ഒരു ആക്സിഡൻ്റ് എൻ്റെ ഓർമ്മകളെ ഭൂരിഭാഗവും കവർന്നെടുത്തപ്പോഴും..,,.,. രണ്ടു മുഖങ്ങൾ എൻ്റെ ഓർമ്മയിൽ മായാതെ കിടന്നിരുന്നു..,.., കണ്ണുനീരോടെ എന്നെ നോക്കി കരയുന്ന ഒരു പത്തുവയസുകാരി പെൺകുട്ടിയും,.,.,.പിന്നെ എനിക്കു പുറകെ കയ്യിൽ വാരിപ്പിടിച്ച ചോറുരുളയുമായി നടന്നു വരുന്ന രാധമ്മയും.,.,.,.
ഇതെല്ലാം പറയുമ്പോൾ ശ്രീഹരിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.,.,.,.ശ്രീക്കുട്ടിയാകട്ടെ അവൻ്റെ മുഖത്തേക്കു തന്നെ നോക്കി ഇരിക്കുകയാണ്..,,.,.
രണ്ടേ രണ്ടു മുഖങ്ങൾ മാത്രം ഓർമ്മയിൽ,.,.,., നിങ്ങളേതാണെന്നോ.,.,., നിങ്ങൾ എനിക്ക് ആരാണെന്നോ.,.,. ഒന്നും തന്നെ എനിക്ക് അറിയില്ലായിരുന്നു..,.,.,.അങ്ങനെ പതിനാലാം വയസ്സിൽ അനാഥനായ എനിക്ക് അനാഥാലയത്തിൽ നിന്നും ഒരു കൂടപ്പിറപ്പിനെ കിട്ടി.,.,.,
ദേവൻ.,.,.,.,അവൻ്റെ പെണ്ണായി വന്നവൾ എൻ്റെ കുഞ്ഞനുജത്തിയായി മാറി.,.,.,.ദുഖങ്ങൾ എല്ലാം എന്നെ വിട്ടകന്ന കാലം..,.,.,.ഓർമ്മകൾ വേട്ടയാടാൻ മറന്ന ദിനരാത്രങ്ങൾ.,.,.,.
പിന്നീട് ഒരിക്കൽ കൂടി മറ്റൊരു ആക്സിഡൻ്റ് എന്നെ തേടി വരും എന്നു ഞാൻ കരുതിയിരുന്നില്ല.,.,.,. പക്ഷെ ആ ആക്സിഡൻറിനു ശേഷം.,.,.,., മറവിയുടെ ഗർത്തങ്ങളിൽ എന്നോ എനിക്കു നഷ്ടപ്പെട്ട വിലപ്പെട്ട ഓർമ്മകൾ ആകുന്ന നിധികൾ പതിയെ ഞാൻ തന്നെ തേടി കണ്ടെത്തി.,.,.,.. എൻ്റെ ശ്രീക്കുട്ടിയെയും,.,., പിന്നെ രാധമ്മയെയും…,.,.,
” ശ്രീയേട്ടാ…….
അതുവരെ അവന്റെ മുഖത്തേക്ക് നോക്കിയയിരുന്ന ശ്രീദേവി അവനെ കൂടുതൽ ശക്തമായി പുണർന്നു..,.,. ഇനി ഒരിക്കലും ഒന്നിനും വിട്ടുകൊടുക്കില്ല എന്ന പോലെ..,.,.,
” നിങ്ങളെ പറ്റിയുള്ള ഓർമ്മകൾ എന്നിൽ ഉണർന്ന നാൾ മുതൽ മനസ്സിന്റെ ഉള്ളിൽ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത വിങ്ങലായിരുന്നു…,., ഉള്ളിൽ ഭയവും ,.., നിങ്ങളെ ഒരു നോക്ക് കാണാൻ,.,., നിങ്ങളോട് ഒന്ന് മിണ്ടാൻ ഞാൻ എത്ര കൊതിച്ചു എന്ന് ആർക്കും അറിയില്ല..,.,.,,
ബാല്യത്തിൽ നീയെൻ്റെ ആരായിരുന്നു.,.,.,നിന്നോടുള്ള സ്നേഹം എങ്ങനെയുള്ളതായിരുന്നു എന്നൊന്നും എന്നെനിക്കറിയില്ലായിരുന്നു.,.,.,. കൊഴിഞ്ഞു പോയെന്നു കരുതിയ ഓർമ്മകൾ തിരികെ ലഭിച്ച നാൾ എന്നിൽ ആദ്യ പ്രണയമായി വിടർന്നത് നീയാണ് ശ്രീക്കുട്ടി..,.,.,
ഇവിടേക്കു വരുമ്പോഴും എന്റെ ഉള്ളിൽ ഭയം മാത്രമായിരുന്നു..,. നീ മറ്റൊരാളുടെ സ്വന്തമായിരിക്കുമോ എന്നുള്ള ഭയം.,.,.,. ഇവിടെ വന്നപ്പോൾ… ആ ഭയം എന്നിൽ നിന്നും വിട്ടകന്നു..,.,.,. പക്ഷെ ഭയപ്പെടുത്തുന്ന വേറെ പല ചിന്തകലും എന്നെ കൂടുതൽ വേട്ടയാടാൻ തുടങ്ങി..,.,..
നിൻ്റെ മനസിൽ മറ്റാരെങ്കിലും ഉണ്ടാകുമോ….,.,
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??