??༻വൈദേഷ്ണു༺?? 4 754

” രാത്രി ആ ഇരുട്ടത്ത് ഇയാള് ഇവിടെ പോകുവായിരുന്നൂ…. ”

അവൾ എന്നോട് ചോദിച്ചു….

 

” അത്… അത് ഒരു വലിയ കഥ ആണ്…. പെട്ടെന്ന് പറഞാൽ ഒന്നും മനസ്സിലാവില്ല….”

ഞാൻ പറഞ്ഞു…

 

” ഒന്ന് ചുരുക്കി പറയാൻ പറ്റുവോ…. ”

അവൾ ചിരിച്ച് കൊണ്ട് എന്നോട് ചോദിച്ചു….

അവൾ എന്നെ കൈ പിടിച്ച് പൊക്കി ബെഡ്ഡിൽ കിടത്തി..

 

” ചുരുക്കി പറയുക എന്ന് വെച്ചാൽ…. ഒന്ന് പറയാം എന്നെ എന്റെ വീട്ടുകാർ അടിച്ച് ഇറക്കിവിട്ടതാ അന്ന് രാത്രി…..”

ഞാൻ ഒരു ഉണ്ടാക്കി ചിരിയോടെ പറഞ്ഞു….

അത് പറഞ്ഞതും അവളുടെ മുഖം മാറി… എന്തോ വിചിത്ര ജീവിയെ നോക്കുന്നത് പോലെ എന്നെ നോക്കി….

 

” ഞാൻ പിന്നെ വരാം ”

എന്ന് പറഞ്ഞ് അവൾ മുറിയുടെ പുറത്തേക്ക് പോയി…

 

അവൾ വിചാരിച്ചിട്ടുണ്ടാവും ഞാൻ കൊലപാതകിയോ അല്ലെങ്കിൽ ഒരു പീഡന വീരൻ ആയിരിക്കും എന്ന്…. അല്ലെങ്കിൽ വീട്ടിൽ നിന്ന് ഇറക്കി വിടേണ്ട കാര്യം ഇല്ലാലോ… അല്ല എന്റെ വീട്ടുകാരും എനിക്ക് തന്ന പേര് അതല്ലേ പീഡന വീരൻ…

അവിടെ കിടന്ന് ഞാൻ ആലോചിച്ചു….

 

?️?️?️?️?️?️?️

 

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിടക്കുകയായിരുന്ന വിജയനെ പിടിച്ച പിടിയാലെ ശ്രീനിലയത്ത്‌ അർജുൻ എത്തിച്ചു….

 

” എന്നെ അത്യാവിശം ആയിട്ട് സാർ അന്വേഷിക്കുന്നുണ്ട് എന്ന് അർജുൻ മോൻ പറഞ്ഞു….. എന്താ സാറേ കാര്യം…”

വിജയൻ കസേരയിൽ ഇരിക്കുന്ന അരവിന്ദനോട് ചോദിച്ചു…..

 

” അത് വിജയാ… തനിക്ക് വിഷ്ണു എങ്ങോട്ടാ പോയത് എന്ന് അറിയോ….. ”

ദേവൻ ചോദിച്ചു…

 

” അത് സാറേ…. ”

വിജയൻ ഒന്ന് പരുങ്ങി….

 

” വിജയാ തനിക്ക് അവനെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ പറ…. ”

ദേവൻ പറഞ്ഞു….

 

” അത് സാറേ എനിക്ക് അറിയില്ല…. അറിയാമെങ്കിലും ഞാൻ പറയത്തില്ല…..”

വിജയൻ അവരോട് പറഞ്ഞൂ…

 

” അതെന്താഡോ തനിക്ക് ശബളം തരുന്ന ഞങ്ങൾ ഒരു കാര്യം ചോദിച്ചാൽ തനിക്ക് പറയാൻ പറ്റില്ലേ… ”

അർജുൻ വിജയനോട് ചോദിച്ചു…..

 

” ഇല്ല സാറേ… ആ പാവം എവിടെയെങ്കിലും ജീവിച്ചോട്ടെ…. ഇനിയും വിഷ്ണു മോനെ ഉപദ്രവിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല….”

വിജയൻ തറപ്പിച്ച് പറഞ്ഞൂ….

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.