?കഥയിലൂടെ ? 2 [കഥാനായകൻ] 361

 

സീനയുടെ കരച്ചിൽ കണ്ടു മേഘയും കരയാതെ ഇരിക്കാൻ ശ്രമിച്ചു കാരണം ഇനി താനും വിഷമിച്ചാൽ അമ്മച്ചിക്ക് വിഷമം കൂടുകയുള്ളു.

 

 

മേഘ: “അമ്മച്ചി ഇങ്ങനെ വിഷമിക്കാതെ ഇച്ചായൻ വരും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ അപ്പച്ചനെയും ഇച്ചേച്ചിയും ഇല്ലാതെ ആക്കിയ ഒരു ആൾ പോലും ഇന്ന് ജീവനോടോ ഉണ്ടോ ഇല്ലല്ലോ. പിന്നെ അത് മാത്രം അല്ല അനുവേട്ടനും ഹരിയേട്ടനും ഇച്ചായനെ അന്വേഷിക്കുന്നുണ്ട്. അനുവേട്ടൻ എന്നോട് പറയാറുണ്ട് പക്ഷെ ഹരിയേട്ടൻ ഇപ്പോഴും ആ സംഭവത്തിന് ശേഷം വല്ലാതെ മാറിപോയി എന്നോട് പോലും അതികം സംസാരിക്കില്ല. മാളു ചേച്ചി പറഞ്ഞത് ആകെ അനുവേട്ടനോട് മാത്രമേ ഹരിയേട്ടൻ അങ്ങനെ സംസാരിക്കാറുള്ളു എന്നാണ്.”

 

 

സീന: “മോളെ അനു ഇന്ന് വന്നിരുന്നു സ്ഥിരം വരാറുള്ള പോലെ ആണ് വന്നത് പക്ഷെ അവന് എന്തോ വിഷമം ഉള്ളത് പോലെ തോന്നി. അവൻ പറഞ്ഞു അതികം വൈകാതെ എന്റെ മോൻ ഇങ്ങു വരും എന്ന്. എനിക്ക് അവനെ കാണുമ്പോഴും വിഷമം ആണ്. ശരിക്കും ഇന്ന് അവരുടെ വെഡിങ് ആനിവേഴ്സറി അല്ലെ പക്ഷെ അവർ ഇത് വരെ അത് ആഘോഷിക്കാറു പോലും ഇല്ല.”

 

 

മേഘ: “അമ്മച്ചി എല്ലാം ശരിയാകും ഇച്ചായനും കൂടി എത്തിയാൽ എല്ലാവരും മാറും പഴയ പോലെ ആകും”.

 

 

സീന: “ആഹ് അങ്ങനെ ആവട്ടെ മോള് വേഗം ഫ്രഷ് ആയി വാ. എന്നിട്ട് നമ്മുക്ക് കഴിക്കാം”.

 

 

അമ്മച്ചിയുടെ വിഷമം മാറ്റി റൂമിൽ കയറിയപ്പോൾ തന്നെ മൊബൈലിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് എടുത്തു നോക്കി. അത് വായിച്ച ശേഷം അവളുടെ മുഖത്തു ഒരു ചിരി മിന്നി മാഞ്ഞു.

 

 

************************************************************************************************

 

 

അനുവേട്ടൻ മൊബൈലും കൊണ്ട് പോയ ശേഷം മാളു അടുക്കളയിൽ ചിന്തയിൽ ആയിരുന്നു. എന്താണ് അവർ എന്നിൽ നിന്നും മറക്കുന്നത് അനുവേട്ടൻ സത്യം ചെയ്തത് ആണ് പ്രശ്നം ഒന്നും ഇല്ല എന്ന് പക്ഷേ വേറെ എന്തോ അവരെ അലട്ടുന്നുണ്ട് അത് എന്താണ്.

 

 

എന്തായാലും ചെറിയ പ്രശ്നം അല്ല ആയിരുന്നെങ്കിൽ ഇങ്ങനെ മിണ്ടാതിരിക്കാനും എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കാനും ഉള്ള ആവിശ്യം ഇല്ല. എന്തായാലും വൈകാതെ ഞാൻ കണ്ടുപിടിക്കും ഇവരുടെ ഒളിച്ചുകളി എന്ന് തീരുമാനിച്ചു ബാക്കി പണികളിലേക്ക് കടന്നു.

 

 

പണി ഏകദേശം കഴിയാറായപ്പോൾ ആണ് പിന്നിൽ നിന്നും ഒരു കെട്ടിപിടുത്തം. പെട്ടന്ന് ഞെട്ടി നോക്കിയപ്പോൾ ആണ് അനുവേട്ടൻ ആയിരുന്നു. കുറെ നാളുകൾക്ക് ശേഷമാണ് ഇന്ന് ഇതുപോലെ ഏട്ടൻ പെരുമാറുന്നത്. പക്ഷേ ഇത്രയും ദിവസത്തെ ദേഷ്യം വിട്ടു പോയിട്ടില്ലായിരുന്നു.

10 Comments

  1. നന്നായിട്ടുണ്ട്

    1. കഥാനായകൻ

      ❣️

  2. ? നിതീഷേട്ടൻ ?

    ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ

    1. കഥാനായകൻ

      ❤️

      അവൻ വരും എന്ന് വിശ്വസിക്കാം

  3. Nice story… Continue..!

    1. കഥാനായകൻ

      ❤️

  4. നിധീഷ്

    ♥️♥️♥️♥️

    1. കഥാനായകൻ

      ❤️

  5. Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?

    1. കഥാനായകൻ

      Thank You ❤️

      അടുത്ത part വേഗം വരും

Comments are closed.