രാധുന നോക്കി ഒരു പുഞ്ചിരി തൂകിയ ശേഷം, ഞാൻ ബൈക്കുമെടുത്ത് യാത്രതിരിച്ചു. ഇന്ന് പാർവതിയുടെ പിറന്നാളാണ്, അനാഥാലയത്തിൽ അവളെ കിട്ടിയ നാൾ ആണ് അവളുടെ പിറന്നാൾ ആയി ആഘോഷിക്കുന്നത്. ഇന്നാണ് ആ സുദിനം.
അവൾക്കൊരു സർപ്രൈസ് നൽകുവാൻ ഞാൻ തീരുമാനിച്ചിരുന്നു. അതു കൊണ്ടു തന്നെ രാവിലെ അമ്പലത്തിൽ പോകണം എന്ന് മാത്രമാണ് ഞാൻ അവളോട് പറഞ്ഞിട്ടുള്ളത്. അത് അവൾ സമ്മതിക്കുകയും ചെയ്തു.
അവൾ താമസിക്കുന്ന ഹോസ്റ്റലിനു മുന്നിൽ, ഞാൻ വണ്ടിയുമായി കാത്തു നിന്നു. ചുവന്ന സാരിയണിഞ്ഞ്, സുന്ദരിയായി എനിക്ക് അരികിലേക്ക് അവൾ നടന്നു വരുന്നത് ഞാൻ നോക്കി നിന്നു. അന്നത്തെ ഓണം സെലിബ്രേഷനു ശേഷം പെണ്ണ് ഇടയ്ക്കിടയ്ക്ക് സാരി ഉടുക്കുവാൻ തുടങ്ങി. അവളെ സാരിയിൽ കാണുവാൻ, എനിക്കും ഒത്തിരി ഇഷ്ടമാണ് എന്നുള്ളത്, മറ്റൊരു കാരണവുമായി.
സാരിയും അണിഞ്ഞവൾ, വശ്യമായ ഒരു പുഞ്ചിരിയോടെ എനിക്കരികിൽ വന്നു നിന്നു. ഒരു പുഞ്ചിരി അവൾക്കും പകർന്നു നൽകിയ ശേഷം, കയറാനായി ഞാൻ കണ്ണു കൊണ്ട് കാണിച്ചു. നിറഞ്ഞ സന്തോഷത്തോടെ, അവൾ എൻ്റെ ബൈക്കിന് പിന്നിൽ കയറിയിരുന്നു.
അന്നത്തെ ഞങ്ങളുടെ യാത്ര ആദ്യം ചെന്നെത്തിയത് ,അമ്പലത്തിനു മുന്നിൽ തന്നെയായിരുന്നു. അർച്ചനയ്ക്കുള്ള സാധനങ്ങളും വാങ്ങി, അമ്പലത്തിലേക്ക് ഞങ്ങൾ കയറി.
എന്നോട് ചേർന്ന്,അവൾ അമ്പലത്തിലേക്ക് കയറി. നവദമ്പതികളെ പോലെ, ഞങ്ങൾ ശ്രീകോവിലിന് മുന്നിൽ നിന്ന്, ഭഗവാനെ തൊഴുതു. അവളുടെ സൗന്ദര്യത്തിൽ മതി മറന്ന്, കണ്ണു കൊണ്ട് അവളെ കൊത്തി വലിക്കുന്ന വരെ കാണുമ്പോൾ എനിക്കും സന്തോഷം തോന്നി. ഇവളെ പോലൊരു ദേവതയെ എനിക്ക് തന്നതിന് ഭഗവാനോട് ഞാൻ നന്ദി പറഞ്ഞു.
തൊഴുത് കഴിഞ്ഞ് പുറത്തേക്കിറങ്ങിയതും, പാർവ്വതി എനിക്ക് മുന്നിൽ കയറി നിന്നു, എന്തേ ഇന്ന് ഞാൻ കണ്ണുകൊണ്ട്,ചോദിച്ചതിന് ഒന്നുമില്ലെന്ന് ചുമലുകൾ പൊക്കി കാണിച്ചു. കൊണ്ട് വാഴയിലയിലെ ചന്ദനം, വിരലുകൾ കൊണ്ട് തോണ്ടി, നിന്റെ നെറ്റിയിൽ ചാർത്തിയപ്പോൾ, മനസ്സിലും ഒരു കുളിരു അനുഭവപ്പെട്ടിരുന്നു.
ആ സമയം അവളം ടെ മുഖത്ത് വിരിഞ്ഞ വികാരത്തിൻ്റെ അർത്ഥം എനിക്കറിയില്ല, പക്ഷെ ആ മിഴികളിൽ എന്തിനോ ഉള്ള ദാഹം എനിക്കു തിരിച്ചറിയുവാനായി,അവളുടെ നെറ്റിയിൽ ഞാനും ചന്ദനം ചാർത്തിയപ്പോൾ അവളും സായൂജ്യം അടിച്ചിരുന്നു.
അവിടെ നിന്നും ഞങ്ങൾ പോയത്, ഒരു വലിയ ഹോട്ടലിലേക്ക് ആയിരുന്നു. കൂടെ പിഠിക്കുന്ന ഫ്രണ്ട്സ് എല്ലാവരും അവിടെ ഞങ്ങളുടെ വരവും കാത്തു നിൽക്കുന്നുണ്ടായിരുന്നു.
Next part evidee?
അടുത്ത സ്റ്റോറി complete ആക്കാതെ.