??༻വൈദേഷ്ണു༺?? 4 754

 

” അല്ല അളിയാ.. ഒരു ജോലി പോലും ഇല്ലാത്ത അവൻ എങ്ങനെ ആണ് ഇത്രയും രൂപ കൊടുത്ത് വിജയനെ സഹായിച്ചത്…. അതാ എനിക്ക് മനസ്സിലാകാത്തത്…..”

ദേവൻ പറഞ്ഞു….

 

” അതാ എനിക്കും മനസ്സിലാവാത്തത് ദേവാ…”

അരവിന്ദൻ പറഞ്ഞു….

 

?️?️?️?️?️?️?️

 

ബെഡ്ഡിൽ കണ്ണടച്ച് മലർന്നു കിടക്കുകയായിരുന്നു ഞാൻ… സാധാരണ എന്റെ വീട്ടിലെ കട്ടിലിലോ അല്ലെങ്കിൽ ചെന്നൈയിലെ ഫ്ളാറ്റിലെ കട്ടിലിലോ അല്ലാതെ വേറെ എവിടെയെങ്കിലും കിടന്നാൽ എനിക്ക് സമാധാനം കിട്ടാത്തത് ആണ്… പക്ഷേ ഇവിടെ കിടക്കുമ്പോൾ എനിക്ക് അങ്ങനെ ഒരു അപരിചിതത്വം തോന്നുന്നില്ല…. എന്റെ മനസിലെ സങ്കടങ്ങൾ ഞാൻ മറക്കുന്ന പോലെ തോന്നുന്നു…. എനിക്ക് വേണ്ടപെട്ട ആരുടെയോ മടിയിൽ കിടക്കുന്ന പോലെ തോന്നുന്നു… ഇതിന് മുൻപ് എനിക്ക് ഇതേ പോലെ തോന്നിയത് ലച്ചുവമ്മയുടെ മടിയിൽ കിടക്കുമ്പോഴായിരുന്നൂ….

 

” മോനെ…. ”

മണിയണ്ണന്റെ വിളി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്…..

 

” എന്താ മണിയണ്ണാ… ”

മണിയണ്ണന്റെ ഒപ്പം എല്ലാവരെയും കണ്ടതും ഞാൻ എഴുനേൽക്കാൻ നോക്കി….

 

” അയ്യോ എഴുനേൽക്കണ്ട മോനെ…..”

മണിയണ്ണൻ എന്നെ തിരിച്ച് കിടത്തി കൊണ്ട് പറഞ്ഞ്….

 

” അത് മോനെ വൈദി പറഞ്ഞു…. ”

മണിയണ്ണൻ മടിച്ച് മടിച്ച് പറഞ്ഞു….

 

” എനിക്ക് മനസ്സിലായി മണിയണ്ണാ…. എനിക്ക് അറിയാമായിരുന്നു വൈദേഹി ഇത് പറയും എന്ന്….. മണിയണ്ണന് അറിയണ്ടത് ഞാൻ പറഞ്ഞ് തരാം അണ്ണാ… ”

 

ഞാൻ പതിയെ എഴുന്നേറ്റ് ഇരുന്നു കൊണ്ട് എന്റെ ജീവിതത്തിൽ നടന്നത് ഒന്ന് ചുരുക്കി എന്നാല് മനസ്സിലാവുന്ന രീതിയിൽ മണിയണ്ണനും മറ്റുള്ളവർക്കും പറഞ്ഞ് കൊടുത്തു….

 

എല്ലാം കേട്ട് കഴിഞ്ഞപ്പോ മണിയണ്ണൻ എന്റെ ഒപ്പം കട്ടിലിൽ വന്ന് ഇരുന്നു….

 

” ഇത്രയൊക്കെ ഉണ്ടായിട്ടും മോനെന്താ പോലീസിൽ ഒന്നും പരാതി കൊടുക്കാഞ്ഞത്…. ”

മണിയണ്ണൻ എന്നോട് ചോദിച്ചു…..

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.