അന്ന് അവൾ പറഞ്ഞ ആൽബം, ഞാനും അവളും ചേർന്നെടുത്ത ഒത്തിരി അധികം ഫോട്ടോസ്, ഞങ്ങളുടെ കഴിഞ്ഞ കാലത്തിന്റെ, ഒരു സ്മാരകം എന്ന പോലെ. ആ ആൽബത്തെ നെഞ്ചോട് ചേർത്ത് ഒരു നിമിഷം ഞാൻ നിന്നു പോയി, അതിലെ പേജുകൾ മറിച്ചു നോക്കുമ്പോൾ, ഞാനറിയാതെ കഴിഞ്ഞ കാലത്തെ ഓർമ്മകളിൽ പാറി പറന്നിരുന്നു.
അവൾക്ക് ഏറെ പ്രിയപ്പെട്ട വസ്തുക്കളാണ്, ഇതിനുള്ളിൽ ഉള്ളത് എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം, എന്നിൽ കൂടുതൽ കൗതുകം നിറഞ്ഞിരുന്നു, അവ എന്തൊക്കെ എന്നറിയാൻ , ഓരോ വസ്തുക്കളും ഞാൻ പുറത്തേക്കെടുത്തു, ഓരോന്നായി ഓരോന്നായി എടുക്കുമ്പോൾ, കൗതുകവും സന്തോഷവും നിറയുകയായിരുന്നു.
എന്നാൽ അടുത്തതായി എന്റെ കയ്യിൽ പതിച്ചത് ഒരു മാല ആയിരുന്നു, അത് ബാഗിൽ നിന്നും പുറത്തേക്ക് വന്ന നിമിഷം, എന്റെ കയ്യിൽ നിന്നും ആ മാല നിലത്തേക്ക് വീണിരുന്നു., ഒരു നിമിഷം എന്റെ ഹൃദയവും സ്തംഭിച്ചിരുന്നു.
ഉണ്ണിയേട്ടൻ പോണ്ട,…
ഞാനാ പറയുന്നത് ഉണ്ണിയേട്ടാ…
അവൾ കരയുകയായിരുന്നു, അച്ചന് ട്രാൻസ്ഫർ കിട്ടി ഞങ്ങൾ മറ്റൊരിടത്തേക്ക് പോകുന്നത് അറിഞ്ഞപ്പോൾ മുതൽ ഉണ്ണിമോൾ നിർത്താതെ കരയുകയായിരുന്നു. ആ കണ്ണുനീരിനു മുന്നിൽ എനിക്കും ഒത്തിരി സങ്കടം ഉണ്ടായിരുന്നു..
എല്ലാ വെക്കേഷനും ഞാൻ ഉണ്ണി മോളെ കാണാൻ വരും.
ഇപ്പോൾ ചേട്ടൻ പോട്ടെ,
വേണ്ട ഉണ്ണിയേട്ടാ.. എന്റെ വീട്ടിൽ നിന്നോ,
അങ്ങനെ പറയരുത് ഉണ്ണിമോളെ,
എന്റെ പൊന്നു ഉണ്ണിയേട്ടൻ അല്ലേ ഞാൻ പറയുന്നത് കേക്ക്,
ഉണ്ണിയേട്ടൻ്റെ അച്ഛനും അമ്മയ്ക്കും സങ്കടം ആവില്ലേ…
ഇല്ല ആൻ്റിയോട് ഞാൻ പറയാം,
ഉണ്ണി മോളെ, ഉണ്ണിയേട്ടൻ പറഞ്ഞാ കേൾക്കില്ലേ നീ…
ഉണ്ണിയേട്ടാ…
നീയിങ്ങു വന്നേ….
അവൾ എനിക്കരികിൽ വന്നതും, എന്റെ പാൻ്റിന്റെ പോക്കറ്റിൽ നിന്നും ഒരു കൊച്ചു മാല ഞാനെടുത്തു, അത് അവളുടെ കഴുത്തിൽ അണിഞ്ഞ് കൊടുത്തു.
മോളെ, ഉണ്ണിയേട്ടനെ കാണണമെന്ന് എപ്പോ തോന്നിയാലും, ഈ മാലയുടെ ലോക്കറ്റ് തുറന്നാൽ മതി.
Next part evidee?
അടുത്ത സ്റ്റോറി complete ആക്കാതെ.