??༻വൈദേഷ്ണു༺?? 4 754

 

” ഇത്രയും നാൾ എന്നെ വളർത്തിയ വീട്ടുകാർ വിശ്വസിച്ചില്ല പിന്നെയല്ലേ അണ്ണാ പോലീസുകാർ വിശ്വസിക്കുന്നത്…. ”

ഞാൻ അണ്ണനോട് പറഞ്ഞു….

 

” ഇത്രയൊക്കെ ചെയ്ത അവർക്ക് തിരിച്ച് ഒരു പണിയെങ്കിലും കൊടുക്കണ്ടേ മോനെ….”

മണിയണ്ണൻ എന്നോട് ചോദിച്ചു….

 

” അത്… അത് വേണ്ട മണിയണ്ണാ…. അവരോട് പകരം വീട്ടിയാൽ ഞാനും അവരും തമ്മിൽ ഒരു വ്യത്യാസം ഇല്ലാതെ വരും… ”

ഞാൻ ഒന്ന് നിറുത്തി…

 

“മാത്രം അല്ല ഇതൊക്കെ അവരുടെ കുറുമ്പ് മാത്രമായെ ഞാൻ കണ്ടിട്ടുള്ളൂ… പണ്ടും ഇങ്ങനെ ആയിരുന്നു , ചെറുപ്പത്തിൽ അവർ എന്നോട് ഇത് പോലെ ഉള്ള കുറുമ്പ് ഒക്കെ കാണിച്ചിട്ടുണ്ട്… വലുതായപ്പോൾ കുറുംബിന്റെ വീര്യം കൂടിയന്നെ ഉള്ളൂ… ഇതിന് പ്രതികാരം ഒന്നും വേണ്ട പക്ഷേ അവരുടെ അഹങ്കാരം ഒന്ന് കുറയ്ക്കണം…. ”

ഞാൻ ചെറിയ ഒരു ചിരിയോടെ പറഞ്ഞു….

 

” കിടന്നോ മോനെ… ബാക്കി ഒക്കെ പിന്നെ സംസാരിക്കാം… ഇത് പെട്ടെന്ന് വൈഥി വന്ന് അങ്ങനെ പറഞ്ഞപ്പോ എന്താ സംഭവം എന്ന് അറിയണം എന്ന് തോന്നി… അതാ മോനോട് ചോദിച്ചത്….”

മണിയണ്ണൻ പറഞ്ഞു…

ഓരോരുത്തരായി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി….

അവസാനം വൈദേഹി മാത്രം ബാക്കി ആയി….

 

” സോറി… പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ അപ്പവോട് പറഞ്ഞതാ…. ഇങ്ങനെ ആയിരുന്നു കാര്യം എന്ന് അറിയില്ലായിരുന്ന്…. ”

വൈദ്ധേഹി മുഖം താഴ്ത്തി പിടിച്ച് കൊണ്ട് പറഞ്ഞു….

 

” അതൊന്നും കുഴപ്പമില്ല…. വൈദ്ദേഹി എനിക്ക് ഒരു ഉപകാരം ചെയ്തത് തരാമോ….?? ”

ഞാൻ ചോദിച്ചു…..

 

” എന്താ…. എന്താണെങ്കിലും പറഞ്ഞോളൂ…..??”

അവൾ എന്നോടു പറഞ്ഞു….

 

” തന്റെ കയ്യിൽ മൊബൈൽ ഇല്ലേ… “

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.