? ശ്രീരാഗം ? 14 [༻™തമ്പുരാൻ™༺] 2800

പക്ഷേ തൻറെ ജീവൻറെ പാതിയുടെ ശ്വാസത്തിലെ നേരിയ വ്യതിയാനം പോലും അവന് മനസ്സിലാകുന്നുണ്ടായിരുന്നു.,..,, അവൾ അവളെ തന്നോട് ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.,.,

” ഞാൻ ചുമ്മാ പറഞ്ഞതാണ് ശ്രീക്കുട്ടി..,., എനിക്ക് വേദനിച്ചൊന്നും ഇല്ല.,..,.,

അവൻറെ ആ വാക്കുകൾ അവളെ തെല്ലൊന്നു സമാധാനിപ്പിച്ചു എങ്കിലും ആ കയ്യിലെ പാടുകൾ ശ്രീദേവിയിൽ മനപ്രയാസം ഉണ്ടാക്കി.,.,,

അവൾ പതിയെ അവൻറെ കൈ ഉയർത്തി തന്റെ മടിയിലേക്ക് വച്ചു.,..,, എന്നിട്ട് ആ ചുവന്നു കിടക്കുന്ന ഭാഗത്ത് പതിയെ കയ്യോടിച്ചു.,..,., പിന്നെ അൽപ്പം കുനിഞ്ഞു ആ ഭാഗത്ത് അവളുടെ അധരങ്ങൾ ചേർത്തു വച്ചുകൊണ്ട് ഒരു ചെറു ചുംബനം നൽകി.,..,.,

അവളുടെ നനവാർന്ന അധരങ്ങൾ തന്റെ കയ്യിൽ അമർന്നപ്പോൾ ശ്രീഹരിയുടെ ശരീരം മൊത്തം ഒന്ന് കുളിരു കോരിയ പോലെ തോന്നി.,.,.,

” ഇങ്ങനെ ഒരു ഏർപ്പാടുണ്ട്.,. എന്നറിഞ്ഞിരുന്നെങ്കിൽ  ഞാൻ കവിളിലും ചുണ്ടിലും എല്ലാം നുള്ളു വാങ്ങിയേനെ.,.,.,.

ശ്രീഹരി ഒരു ചെറുചിരിയോടെ ആണ് അത് പറഞ്ഞത്.,.., അത് കേട്ടപ്പോൾ ശ്രീദേവിയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു.,..,.

അവൾ വീണ്ടും അവനെ നുള്ളാനായി കൈ ഉയർത്തിയപ്പോൾ ശ്രീഹരി അവളുടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു.,.,.എന്നിട്ട് അവളെ വലിച്ചു തന്റെ മടിയിലേക്ക് ഇട്ടു.,..,

ശ്രീഹരി തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.,.,., രണ്ടുപേരുടെയും ഹൃദയമിടിപ്പിന് വേഗത കൂടി.,.,. പൂർണേന്ദു പോലെ പ്രകാശം വിതറുന്ന അവളുടെ മുഖത്തെ ലക്ഷ്യം വച്ചു നീങ്ങുന്ന അവന്റെ അധരങ്ങളെ ശ്രീദേവി തൻ്റെ കൈവിരലുകളാൽ തടഞ്ഞു.,.,.,

” ശ്രീയേട്ടാ ഇതൊന്നും വേണ്ടാട്ടോ.,..,ആരെങ്കിലും കാണും.,.,.,. നേരം വൈകി..,, ആകെ ഇരുട്ടായി.,., മുത്തച്ഛന്റെ അസ്ഥിത്തറയിൽ വിളക്ക് കൊളുത്താൻ ഉള്ളതാണ്.,.,.,

അതും പറഞ്ഞു അവൾ മടിയിൽ നിന്നും എഴുന്നേറ്റു.,.. പതിയെ പടവുകൾ കയറി തുടങ്ങി.,.. ശ്രീഹരിയുടെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ നടത്തം നിർത്തിക്കൊണ്ട് അവനെ തിരിഞ്ഞു നോക്കി.,.,.,.

ശ്രീഹരിയും പതിയെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു..,.,

ആദ്യമായി താൻ നൽകാൻ പോയ സ്നേഹചുംബനം അവൾ തടഞ്ഞപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ വിഷമം തോന്നി എങ്കിലും  അവൻ അത് പുറത്തു കാണിക്കാതെ മുഖത്ത് ഒരു പുഞ്ചിരി വരുത്തി.,.,.

അവൻ കുളക്കടവിൽ നിന്നും കയറി വരുന്നത് കണ്ടപ്പോൾ ശ്രീദേവി വളരെ പതിയെ മുൻപോട്ട് നടന്നു തുടങ്ങി.,.,. ശ്രീഹരി നടന്ന് അവളുടെ തൊട്ടു പുറകിൽ എത്തി.,.,

256 Comments

  1. തമ്പുസ് ശ്രീദേവിയും ശ്രീഹരിയും ഒന്നായി അല്ലെ… ഇന്ദ്രന്റെ ദുരഗൃഹത്തിന് നല്ലൊരു പണി കൊടുക്കും എന്ന് വിശ്വസിക്കുന്നു.അങ്ങനെ നിധിയിലേക്ക് പുതിയ ക്ലൂ കിട്ടീന്ന് തോന്നുന്നു…..അടുത്ത പാർട്ടിൽ കാണാം…

    ❤?❤?❤

    1. എല്ലാം വഴിയേ അറിയാം.,.,

  2. ????❤️❤️❤️❤️

  3. Poli item☪???

    1. താങ്ക്സ് ബ്രോ..,.

  4. പൊളിയെ?☺️☺️☺️???

Comments are closed.