? LoVe & WaR -6 ?[ പ്രണയരാജ] 289

ഞാനത് പറഞ്ഞപ്പോൾ, ചിരിച്ചു കൊണ്ട് അവൾ വാ തുറന്നതും ,  കേക്കിൻ  കഷ്ണം ഞാൻ  അവൾക്കും പകർന്നു നൽകി. അതിനു  ശേഷം, അവൾക്കായി എല്ലാവരും ഗിഫ്റ്റുകൾ നൽകി. എല്ലാം വാങ്ങുമ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു., എന്നിൽ നിന്നും ഒരു സമ്മാനം അവൾ ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. എന്നാൽ,  ആ സമയം അവൾക്ക് ഞാനൊന്നും നൽകിയിരുന്നില്ല. അത്അവളിൽ ചെറിയ ഒരു പരിഭവവും ഉണർത്തി എന്നുള്ളത് സത്യമാണ്, എന്നാൽ ഇന്നേ ദിവസം അവൾക്ക് മനോഹരമാക്കി തീർത്ത , എന്നോട് പരിഭവിക്കാൻ അവൾക്കായില്ല.

ഫ്രണ്ട്സിനോടൊപ്പം ഒത്തിരി സമയം അവിടെ കഴിച്ചു കൂട്ടി, ഉച്ചഭക്ഷണം കഴിഞ്ഞതിനു ശേഷം , ഞാനും അവളും ബീച്ചിലേക്ക് പോയി. ഇവിടെ  ഒറ്റപ്പെട്ട ഒരു ഭാഗത്ത്, ഞാനും അവളും ഇരുന്നു . അവളുടെ മടിയിൽ തല വെച്ച് അങ്ങനെ കിടക്കുവാൻ, ഒരു പ്രത്യേക രസമായിരുന്നു.

വീശിയടിക്കുന്ന കടലലകളുടെ ശബ്ദവും, തൊട്ടു  തലോടി അകലുന്ന, തണുത്ത കാറ്റും. പ്രിയപ്പെട്ട  പ്രിയതമയുടെ വശ്യ ഗന്ധവും കൂടിച്ചേരുമ്പോൾ, ആ സായാഹന്നമാണ്, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരമായ നിമിഷം.

എന്നെ തന്നെ നോക്കി ഒന്നും പറയാതെ നിൽക്കുന്ന പാർവ്വതിയെയാണ് ഞാൻ കണ്ടത്. അവൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, എന്നാൽ ഒന്നും പറയുവാൻ ആകുന്നില്ല. ആ മിഴികൾ, അറിയാതെ പറഞ്ഞു പോയതൊന്നും തന്നെ, എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചില്ല. കാരണം അത്രയധികം വാക്കുകളാണ്, ആ  ഒരു നിമിഷത്തിൽ തന്നെ ആ മിഴികൾ എന്നോട് പറഞ്ഞത്.

എന്താടോ…

അവളെ നോക്കിക്കൊണ്ട് ഞാനത് പറഞ്ഞപ്പോൾ, ഒരു പാൽ പുഞ്ചിരി എനിക്ക് അവൾ സമ്മാനിച്ചു. അടുത്ത ക്ഷണം തന്നെ അവളുടെ.  തല താഴ്ന്നു വന്നിരുന്നു. കണ്ണു ചിമ്മി തുറക്കും മുന്നേ, എന്റെ അധരങ്ങൾ അവൾ  കവർന്നിരുന്നു. എൻ്റെ ആദ്യചുംബനം. ആ ചുംബനത്തിൻ്റെ ലഹരിയിൽ എല്ലാം മറന്നു, സ്വയം അലിഞ്ഞു ചേർന്ന നിമിഷങ്ങൾ.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം, അവൾ തന്നെ അധരങ്ങളെ തമ്മിൽ വേർതിരിച്ചു. എന്റെ മുഖത്തേക്ക് നോക്കുവാൻ, അവളിൽ ഉണർന്ന നാണം അനുവദിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ കടലിന്റെ നോക്കത്താ ദൂരത്ത് കണ്ണും നട്ട്, ചുണ്ടിൽ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയും പകർന്നു കൊണ്ട് അവൾ അവിടെ ഇരുന്നു.

പാർവതി..

ഉം…

നീ എന്താ ചെയ്തത്.

അത് ഞാൻ അറിയാതെ

ഞാൻ പറഞ്ഞിട്ടില്ലേ.. നിനക്ക് വിശ്വാസം വരുമ്പോൾ മാത്രം.

Updated: January 14, 2021 — 3:29 pm

40 Comments

  1. Next part evidee?

  2. അടുത്ത സ്റ്റോറി complete ആക്കാതെ.

Comments are closed.