??༻വൈദേഷ്ണു༺?? 4 754

 

തുടരുന്നു…

 

സ്റ്റെപ് ഇറങ്ങി വരുന്ന ഒരു പദസ്വര ശബ്ദം അവിടെ മുഴുവൻ മുഴങ്ങി കേട്ടു….

വാതിലിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു പാദസ്വരം ഇട്ട കാലുകൾ ആയിരുന്നു…. പിന്നെ ഒരു ഡാർക്ക് ബ്ലൂ സെറ്റ് സാരി ഉടുത്ത് മുടി അഴിച്ചിട്ടു ഒരു സൈഡിലേക്ക് ഒതുക്കി വെച്ച ഒരു സുന്ദരി പുറത്തേക്ക് വന്നു… ചിരിക്കുമ്പോൾ തെളിയുന്ന നുണകുഴിയും നടക്കുമ്പോൾ കിലുങ്ങുന്ന പാദസരങ്ങളും അവളുടെ ഭംഗി കൂട്ടി…. അവളെ കാണാൻ തമിഴ് നടി സ്മൃതി വെങ്കട്ടിന്റെ ഒരു ചെറിയ കട്ട് ഉണ്ട്…

പുറത്തേക്ക് വന്ന അവൾ എന്നെ കണ്ട് ഒരു നിമിഷം നിന്നു… എന്നിട്ട് വന്ന് മണിയണ്ണനെ കെട്ടിപിടിച്ചു…

 

” മോനെ ഇതാണ് വൈദി… വൈദേഹി എന്റെ മകൾ….”

മണിയണ്ണൻ ആ പെണ്കുട്ടിയെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു….

ഞാൻ അവളെ നോക്കി ഒന്ന് തല താഴ്ത്തി കാണിച്ചു… അവളും എന്നെ നോക്കി പുഞ്ചിരിച്ചു…. എന്നിട്ട് ഞാൻ ആരാണെന്ന ഭാവത്തിൽ അവളുടെ അച്ഛനെ നോക്കി…

 

” ഇതാ മോളെ ഞാൻ രാവിലെ ഫോൺ വിളിച്ചപ്പോ പറഞ്ഞ ആള്… വണ്ടി ഇടിച്ചതാ…. ഇൗ മോൻ ഇനി കുറച്ച് നാൾ ഇവിടെ ഉണ്ടാവും…. മോളെ നീ ഒരു കാര്യം ചെയ്യ് ഇൗ പാണ്ടിയുടെ ഒപ്പം മോനെയും കൊണ്ട് മുകളിലെ ഒരു റൂം കാണിച്ച് കൊടുക്ക്…. ”

മണിയണ്ണൻ എന്നെ നോക്കി പറഞ്ഞു…..

 

” കൊഴപ്പമില്ല അച്ഛാ ഞാൻ തന്നെ കൊണ്ട് പൊയ്ക്കൊളാം… ”

അതും പറഞ്ഞ് അവൾ മുൻപോട്ട് വന്ന് ഞാൻ ഇരിക്കുന്ന വീൽ ചെയർ ഉന്തി കൊണ്ട് മുൻപോട്ട് നടന്നു….

വീടിന്റെ ഉള്ളിൽ വലിയൊരു ഹാളും അത് കഴിഞ്ഞ് അടുത്ത നാലുകെട്ടിന്റെ നടുക്ക് മണൽ നിറച്ച ഒരു സ്ഥലവും അതിന്റെ നടുക്ക് ഒരു ചെറിയ ഫൗണ്ടൻ പോലെയുള്ള ഒരു കുളവും…

 

അവൾ വീൽ ചെയർ ഉരുട്ടി കൊണ്ട് മുൻപോട്ട് നടന്നു… ഒരു മുകളിലേക്ക് പോകാൻ ഉള്ള രണ്ട് സ്റ്റയർ ഞാൻ കണ്ടൂ…. ഒന്ന് പഴയ രീതിയിൽ ഉള്ളതും മറ്റേത് ഒരു ഇരുമ്പിന്റെ സ്റ്റയറും , സ്റ്റെയർ എന്ന് പറയാൻ പറ്റില്ല ആശുപത്രിയിൽ ഒക്കെ കാണുന്ന ഗ്രിപ് ഉള്ള slop പോലെയുള്ള സ്റ്റെയർ….

 

” ഇത് പാട്ടിക്ക്‌ വേണ്ടി ഉണ്ടാക്കിയതാ… ”

ഞാൻ അതിലേക്കു നോക്കുന്നത് കണ്ട് അവൾ എന്നോട് പറഞ്ഞു….

 

” അതെന്താ പാട്ടിക്ക് സ്റ്റെപ് കറയാൻ പറ്റില്ലേ….”

ഞാൻ അവളോട് ചോദിച്ചു….

 

” പണ്ടൊക്കെ കയറുമായിരുന്നു… ഇപ്പൊ പ്രായം ആയി… നടക്കാനും പ്രയാസം ഉണ്ട്…. പിന്നെ താഴെ ഏതെങ്കിലും റൂമിൽ കിടക്കാം എന്ന് പറഞ്ഞാല് പാട്ടി സമ്മതിക്കില്ല…. പാട്ടി പറയുന്നത് താതാ ( മുത്തശ്ശൻ ) കിടന്ന മുറിയിൽ തന്നെ കിടന്നു പാട്ടിക്ക് മരിക്കണം എന്നാ…. പിന്നെ അപ്പ ഇങ്ങനെ ഒരു കാര്യം ചെയ്തു…. ”

അവൾ എന്നോട് പറഞ്ഞു….

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.