? LoVe & WaR -6 ?[ പ്രണയരാജ] 289

മുറിയിൽ നിന്നും ഇറങ്ങിയ പാർവതി നേരെ ചെന്നത് കിണറ്റിൻ കരയിൽ ആയിരുന്നു.  അവിടെ ഇരുന്ന് പൊട്ടിക്കരയുകയാണ് പാർവതി.. അടക്കാനാവാതെ ദുഃഖം,  അവളെ കീഴ്പ്പെടുത്തിയിരുന്നു, അവളുടെ ഉള്ളിലെ ദുഃഖത്തിൻ്റെ കാർമേഘം കണ്ണുനീരായി പെയ്തിറങ്ങി….

മോളെ…

എന്തിനാ…. കരയുന്നേ ….

പാർവതി, അവൻ എന്തെങ്കിലും

അതു പറഞ്ഞ് പൂർത്തിയാകും മുമ്പേ, അമ്മേ.. എന്ന് വിളിച്ചു കൊണ്ട്,  അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

എന്തു പറ്റി , എന്താ കാര്യം, അമ്മയോട് പറ മോളെ,

അത് അമ്മേ…

പറ മോളെ,

ശിവ ഞാനാണ് ഉണ്ണിമോൾ എന്നാണ് കരുതുന്നത് അമ്മേ….

എന്ത്,  നീയെന്താ ഔ പറയുന്നേ, അവൻ, നിന്നെ എന്തിന് ഉണ്ണി മോളായി  കാണണം

അത് അമ്മെ , ആ… മാല,

ഏതു മാല,

ഉണ്ണിയേട്ടൻ്റെയും ഉണ്ണിമോളുടെയും  ചിത്രമടങ്ങിയ ആ മാല,

ഒരു നിമിഷം അമ്മയുടെ മിഴികളിൽ അതിശയം നിറഞ്ഞു, അവളെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം, ആ  അമ്മയിൽ വിരിഞ്ഞ വികാരം എന്തെന്ന് അറിയുക അസാധ്യം തന്നെ.

മോളെ ,ആ മാല നിന്റെ കയ്യിൽ ഇങ്ങനെ വന്നു

അമ്മെ അത് ഞാൻ,

നിന്നോട് ഞാൻ ആണ് ചോദിച്ചത് . പറ,

അമ്മേ…. അതെന്റെ ഒരു കൂട്ടുകാരി തന്നതാ..

ഒരു നിമിഷം അമ്മയുടെ ഹൃദയം നിലച്ചതു പോലെ, എന്തു പറയണമെന്നറിയാതെ ആ അമ്മമ നിന്ന് വിയർക്കുകയാണ്. ഈ സത്യം ശിവ അറിഞ്ഞാൽ എന്തുണ്ടാകും എന്നതിനെക്കുറിച്ചാണ് രണ്ടു പേരുടെയും ചിന്ത.

അപ്പോ , ഉണ്ണി അവൾ  ജീവനോടെ ഉണ്ടോ..?

അമ്മേ അത്,

എന്റെ ഈശ്വരാ,ഇത് ശിവ അറിഞ്ഞാൽ, എന്തൊക്കെ പ്രശ്നമുണ്ടാകും

മോളി നിന്റെ ജീവിതം,

അവൻ അറിയാൻ പാടില്ല,ഒരിക്കലും ഇതവൻ അറിയാൻ പാടില്ല.

Updated: January 14, 2021 — 3:29 pm

40 Comments

  1. Next part evidee?

  2. അടുത്ത സ്റ്റോറി complete ആക്കാതെ.

Comments are closed.