അതുവരെ മിണ്ടാതെ നിന്ന അമ്മായിയും കൂടെ പറഞ്ഞതോടെ എനിക്കു അതിൽ ഒന്നും പറയാനുണ്ടായിരുന്നില്ല. മാളു എന്നെ ഇടയ്ക്കു നോക്കുന്നുണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല അതിനുള്ളത് എനിക്ക് ഇന്ന് രാത്രി കിട്ടും എന്ന് അറിയാം. മിക്കവാറും എനിക്ക് ഇന്ന് ശിവരാത്രി ആണ്, വല്ല വഴിയുണ്ടെങ്കിൽ വീട്ടിൽ പോയി കിടക്കാമായിരുന്നു അവളുടെ തല്ലും പിച്ചും കടിയും ഒന്നും കൊള്ളണ്ടല്ലോ.
രാഘവൻ: “ഞാൻ നിങ്ങളോടു പറയാൻ ഉള്ളത് പറഞ്ഞു, ഇനി നിങ്ങള്ക്ക് തീരുമാനിക്കാം പക്ഷെ ഒരു കാര്യം ഇനിയും ജീവിക്കാൻ ഉള്ളത് നിങ്ങൾ തന്നെ ആണ് അല്ലാതെ ഞാനോ സുധയോ ഒന്നും അല്ല. ഞങ്ങൾക്ക് പ്രായം ആയി ഇതുവരെ ഉള്ള ജീവിത അനുഭവത്തിൽ നിന്നും നിങ്ങളോടു പറഞ്ഞു എന്നുള്ളു.”
അത്രയും പറഞ്ഞു അമ്മാവനും അമ്മായിയും എഴുനേറ്റു അവരുടെ മുറിയിലേക്ക് പോയി. മാളുവും അവർ പോയതിനു പിന്നാലെ അവളുടെ മുറിയിലേക്ക് പോയി, ഞാൻ കുറച്ചു നേരത്തെ ആലോചനക്ക് ശേഷം കിടക്കാൻ പോകുവാൻ എഴുന്നേറ്റപ്പോൾ കണ്ടത് ആ സോഫയിൽ കിടന്നു ചിന്തിക്കുന്ന ഹരിയെ ആണ്. പിന്നെ അവനെ ശല്യം ചെയ്യണ്ട എന്ന് വിചാരിച്ചു ഞാനും കിടക്കാൻ പോയി.
തുടരും
നന്നായിട്ടുണ്ട്
❣️
ഒരുപാട് നല്ല mysteries und വഴിയേ ariyaam anyway super ??. അവൻ വരട്ടെ
❤️
അവൻ വരും എന്ന് വിശ്വസിക്കാം
Nice story… Continue..!
❤️
♥️♥️♥️♥️
❤️
Story adipoli ayitund?.. Next part vgm upload cheyum enn vicharikkunnu?
Thank You ❤️
അടുത്ത part വേഗം വരും