ്രമിച്ചുകൊണ്ട് തന്നെ ദേഷ്യത്തോടെ ആണ് പറഞ്ഞത്.
അനു: “എന്ത് പറ്റി എൻ്റെ മാളുവിന് ഞാൻ കുറച്ചു നാൾ മിണ്ടാതെ നടന്നത് കൊണ്ടാണോ എന്നാൽ ഞാൻ തന്നെ പറയാം ഓഫീസിലെ കുറെയേറെ പ്രശ്നങ്ങൾ നന്നായി അലട്ടി അപ്പൊൾ എൻ്റെ മനസ്സ് തന്നെ കൈ വിട്ടു പോയിരുന്നു. അത്കൊണ്ട് ആണ് നിന്നോടും കൂടി അധികം മിണ്ടാതെ ഇരുന്നത്. എനിക്ക് അറിയാം മാളു അത് നിന്നെ ഒരുപാട് വേദനപിച്ചു എന്ന് പക്ഷേ എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യണം ആയിരുന്നു. നിനക്ക് എന്നെ ചെറുപ്പം മുതലേ അറിയാലോ ദേഷ്യം വന്നാൽ എനിക്ക് എന്നോട് തന്നെ ദേഷ്യം ആണ് എന്ന്. അപ്പൊൾ ഇനി നിന്നോടും ദേഷ്യപെടാൻ എനിക്ക് പറ്റില്ല അതാണ്. അമ്മാവനും ഹരിക്കും അറിയാം എന്തായിരുന്നു എൻ്റെ അവസ്ഥ എന്ന്.”
എന്നെ തിരിച്ചു കെട്ടിപിടുത്തം മുറുക്കി ആണ് ഏട്ടൻ എല്ലാം തുറന്നു പറഞ്ഞത്. പക്ഷേ എന്നാലും എൻ്റെ മനസ്സിൽ ഉള്ള ദേഷ്യം കുറവ് ഉണ്ടായില്ല.
മാളു: “അത് എന്നോട് ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്താണ് പ്രശ്നം ഞാൻ പിടിച്ചു മിഴുങ്ങിവോ. അവനാവന് തോന്നുന്നത് ചെയ്യുക എന്നിട്ട് വന്നിട്ട് ഓരോ നായീകരണം. എന്നെ വിട്ടെ എനിക്ക് വേറെ പണിയുണ്ട്.”
അനു: “ശേ ടീച്ചർ ഇത് എന്തൊക്കെ ആണ് പറയുന്നത്. ശരി ഞാൻ എല്ലാം അന്ന് തന്നെ പറഞ്ഞാൽ മതിയായിരുന്നു ഇനി ആവർത്തിക്കില്ല സോറി. എൻ്റെ മാളു ടീച്ചർ അല്ലേ ഒന്ന് ക്ഷമിക്കടോ.”
ദേഷ്യം കുറഞ്ഞു എങ്കിലും ഏട്ടനെ വട്ട് പിടിപ്പിക്കാൻ ആയി ശ്രമിച്ചു കൊണ്ട് പറഞ്ഞു.
മാളു: “ഒരു ചോറി ദേ എൻ്റെ സ്വഭാവം അറിയാലോ മര്യാദക്ക് പൊക്കോ ഇല്ലെങ്കിൽ മോന് നല്ലത് കിട്ടും.”
ഏട്ടൻ പിടി വിട്ടു കൊണ്ട് തന്നെ പറഞ്ഞു.
അനു: “എന്നാ ശരി അപ്പൊൾ ടീച്ചർ കുറച്ചു നാൾ മുൻപ് പറഞ്ഞ കുറച്ചു പുസ്തകങ്ങൾ ഇല്ലെ അത് ഞാൻ കണ്ടുപിടിച്ചു മേടിച്ചിരുന്നു. ഇനി അത് വേണ്ടല്ലോ അപ്പൊൾ ഇനി അത് തിരിച്ചയക്കാം അല്ലേ?”
അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഏട്ടനെ പുറകിൽ നിന്നും പിടിച്ചു നിർത്തി.
മാളു: “ദേ ഒരുമാതിരി മറ്റെ സ്വഭാവം കാണിക്കരുത്. ശരി എനിക്ക് ദേഷ്യം ഒന്നും ഇല്ല.”
ഞാൻ പറഞ്ഞു നിർത്തിയപ്പോൾ തന്നെ അനുവേട്ടൻ കള്ളച്ചിരയോടെ തന്നെ തിരിഞ്ഞു നിന്നു.
നന്നായിട്ടുണ്ട്
❣️
ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ
❤️
അവൻ വരും എന്ന് വിശ്വസിക്കാം
Nice story… Continue..!
❤️
♥️♥️♥️♥️
❤️
Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?
Thank You ❤️
അടുത്ത part വേഗം വരും