അതു പറഞ്ഞു കൊണ്ട് ഞാൻ ആ മാലയുടെ ലോക്കറ്റ് തുറന്നു കാണിച്ചു, അതിൽ എൻ്റെയും ഉണ്ണിമോളുടെയും ചിത്രമുണ്ടായിരുന്നു.
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, ഞാനാ മാലയുടെ ലോക്കറ്റ് പതിയെ തുറന്നു, എൻ്റെ സമസ്ത രോമകൂപങ്ങളും ഉയർത്തെഴുന്നേറ്റു, കാലുകൾ തളരുന്നത് പോലെ, ദേഹമാസകലം വിറയ്ക്കുന്നതു പോലെ, ഹൃദയം സ്തംഭിച്ച് പോലെ,
ആ ലോക്കറ്റിന് അകത്ത്, എന്റെയും ഉണ്ണിമോളുടെയും ചിത്രം ഉണ്ടായിരുന്നു, അതിനർത്ഥം പാർവതി, ഒരു നിമിഷം എന്റെ ചിന്തകൾ കാടു കയറി തുടങ്ങി, അതെ അന്ന് അവളെ അന്വേഷിച്ചു പോയപ്പോൾ അവർ പറഞ്ഞിരുന്നു, മൃതദേഹം കിട്ടിയിരുന്നില്ല എന്ന്, അപ്പോൾ ഉണ്ണിമോൾ ജീവനോടെ ഉണ്ടായിരുന്നു.
അതെന്റെ പാർവതി ആയിരുന്നു, അവൾ തന്നെയായിരുന്നു ഉണ്ണിമോൾ, ചെറുപ്പത്തിൽ കണ്ടതല്ലേ… അതായിരിക്കും എന്നെ തിരിച്ചറിയാതെ പോയത്. ഈ മാല ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെങ്കിൽ എന്തു കൊണ്ട് അവൾക്ക് എന്നെ ഓർമ്മയില്ല, അങ്ങനെയുള്ള അധികം ചോദ്യങ്ങൾ എന്നിൽ ഉണ്ടായിരുന്നു.
ആ സമയമാണ് പാർവതി കയറി വന്നത്, ഒരു മാല കയ്യിലെ കയ്യിൽ പിടിച്ചു, കണ്ണീരൊഴുക്കി നിൽക്കുന്ന എന്നെ അവൾ ഒരു നിമിഷം നോക്കി, ആ മുഖത്തെ വികാരങ്ങൾ എന്തെന്ന് എനിക്കും വ്യക്തമല്ല.
ശിവ എന്തുപറ്റി,
ഈ.. മാല,
അതെൻ്റെയാണ്,
അത് പറഞ്ഞു തീർന്നതും, ഞാൻ അവളെ ഓടിപ്പോയി കെട്ടിപിടിച്ചു,
എൻ്റെ ഉണ്ണിമോൾ, നീയാ പാർവതി,
ഒരു നിമിഷം ഇടിവെട്ടേറ്റതു പോലെ ആയിരുന്നു പാർവതിയുടെ മുഖഭാവം, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
എന്നാൽ ആ സമയമുണ്ടായിരുന്ന വികാരങ്ങൾ എന്തെന്ന്, എനിക്ക് പോലും പറയാനാവില്ല, പാർവതിയെ ഞാൻ കൂടുതൽ ശക്തമായി പുണർന്നു, എന്നിൽ നിന്ന് അകന്നു പോകാതിരിക്കാൻ അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ഞാൻ ചെയ്തത്.
ശിവ, എനിക്ക് ശ്വാസം മുട്ടുന്നു.
അതൊന്നും കേൾക്കാതെ ഞാൻ കൂടുതൽ ശക്തമായ വാരി പുണർന്നു., ഈ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു ആ നിമിഷങ്ങളിൽ. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാൻ ആയില്ല എനിക്ക്.
അവൾ കുതറിമാറാൻ ശ്രമിച്ചപ്പോഴാണ്, എന്റെ പിടി അഴിഞ്ഞത്, അവളെ പിടിച്ച് കട്ടിലിൽ ഇരുത്തി, ഞാൻ ആ മലയുടെ ലോക്കറ്റ് തുറന്നു കാണിച്ചു.
Next part evidee?
അടുത്ത സ്റ്റോറി complete ആക്കാതെ.