??༻വൈദേഷ്ണു༺?? 4 754

 

” എങ്കിൽ തന്നെ ഞങൾ പിരിച്ച് വിട്ടാലോ….. ”

ദേവൻ ചോദിച്ചു…

 

” എന്നാലും കോഴപ്പമില്ല സാറേ….”

വിജയൻ പറഞ്ഞു…..

 

” ഇതിനും മാത്രം തനിക്ക് അവനോട് എന്ത് ബന്ധം ആണെഡോ ഉള്ളത്….. ”

ദേവൻ ദേഷ്യം കയറി ചോദിച്ചു….

 

” ബന്ധം അല്ല കടപ്പാട് ആണ് എനിക്ക് വിഷ്ണു മോനോട്…. എന്റെ മൂത്ത മോളുടെ കല്യാണത്തിന് ഇവിടെ ഉള്ള എല്ലാവരോടും കുറച്ച് പണം കടം തന്നു സഹായിക്കാൻ ഞാൻ ഇവിടെ വന്ന് ഇരന്നിട്ട്‌ എനിക്ക് ആകെ തന്നത് പതിനായിരം രൂപ….. എന്നാല് ഞാൻ ചോദിക്കാതെ തന്നെ എനിക്ക് കല്യാണത്തിന് ഉള്ള ആഭരണവും ഉടുപ്പുകളും പിന്നെ കല്യാണത്തിന്റെ മറ്റ് ചിലവുകൾക്കും എന്റെ മോളുടെ ഒരു ആങ്ങള സ്ഥാനത്ത് നിന്ന് പൈസ തന്ന് സഹായിച്ചത് വിഷ്ണു ആണ്… അതിന്റെ കടപ്പാട് എങ്കിലും ഞാൻ കാണിച്ചില്ലെങ്കി അത് ഈശ്വരന് നിരക്കാത്തത് ആകും…..”

വിജയൻ പറയുന്നത് കേട്ട് എല്ലാവരും അമ്പരന്നു നിന്നു…..

5 പൈസ കയ്യിൽ ഇല്ലാത്ത…. ഒരു ജോലി ഇല്ലാത്ത അവൻ എങ്ങനെ ആണ് ഇത്രയും ചിലവുകൾ നോക്കുന്നത് എന്നാണ് എല്ലാവരും ചിന്തിച്ചത്….

 

” അവൻ എത്ര രൂപയാ തന്നത് തനിക്ക്…..”

അരവിന്ദൻ ചോദിച്ചു…..

 

” അത്… 3 ലക്ഷം രൂപ….. ”

വിജയൻ പറഞ്ഞു…..

 

” ശെരി താൻ പൊയ്ക്കോ…..”

അരവിന്ദൻ പറഞ്ഞു…..

വിജയൻ ഒന്നും മിണ്ടാതെ തിരിച്ച് നടന്നു….

 

” എന്തിനാ വല്യമ്മാവാ അയാളെ പറഞ്ഞ് വിട്ടത്…..??”

അർജുൻ ചോദിച്ചു….

 

” അയാൾ ഒന്നും പറയില്ല അർജുൻ… ഇനി അയാൾക്ക് അറിയാമെങ്കിലും അയാൾ പറയും എന്ന് തോന്നുന്നില്ല….. ”

അരവിന്ദൻ നിരാശയോടെ പറഞ്ഞു…..

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.