? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2800

” മോനെ ശ്രീക്കുട്ടാ.,.,.,നീ അവളുടെ അടുത്തേക്ക് ചെല്ല്.,.,.,. , നീ ചെന്ന് ഒന്നാശ്വസിപിച്ചാൽ തീരും ഈ പരിഭവവും പിണക്കവും.,.,.,, അവൾ ഒരു തൊട്ടാവാടി പെണ്ണാടാ.,..,.

” ടാ.,. ശ്രീഹരി.,.., നീ അങ്ങോട്ട് ചെല്ലെടാ.,., രാധമ്മ പറയുന്നത് കേൾക്ക്….,.,

” ചെല്ലു ഏട്ടാ..,.,.,. എട്ടത്തിയുടെ പിണക്കം മാറ്റ്..,.,. എന്നിട്ട് രണ്ടാളും കൂടി വാ.,.,.,.

ശ്രീഹരി പിന്നെ അവിടെ നിന്നില്ല.,.,., വേഗം തന്നെ അവക്കരുകിലേക്ക് നടന്നു.,.,.. നടക്കുകയായിരുന്നില്ല.,., ഓടുകയായിരുന്നു എന്നു വേണം പറയാൻ.,.,.,ശ്രീനിലയത്തിലും പരിസരത്തും പിന്നെ അവിടെ പറമ്പിൽ മുഴുവനും അവൻ ശ്രീക്കുട്ടി,.., ശ്രീക്കുട്ടി…. എന്നു വിളിച്ചു കൊണ്ട് അവളെ തിരഞ്ഞു നടന്നു.,.,.,.

അവസാനം കുളക്കടവിൽ അവസാനത്തെ പടിക്കെട്ടിൽ മുൻപോട്ട് കുനിഞ്ഞു തന്റെ കാലിൽ തല ചായ്ച്ച് ഇരുന്ന് കരയുന്ന തൻ്റെ പെണ്ണിനെ അവൻ കണ്ടെത്തി.,.,., അവൻ പതിയെ പടിക്കെട്ടുകൾ ഇറങ്ങി ചെന്ന് മെല്ലെ അവൾക്കരികിലിരുന്നു..,.,.

ശ്രീഹരി അവളുടെ തോളിൽ തൊട്ടതും അവൾ ആദ്യം അത് തട്ടിക്കളഞ്ഞു.,..,., വീണ്ടും അവൻ സ്വൽപ്പം ബലം കൊടുത്ത് അവളെ തന്റെ നേർക്ക് തിരിച്ചു.,..,, പെട്ടെന്ന് തന്നെ അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ്റെ മാറിലേക്ക് വീണു..,.,., അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..,,..,

തന്റെ പ്രീയപ്പെട്ടവൾ കരയുന്നതിൽ അവന് സങ്കടം ഉണ്ടെങ്കിലും.,…,.,., തന്റെ മാറിൽ ചാഞ്ഞിരുന്നാണ് അവൾ കരയുന്നത് എന്ന കാര്യം ആ സങ്കടത്തിന്റെ ഇടയിലും അവൻ്റെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം നിറച്ചു.,.,.,., .

കുറച്ചധികം സമയം അവർ അങ്ങനെ പരസ്പരം കെട്ടിപ്പിടിച്ചിരുന്നു.,.,.,.ഏറെ നേരങ്ങൾക്കൊടുവിൽ ശ്രീഹരി തന്നെ ആ മൂകതയ്ക്കു വിരാമമിട്ടു.

” ശ്രീക്കുട്ടി…….

” ഉം…..

” പിണക്കമാണോ…..

” ഉം…..

” എന്തിനാ……ഇനിയും നിനക്കെന്നോട് പിണക്കം..,.,., ഞാൻ ഇങ്ങു വന്നില്ലെ,.,.,.

” ഇത്രയും കാലം എന്നെ കരയിച്ചില്ലെ,…., നീണ്ട പതിനാല് വർഷം.,..,,..,. കാത്തിരിക്കുവായിരുന്നില്ലെ ഞാൻ.,.,.,., തൊട്ടു മുന്നിൽ വന്നു നിന്നിട്ടും ശ്രീയേട്ടന് എന്നെ നോക്കി എങ്ങനെയാണ്  അഭിനയിക്കാൻ കഴിഞ്ഞത്..,.,..,

” ജിവിതം.,.,., ഒത്തിരി പാഠങ്ങൾ പഠിപ്പിച്ചു ശ്രീക്കുട്ടി.,..,., സ്വന്തക്കാരും എന്റെ പ്രീയപ്പെട്ടവരും ജീവിച്ചിരിക്കെ അനാഥനായവനാണ് ഈ ഞാൻ.,.,.,.

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.