ഞാൻ വേഗം തന്നെ കാർ എടുത്തു, വീട്ടിലേക്കു തിരിച്ചു. എന്താണെന്നറിയില്ല, പാർവതിയെ നേരിൽ കാണുവാൻ മനസ്സ് വല്ലാതെ വിങ്ങുന്നത് പോലെ. അവളുടെ മുഖത്തിന് പകരാൻ കഴിയുന്ന ശാന്തി, എനിക്ക് പകരാൻ ഈ ഭൂമിയിൽ മറ്റൊന്നിനും ആവില്ല.
വീട്ടിലെത്തിയ ശേഷം, കാറിൽ നിന്നും ഇറങ്ങി, വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ്, ആ സത്യം ഞാൻ അറിഞ്ഞത്. വീട് പൂട്ടിയിരിക്കുകയാണ്, അതിൻ്റെ അർത്ഥം പാർവതി ഇപ്പൊ ഇവിടെയില്ല, അവളെ കാണുവാൻ വിങ്ങുന്ന മനസ്സുമായി വന്നതാണ് ഞാൻ എന്നാൽ ഇന്ന് എനിക്ക് അവളെ കാണുവാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
വാതിൽ തുറന്നു ഞാൻ വീടിനകത്ത് കയറി, എന്തോ ഒരു മുഷിപ്പ് പോലെ, ഒന്നിനും ഒരു താല്പര്യമില്ലാത്തത് പോലെ. നേരെ മുറിയിൽ ചെന്ന് വസ്ത്രം മാറുമ്പോഴാണ്, രാവിലെ അവൾ അയച്ചിട്ട് മാക്സി കാണുവാൻ ഇടയായത്. ഒരു നിമിഷം, എന്തോ ഓർത്ത പോലെ ആ മാക്സി ഞാൻ എന്റെ നെഞ്ചോട് ചേർത്തു. സത്യത്തിൽ അത് എനിക്ക് വല്ലാത്ത ഒരു ആശ്വാസം പകർന്നിരുന്നു. പാർവതിയുടെ സാന്നിധ്യം എനിക്കരികിൽ നിൽക്കുന്നതു പോലെ, എനിക്കറിയാം ഇതെല്ലാം ഒരു ഭ്രാന്തമായ അനുഭൂതികളാണ്, എന്നാൽ ആ അനുഭൂതികളെ ഞാൻ ഇന്ന് ഇഷ്ടപ്പെട്ടു തുടങ്ങി.
ആ സമയമാണ് എനിക്ക്, പണ്ട് അവൾ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നത്.
ഞാനും അവളും ചേർന്നെടുത്ത ഫോട്ടോയുടെ ഒരു കളക്ഷൻ തന്നെ അവൾക്കുണ്ട്, ഒരു ആൽബമായി. അത് എന്നും അവൾ കൊണ്ടു നടക്കാറുണ്ട്. അത് ഓർമ്മയിൽ വന്നത് കൊണ്ടാവാം, ആ ആൽബം കാണുവാൻ മനസ്സിൽ ഒരു പൂതി.
അലമാര തുറന്നു, ക
അവൾക്കായി മാറ്റി വെച്ച ഭാഗങ്ങൾ എല്ലാം ഞാൻ തിരഞ്ഞു, ഒരു കൊച്ചു ബാഗ് കണ്ടെത്തി. ഞാനത് അവിടെ നിന്നുംപുറത്തെടുത്തു, തുറന്നു നോക്കുന്നതിനു മുൻപ് ഒരു സംശയം, അവൾ ഇല്ലാത്ത സമയത്ത് ഇതു തുറക്കുന്നത് നാഗരികതയാണോ, അപ്പോൾ തന്നെ മനസാക്ഷി മറുപടി തന്നു., നിന്റെ ഭാര്യയുടെ വസ്തുക്കൾ തുറക്കുന്നു നോക്കുന്നതിന് നിനക്ക് ആരുടെ അനുവാദം ആവശ്യമുണ്ടോ..?
പിന്നെ ഒന്നും നോക്കിയില്ല. ഞാൻ പതിയെ, ആ ബാഗ് തുറന്നു, അതിൽ മുകളിലായി രണ്ട് ആൽബങ്ങൾ ഉണ്ടായിരുന്നു., ആദ്യത്തെ ആൽബം ഞാൻ എടുത്തു തുറന്നു. നോക്കിയപ്പോൾ, അതിൽ പാർവതിയും മറ്റൊരു പെൺകുട്ടിയും ചേർന്നുള്ള ഒത്തിരി ഫോട്ടോസ്, അപ്പോ എന്നെ പോലെ തന്നെ അവർക്ക് പ്രിയപ്പെട്ട മറ്റൊരാൾ കൂടി ഉണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. പതിയ രണ്ടാമത്തെ ആൽബം എടുത്തു, തുറന്നു നോക്കിയപ്പോൾ, സന്തോഷത്താൽ എൻ്റെ കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞിടുന്നു.
Next part evidee?
അടുത്ത സ്റ്റോറി complete ആക്കാതെ.