പെട്ടെന്ന് ശ്രീദേവി നടത്തം നിർത്തി തിരിഞ്ഞു നിന്ന് അവന്റെ മുഖം തന്റെ കൈക്കുമ്പിളിൽ കോരിയെടുത്തു.,.,.,ശേഷം കാലിന്റെ പെരുവിരലിൽ ഊന്നിക്കൊണ്ട് ശ്രീഹരിയുടെ നെറ്റിയിലേക്ക് അവളുടെ അധരങ്ങൾ ചേർത്തു.,..,
ആ നിമിഷം തന്നെ അവന്റെ മനസ്സിൽ തോന്നിയ ചെറിയ സങ്കടം അലിഞ്ഞില്ലാതെയായി.,.,., ശ്രീഹരി അവളെ വാരിപുണർന്നു.,…,
” ശ്രീയേട്ടാ…., ഇങ്ങനെ നിന്നാൽ പറ്റില്ല.,.,.,. രാധമ്മ അന്വേഷിക്കും..,.,,. ഞാനാണ് എന്നും വിളക്ക് വെയ്ക്കാറ്.,..,
” എന്നാൽ പോകാം.,.,.,
ശ്രീഹരി അവളെ മെല്ലെ തന്റെ മാറിൽ നിന്നും അകറ്റി.,.,., അവൾ പെട്ടെന്ന് തന്നെ ശ്രീഹരിയുടെ കയ്യിൽ തന്റെ കൈകൾ കോർത്ത് പിടിച്ചു..,..,.,
ഒരു നിമിഷത്തേക്ക് പോലും ഇനി പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന തരത്തിലുള്ള അവളുടെ ഈ ചെയ്തികൾ ശ്രീഹരി ഒരു ചെറു പുഞ്ചിരിയോട് നോക്കി നിന്നുപോയി.,.,., പിന്നെ അവർ ഔട്ട്ഹൗസിലേക്ക് പതുക്കെ നടന്നു.,.,.
അവർ വരുന്നതും കാത്ത് ദേവനും രാധമ്മയും ഇന്ദുവും ഔട്ട്ഹൗസിന്റെ ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു….
അവരുടെ തോളിൽ ചാരിയും കൈകോർത്തു പിടിച്ചുമുള്ള ആ നടപ്പ് കണ്ടപ്പോൾ എല്ലാവരുടെയും മനസ് സന്തോഷം കൊണ്ട് നിറഞ്ഞു.,.,.,
രാധമ്മയുടെ മുഖത്ത് മാത്രം കാലങ്ങളായി വരണ്ടുകിടന്ന ഭൂമിയിൽ ഒരു കുളിർമഴ പെയ്ത ആശ്വാസമായിരുന്നു.,..,,
തനിക്ക് തന്റെ ശ്രീക്കുട്ടനെയും.,..,., ശ്രീക്കുട്ടിക്ക് അവളുടെ ശ്രീയേട്ടനെയും ദൈവം തിരിച്ചു നൽകി.,.,. സന്തോഷം കൊണ്ട് രാധമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.,.,.
അവരുടെ ആ കൈകോർത്തുള്ള നടപ്പ് കണ്ടപ്പോൾ ഇന്ദുവിന് ഒരു കുസൃതി തോന്നി.,.,., അവൾ രാധമ്മയോട് ചോദിച്ചു.,.,.,.
” ആഹാ.,.,.,. ടോമും ജെറിയും ജോയിന്റ് ആയോ.,.,.
” ഡീ കാന്താരി.,.,., നിനക്ക് ഞാൻ വച്ചിട്ടുണ്ട്.,.., എല്ലാം അറിഞ്ഞിട്ട് നീ എന്നെ ഇട്ട് കുരങ്ങു കളിപ്പിച്ചല്ലേ.,.,.,
നിന്റെ ചെവി ഞാൻ പൊന്നാക്കും.,.,.,.
ശ്രീഹരിയുടെ കൈകൾ ഇന്ദുവിന്റെ അടുത്തേക്ക് നീണ്ടപ്പോൾ അവൾ ഓടി രാധമ്മയുടെ പുറകിൽ ഒളിച്ചു.,.,.,.
തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…
❤?❤?❤
എല്ലാം വഴിയേ അറിയാം.,.,
????❤️❤️❤️❤️
??
Poli item☪???
താങ്ക്സ് ബ്രോ..,.
പൊളിയെ?☺️☺️☺️???
സ്നേഹം.,.,
??