അതെ മോളെ, ഇന്ന് അവൻ നിന്നെ ഉണ്ണി മോളായ കാണുന്നത് ,അത് അങ്ങനെ തന്നെ നിൽക്കുന്നതാണ് നിങ്ങളുടെ ജീവിതത്തിന് നല്ലത്.
പക്ഷേ അമ്മേ.. എനിക്ക്,എനിക്ക് അവനെ ചതിക്കാൻ ആവില്ല.
മോളെ ഇതൊരിക്കലും ചതി ആവുന്നില്ല, ഒരിക്കൽ അവൻ നിന്നെ സ്നേഹിച്ചിരുന്നു, ജീവനോടെ ഇല്ലാത്ത ഒരു പെണ്ണിന്റെ പേരും പറഞ്ഞു, ആ സ്നേഹം അവൻ ഉപേക്ഷിച്ചു, ഇന്ന് അവളുടെ പേരിൽ തന്നെ ആ സ്നേഹം നിനക്ക് തിരിച്ചു വരുന്നു, അത്രമാത്രം നീ ചിന്തിക്കുക.
പക്ഷേ എനിക്ക്,
മോളെ, അവനെന്നെ രാധൂ.. എന്ന് വിളിച്ചിട്ട് എത്ര നാളായി എന്ന് നിനക്ക് അറിയാമല്ലോ, ചിലപ്പോ ജീവിതത്തിൽ എനി എനിക്ക് അതിനൊരു ഭാഗ്യം ഉണ്ടായെന്നുവരില്ല. ഇപ്പോ എനിക്ക് ഒരു ആഗ്രഹം മാത്രമേ ഉള്ളൂ.. അതെന്റെ മോള് സാധിച്ചു തരണം.
എന്താ അമ്മേ…
എൻ്റെ പേരക്കുട്ടിയെ എനിക്ക് വേണം, ആ കുട്ടി എന്നെ അമ്മൂമ്മ എന്നു വിളിക്കണം..
അമ്മേ….
അതും പറഞ്ഞ് അവൾ അമ്മയെ കെട്ടി പിടിച്ചു, അമ്മയുടെ കൈകൾ അവളുടെ പുറത്തു തലോടി കൊണ്ടിരുന്നു, ആ സാന്ത്വനംഅവളുടെ ഉള്ളിലെ വിങ്ങലിനെ പതിയെ കുറച്ചു.
മോളെ, ആയിരം കള്ളം പറഞ്ഞു ഒരു വിവാഹം കഴിക്കാം എന്നാണ് പറയാറ്, ഒരു കള്ളം പറഞ്ഞ് കഴിച്ച വിവാഹത്തെ സംരക്ഷിക്കുന്നതിന് എന്താണ് തെറ്റ്.
അമ്മയുടെ ആ വാക്കുകൾ, തെറ്റാണെന്ന് അവൾ’ ചിന്തിച്ച പലതിനേയും ശരിയിലേക്ക് പരിവർത്തനം ചെയ്തു. അവളുടെ മനസ്സും ആ വലിയ രഹസ്യത്തെ, ശിവയിൽ നിന്നും മറയ്ക്കുവാൻ പതിയെ തീരുമാനമെടുത്തു.
അമ്മേ, എന്റെ മനസ്സിൽ എപ്പോഴും ഒരു സംശയമുണ്ട്.
എന്താ മോളെ,
ഇത് ഇപ്പോഴെങ്കിലും ശിവ അറിഞ്ഞാൽ,
നീയോ ഞാനോ പറയാതെ, ഈ സത്യം അവർ അറിയാൻ പോകുന്നില്ല, ഞാനായിട്ട് പറയില്ല, നീ പറയും വരെ, ഇതൊന്നും അവൻ അറിയില്ല.
അമ്മേ…അമ്മയുടെ ആഗ്രഹം ഞാൻ സാധിച്ചു തരും . പക്ഷേ, എന്നെങ്കിലും അത് ശിവ അറിഞ്ഞാൽ, എന്നെ അവൻ ഉപേക്ഷിച്ചാൽ, പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല,
മോളെ,
അമ്മ എനിക്കൊരു വാക്ക് തരണം.
Next part evidee?
അടുത്ത സ്റ്റോറി complete ആക്കാതെ.