? LoVe & WaR -6 ?[ പ്രണയരാജ] 289

ശിവ ഉണ്ണി എന്ന് വിളിക്കുമ്പോൾ, നെഞ്ചിൽ എന്തോ ഭാരം എടുത്തു വെച്ചത് പോലെ പ്രതീകമായി, ശിവയെ  നേർക്കു നേരെ നോക്കാനാവാതെ, അവൾ പുറം തിരിഞ്ഞു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മനസ്സിൽ മനസ്സാക്ഷിയും, അമ്മയുടെ വാക്കുകളും തമ്മിൽ, വലിയൊരു മൽപ്പിടുത്തം നടക്കുകയായിരുന്നു. ഒടുക്കം മനസ്സാക്ഷി തന്നെ വിജയിച്ചു.

എല്ലാ സത്യങ്ങളും ശിവയോട് തുറന്നുപറയാൻ അവൾ തീരുമാനിച്ചു. അതിനായി അവൾ  തിരിയുന്നതിന്  മുന്നേ, പിന്നിൽ നിന്നും ഒരു കൈ, അവളുടെ  ഇടുപ്പിൽ പതിഞ്ഞത്, അവളറിഞ്ഞു . ആ നിമിഷം  അവളുടെ  ദേഹമാസകലം വിറകൊണ്ടു. ആ കൈ ചൂടിൽ ഒരു നിമിഷം അവൾ എല്ലാം മറന്നു, കണ്ണുകൾ കൂമ്പിയടച്ചു നിന്നു.

ശിവ പതിയെ, അവളുടെ മുടിയിഴകൾ ഒരു വശത്തേക്ക് മാറ്റിയ ശേഷം, പിൻകഴുത്തിൽ, ഒരു സ്നേഹ ചുംബനം അർപ്പിച്ചു, പിന്നെ പതിയെ പിന്നിൽ നിന്നും അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

അവന്റെ ആ ചുംബനം മാത്രം മതിയായിരുന്നു, അവളുടെ ഉള്ളിലെ മനസ്സാക്ഷിയെ, ജീവിതകാലം മുഴുവൻ തടങ്കലിൽ അടയ്ക്കുവാൻ. ഒരിക്കൽ താൻ ആഗ്രഹിച്ച ആ നിമിഷങ്ങൾ, അപ്രതീക്ഷിതമായി തന്നെ തേടി വന്നപ്പോൾ, അവൾ ഒരു നിമിഷം എല്ലാം മറന്നു പോയി.

ശിവയിലെ കുറ്റബോധത്തിൽ ചൂളകൾ വിട്ടു മാറുമ്പോൾ, ചിലപ്പോൾ വന്നു ചേരാം എന്ന്, അവൾ കാത്തിരുന്ന ആ നിമിഷം, ഒരിക്കലും വന്നു ചേരാതെ പോകാമെന്ന് അവൾ ഭയന്നിരുന്ന ആ നിമിഷം, അപ്രതീക്ഷിതമായി ഇന്ന് അവളെ തേടിയെത്തിയപ്പോൾ, അവളിലെ പെൺമയും ഉണർന്നു.

അവന്റെ ദേഹ ചൂടായി, അവളുടെ ശരീരം വിറ കൊണ്ടു, തന്നിൽ ഉണരുന്ന മാറ്റങ്ങളെ അവൾക്ക് തിരിച്ചറിയാനായില്ല. പക്ഷേ അവൻ്റെ  ഒരൊറ്റ സ്പർശനത്തിൽ തന്നെ, അവൾ പൂർണ്ണമായി അവനിൽ ലയിച്ചു പോയി. അവൻ്റെയാ സ്നേഹമില്ലാതെ, തനിക്ക് ഒരു നിമിഷം , ശ്വാസം പോലും വലിക്കാൻ ആകില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.

പെട്ടെന്ന് അവൾ അവന് നേരെ, തിരിഞ്ഞു നിന്നു, അവൻ എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ, അവന്റെ അധരങ്ങൾ അവൾ കവർന്നെടുത്തിരുന്നു. ഇരു മനസ്സും ഒന്നായി, പ്രണയം പ്രാണനിൽ പടരുന്നതു പോലെ, ആ ചുംബനവും നീണ്ടു നിന്നു.

ഏറെ നേരത്തെ, ചുംബനത്തിനു ശേഷം, ശ്വാസം എടുക്കുവാനായി ഇരുവരും, വേറിട്ട നിമിഷം, പെട്ടെന്ന് തന്നെ അവനെ വലിച്ചു തൻ്റെ  ദേഹത്തേക്ക് അടിപ്പിച്ചു കൊണ്ട്, അവൾ അവനെ വാരിപ്പുണർന്നു. ഇനിയൊരിക്കലും അവനെ അകലാൻ അനുവദിക്കില്ല എന്ന വാശിയോടെ.

മോളെ……

Updated: January 14, 2021 — 3:29 pm

40 Comments

  1. Next part evidee?

  2. അടുത്ത സ്റ്റോറി complete ആക്കാതെ.

Comments are closed.