??༻വൈദേഷ്ണു༺?? 4 754

ജീവൻ പറഞ്ഞു…

 

” പിന്നെയെന്ത് പറ്റി…. ഇതൊന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ….?? ”

ഇന്ദു സംശയത്തോടെ ചോദിച്ചു…..

 

“ഒന്ന് മിണ്ടാതെ ഇരിക്കോ… അല്ലെങ്കിൽ തന്നെ ഇവിടെ തലയ്ക്ക് പ്രാന്ത് പിടിച്ച് ഇരിക്കുവാ…. അതിന്റെ ഇടയിൽ കൂടെ അവൾടെ…. ”

ജീവൻ പറഞ്ഞ് മുഴുവിപ്പിക്കുനതിന് മുൻപ് ജീവന്റെ ഫോൺ റിംഗ് ചെയ്തു…

 

” ഹലോ…. എടാ നീ അന്വേഷിച്ചോ…. സത്യം ആണോ…. ”

ജീവൻ ഫോൺ എടുത്ത ഉടനെ ചോദിച്ചു….

 

” എന്നാലും ഇതെന്താ ഇത്ര പെട്ടന്ന്….. ”

ജീവൻ ഫോണിൽ പറഞ്ഞതിന് മറുപടി ആയി എന്തോ പറഞ്ഞ്….

ഫോൺ കട്ട് ആക്കിയ ശേഷം ജീവൻ തലയ്ക്ക് കൈ കൊടുത്ത് കൊണ്ട് ബെഡ്ഡിലേക് ഇരുന്നു….

 

” എന്താ…?? ആരാ വിളിച്ചത്….??? ”

ഇന്ദു അവനോട് ചോദിച്ചു…

 

” എന്റെ ഒപ്പം വർക് ചെയ്യുന്നവൻ ആണ്….. ”

ജീവൻ പറഞ്ഞു….

 

” അതിന് എന്തിനാ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നത്…. ”

ഇന്ദു ചോദിച്ചു….

 

” എനിക്ക് ട്രാൻസ്ഫർ…. ഇങ്ങോട്ട്… അത് മാത്രം അല്ല എനിക്ക് കിട്ടികൊണ്ട് ഇരുന്ന സാലറിയിലെ പകുതിയുടെ പകുതി മാത്രമേ ഇനി മുതൽ കിട്ടുകയുള്ളൂ….”

ജീവൻ പറഞ്ഞു….

 

” എന്ന് വെച്ചാൽ…..????”

ഇന്ദു ചോദിച്ചു….

 

” എന്ന് വെച്ചാൽ എനിക്ക് അവിടെ ഒരു 2 ലക്ഷത്തിന് അടുത്ത് ഉണ്ടായിരുന്നു സാലറി… ഇവിടെ ഒരു 30000 ഇന് താഴെ ഒക്കെയേ കിട്ടൂ…. ”

ജീവൻ പറഞ്ഞു….

 

” അപ്പോ ഇനി ഓസ്ട്രലിയയിൽ പോകാൻ പറ്റാത്തില്ലേ…. ”

ഇന്ദു ചോദിച്ചു….

ജീവൻ അതെ എന്ന് തലയാട്ടി…..

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.