എന്തൊക്കെയാ… മോളെ നീ ഈ പറയുന്നത്.
അഥവാ അങ്ങനെ ഒരു സന്ദർഭം വന്നാൽ, എന്റെ കുഞ്ഞ് ഒരിക്കലും അനാഥയാവില്ല എന്ന് അമ്മ എനിക്ക് വാക്ക് തരണം.
എന്റെ പേരക്കുട്ടി അനാഥ ആകും എന്ന് നിനക്ക് തോന്നുന്നുണ്ടോ… പാർവ്വതി
അത് മാത്രം മതി, എനിക്ക്, അമ്മേ…
മിഴികളിൽ നിന്ന് അടർന്നു വീഴുന്ന കണ്ണുനീർ തുടച്ചുകൊണ്ട്, ഉറച്ച തീരുമാനത്തോടെ അവൾ ശിവയെ കാണാൻ മുറിയിലേക്ക് പോയി.
?????
അവന്റെ മുറിയിലേക്ക് അടുക്കും തോറും അവളുടെ ഹൃദയം അല്ലാതെ തുടിച്ചിരുന്നു. അകാരണമായ ഒരു ഭയം അവളെ കീഴ്പ്പെടുത്തിയിരുന്നു. മനസ്സിൽ എന്തൊക്കെയോ പിടിവലി നടക്കുന്നത് അവൾ അറിഞ്ഞിരുന്നു.
പാർവതി ആ മുറിയിലേക്ക് കയറി വന്നപ്പോൾ, അവന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. ഇന്നുവരെ അവന്റെ ഹൃദയത്തിൽ, അവൾക്കു വേണ്ടി ഉണർന്നിരുന്ന വികാരങ്ങളല്ല, ഇന്ന് അവൻ്റെ മനസ്സിലുള്ളത്, അതിനെക്കാൾ ടെക്കെ പത്തുമടങ്ങ്, വികാരങ്ങൾ അവനിൽ നുരഞ്ഞു പൊന്തുമ്പോൾ, അത് അടക്കി നിർത്തുക എന്നത് അവനു വിഷമകരം ആയിരുന്നു.
ഉണ്ണി…..
അന്നാദ്യമായി പാർവതി അവൻ ഉണ്ണി എന്ന് വിളിച്ചു, പക്ഷേ ആ വിളി, ഒരു നൊമ്പരമായി കൊണ്ടത് അവളുടെ ഹൃദയത്തിൽ ആണ്. താൻ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് അറിയാത്ത ഒരു അവസ്ഥ. ഒരേ സമയം തന്നെ പ്രണയിച്ച കാമുകനെയും, തന്റെ കഴുത്തിൽ താലി കെട്ടിയ ഭർത്താവിനെയും താൻ ചതിക്കുകയാണ് എന്നൊരു ചിന്ത. കൂടാതെ തൻ്റെ ആത്മമിത്രമായ, ആരതിയെയും താൻ ചതിക്കുകയാണ് എന്ന ചിന്ത അവളെ വേട്ടയാടി.
ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, പാർവ്വതിയുടെ ചിന്തകൾ, കയറിപ്പോയ തലങ്ങൾ എല്ലാം തന്നെ, മറ്റൊരു വിധത്തിലായിരുന്നു.
ഇതുവരെ കുറ്റബോധം, ശിവയ്ക്ക് ആയിരുന്നു. എന്നാൽ ആ കുറ്റബോധത്തിൻ്റെ , തീ ചൂളയുടെ താപം, ഇന്ന് അവൾ അറിയുന്നു. അന്ന് ശിവ എത്രമാത്രം, കഷ്ടതകൾ അനുഭവിച്ചിട്ടുണ്ടാകും എന്നത്, ഇന്ന് അവൾക്ക് മനസ്സിലാവുന്നു.
ഞങ്ങളെ ജീവിതത്തിൽ ഒന്നാവാൻ അനുവദിക്കാതെ കുറ്റബോധം എന്ന വേടൻ, അമ്പെയ്തു കൊണ്ടു തന്നെ നിൽക്കുകയാണല്ലോ… എന്ന ചിന്തയായിരുന്നു അവളുടെ മനസ്സ് നിറയെ.
എന്താ ഉണ്ണി, നീ ഒന്നും പറയാത്തെ,
Next part evidee?
അടുത്ത സ്റ്റോറി complete ആക്കാതെ.