? LoVe & WaR -6 ?[ പ്രണയരാജ] 289

അവൾ അവിടേക്ക് കയറി ചെന്നതും, ബലൂണുകൾ പൊട്ടി, വർണ്ണ കടലാസുകൾ അവൾക്ക് മേലേക്ക്  പെയ്തിറങ്ങി. ഒപ്പം ഹാപ്പി ബര്ത്ഡേ പാർവതി, എന്ന ആശംസകളും.ഒരു നിമിഷം, ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, അത് കണ്ടു നിൽക്കാൻ എനിക്കും ആയില്ല.

പാർവതി….

ഞാൻ അവളെ വിളിച്ചതും, അവൾ എന്നെ  കെട്ടി പിടിക്കുകയാണ് ഉണ്ടായത്. തോരാതെ പെയ്തിറങ്ങുന്ന കണ്ണീരിനെ, ഞാൻ എന്റെ കൈകൾ കൊണ്ട് തുടച്ചു മാറ്റി,

വെറുതെ കരയരുത്, പാർവതി… അതും ഈ ദിവസം.

ശിവ, എൻ്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ആണിപ്പോൾ.

എന്താ നീ പറഞ്ഞത്,

അതെ ശിവ “ആരുമില്ലാത്ത എന്റെ ജീവിതത്തിൽ,  ആദ്യമായി ഞാൻ ആഘോഷിക്കുന്ന . എന്റെ പിറന്നാൾ.

അവളുടെ വാക്കുകൾ എല്ലാം നെഞ്ചിനെ  കീറിമുറിക്കുന്ന പോലെ ആയിരുന്നു. അനാഥത്വം എത്രമാത്രം ഭീകരമാണ് എന്നുള്ളത്,  ഞാൻ മനസ്സിലാക്കിയത് അവളിൽ നിന്നാണ്. അതിനാലാവാം അവളോട് എനിക്ക് കൂടുതൽ സ്നേഹവും തോന്നിയത്.

അവളുടെ കൈ പിടിച്ചു കൊണ്ട് ഞാൻ കേക്കിൻ്റെ അരികിലേക്ക് നടന്നു, അനുസരണയുള്ള കുട്ടിയെ പോലെ അവളെന്നെ അനുഗമിച്ചു. കേക്കിനു മുന്നിൽ നിർത്തി ഞാൻ അവളെ നോക്കിയപ്പോൾ, ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു, ആ പുഞ്ചിരി മാത്രം മതിയായിരുന്നു, എനിക്ക് മനസു നിറയാൻ.

പാർവ്വതി, കേക്ക് മുറിക്ക്

ഞാൻ അതു  പറഞ്ഞു കൊണ്ട്, അവൾൾക്ക് നേരെ  കത്തി നീട്ടി , അവൾ കത്തി വാങ്ങിയ ശേഷം , എന്നെ തന്നെ ഒന്ന് നോക്കി, പിന്നെ കത്തിച്ചു വെച്ച മെഴുകുതിരികൾ ഊതി കെടുത്തി,  സന്തോഷത്തോടെ, അവൾക്കായി ഞാൻ, സ്വരു കുട്ടി , ആ പ്രണയ മധുരക്കനിയിൽ,  അവൾ കത്തി ഇറക്കി. മുറിച്ച കേക്കിൽ നിന്ന് ഒരു കഷണം, എടുത്ത് അവൾ എന്റെ വായിൽ വച്ചു തന്നപ്പോൾ, ജീവാമൃതം നോക്കുന്നതു പോലെ, തോന്നി, ഒപ്പം എൻ്റെ ഉള്ളവും നിറഞ്ഞിരുന്നു.

ഞാൻ കടിച്ച കേക്കിൻ്റെ കഷ്ണം എടുത്തു, അവളുടെ വായിൽ വെച്ച് കൊടുക്കുമ്പോൾ, അവളുടെ ചുണ്ടുകളിൽ വിറക്കുന്നുണ്ടായിരുന്നു. വാ തുറക്കാൻ,  പെട്ടെന്ന് അവൾക്കായില്ല,  അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ആ കണ്ണുനീരിൽ ദുഖം ഉണ്ടായിരുന്നില്ല, പകരം  മനസ്സിൻ്റെ സന്തോഷം കൊണ്ടാണെന്ന് എനിക്കറിയാം.

വാ.. തുറക്കെടി പെണ്ണേ…

Updated: January 14, 2021 — 3:29 pm

40 Comments

  1. Next part evidee?

  2. അടുത്ത സ്റ്റോറി complete ആക്കാതെ.

Comments are closed.