? LoVe & WaR -6 ?[ പ്രണയരാജ] 289

അമ്മയുടെ വിളി കേട്ടതും പെട്ടെന്ന് അവൾ അവനിൽ നിന്നും അടർന്നു മാറി, പുറത്തേക്ക് പോകാൻ തുനിഞ്ഞതും അവളുടെ കൈകളിൽ അവൻ പിടിമുറുക്കിയിരിക്കുന്നു. ഒരു നിമിഷം അവൾ അവനെ തിരിഞ്ഞു നോക്കി. ആലിംഗനം മതിയാവാത്ത പോലെ, അവളെ തന്നെ ഉറ്റു നോക്കുന്ന ശിവയെ കണ്ടപ്പോൾ, സ്ത്രീസഹജമായ നാണം അവളെയും കീഴ്പ്പെടുത്തി.വീണ്ടും അമ്മയുടെ വിളി കേട്ടപ്പോൾ, ശിവ അവളുടെ പിടിവിട്ടു. ഒരു പാൽപ്പുഞ്ചിരി അവന്  പകർന്നു  നൽകിക്കൊണ്ട് അവൾ അമ്മയ്ക്ക് അരികിലേക്ക് പോയി.

അവൾ പോയതും അവൻ വേഗം, കിടക്കയിലേക്ക് കിടന്നു . കുറച്ചു മുന്നേ, കഴിഞ്ഞതെല്ലാം ഓർത്തു കൊണ്ട് ബെഡിൽ കിടന്നു. പെണ്ണിന്റെ ചുണ്ടിലെ മാധുര്യം , ഇന്ന് കൂടിയത് പോലെ അവനു തോന്നി. പതിയെ അവൻ ആ പഴയ കാലത്തെ ഓർമ്മകളിലേക്ക് ചേക്കേറി.

?????

രാധൂ.., ഞാൻ പോവാട്ടോ…

എടാ ചെക്കാ എങ്ങോട്ടാ, ഈ രാവിലെ തന്നെ, തെണ്ടാൻ ആയിട്ട് ഇറങ്ങിക്കോളും.

എന്താ രാധു.. പറയുന്നേ…

ഇന്ന്  ഞായറാഴ്ച അല്ലേ, രാവിലെ തന്നെ ഇങ്ങോട്ടാ…

ഞാൻ പറഞ്ഞില്ലെ , ഇന്ന് എന്റെ ഒരു സുഹൃത്തിൻ്റെ  പിറന്നാൾ ആണെന്ന്.

അതിന് അതിരാവിലെ തന്നെ പോകണോ…

എൻ്റെ  രാധൂ…, അവന്റെ പിറന്നാൾ ആഘോഷിക്കുന്നത്, കുറച്ചു ദൂരെയാ…

അതെന്താടാ അങ്ങനെ, എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്.

രാധു വേണ്ട കേട്ടോ, ഇത് ഒരു സർപ്രൈസ് ആണ്. വീട്ടിൽ നിന്നും അവനെ  പൊക്കി നേരെ അവിടെ എത്തിയാൽ മാത്രമേ… ഞങ്ങളത് പൊട്ടിക്കു.

ശരി ശരി, തിരിച്ചുവരാൻ വൈകരുത്, ആറിന് മുന്നേ എത്തിക്കോണം

അതെന്നോട് പറയണോ…. രാധൂ…

പിന്നെ ഇടയ്ക്ക് ഞാൻ ഫോൺ വിളിച്ചാൽ  എടുത്തില്ല എങ്കിൽ അപ്പോൾ കാണാം

ഇതാണ് ഒരു ഗേൾഫ്രണ്ട് ഉണ്ടായാൽ കുഴപ്പം, വിളിച്ചാ അപ്പോ  എടുത്തോളണം  എടുത്തില്ലെങ്കിലോ  ചീത്ത,

ചെക്കാ നിനക്ക് എന്റെ കയ്യിൽ നിന്ന് രാവിലെ തന്നെ കിട്ടും.

എൻ്റെ സുന്ദരി പെണ്ണ് എന്നെ തല്ലോ…

നിന്ന് വളവളാന്ന് പറയാതെ പോകുന്നുണ്ടെങ്കിൽ പോകാൻ നോക്ക്.

Updated: January 14, 2021 — 3:29 pm

40 Comments

  1. Next part evidee?

  2. അടുത്ത സ്റ്റോറി complete ആക്കാതെ.

Comments are closed.