??༻വൈദേഷ്ണു༺?? 4 754

 

” ദേവീ… ഇവിടെ ഉള്ളവരെ ഒക്കെ ഇത്ര വെറുപ്പിച്ചത് ഓസ്ട്രേലിയയിൽ പോയാൽ പിന്നെ ഇതൊന്നും കേൾക്കേണ്ടി വരില്ലല്ലോ എന്ന് വിചാരിച്ചാ… ആ ഒരൊറ്റ കാര്യം കൊണ്ടാ ഞാൻ ഇത്ര ധൈര്യത്തിൽ നിന്നത്…. ”

ഇന്ദു തലക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു….

 

” ഇനി എന്ത് ചെയ്യും… നിങ്ങളുടെ CEO യെ കണ്ട് പറഞാൽ എന്തെങ്കിലും നടക്കുമോ…..”

ഇന്ദു ജീവനോട് ചോദിച്ചു….

 

” എടീ അതിന് ഇത് ഇവിടുത്തെ മാളിയേക്കൽ ഗ്രൂപ്പ് അല്ല… VGM groups ആണ്…. ഇൗ VGM എന്ന പേര് അല്ലാതെ ഞങ്ങൾടെ കമ്പനിയുടെ ഓണെറിനെ ഇത് വരെ ആരും കണ്ടിട്ടില്ല.. അങ്ങനെ ആർക്കും പെട്ടെന്ന് ഒന്നും പോയി കാണാൻ പറ്റില്ല… എന്തിന് ഇൗ VGM എന്ന് അല്ലാതെ പുള്ളിടെ ഒർജിനൽ പേര് പോലും ആർക്കും അറിയില്ല….”

ജീവൻ പറഞ്ഞു….

 

” ഞാൻ ആലോചിച്ചിട്ട് ഇനി ഒരു വഴിയെ ഉള്ളൂ… അടിച്ചു ഇറക്കി വിട്ടവനെ ഇനി എല്ലാരും കൂടെ സ്വീകരിക്കും അപ്പോ അവന്റെ കാലിൽ വീണു മാപ്പ് പറയാം… അല്ലാതെ വേറെ വഴി ഒന്നും ഇല്ല…. ”

ഇന്ദു പുച്ഛത്തോടെ പറഞ്ഞു….

 

” അതിന് എന്റെ പട്ടി വരും…. ഇവിടെ ജീവിക്കാൻ എനിക്ക് ഒരുത്തന്റെയും അനുവാദം വേണ്ട…. ”

ജീവൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു…. തലയ്ക്ക് കൈ കൊടുത്ത് കൊണ്ട് ഇന്ദു അവിടെ ഇരുന്നു….

 

?️?️?️?️?️?️

 

ഒന്നര മാസം കഴിഞ്ഞു….

ഇവിടെ ഉള്ളവരുടെ പരിചരണം കാരണം ഇപ്പൊ ചെറുതായി എഴുന്നേറ്റ് ഇരിക്കാൻ സാധിക്കുന്നുണ്ട്…. വീട്ടിൽ തന്നെ ഇരുത്താതെ വീൽ ചെയറിൽ ഇരുത്തി എന്നെ വീടിന് ചുറ്റും പിന്നെ അവരുടെ പറമ്പിലും ഒക്കെ കൊണ്ട് നടക്കുകയാണ് വൈദേഹിയുടെ ഇപ്പോഴത്തെ ഹോബി…. അവളുടെ പൊട്ടിച്ചിരികളും കുറുമ്പുകളും ഒക്കെ എന്നെ ചില സമയങ്ങളിൽ പണ്ടത്തെ വിഷ്ണു ആയി മാറ്റാറുണ്ട്….

 

ഇതിനിടയ്ക്ക് എന്നെ ഞെട്ടിച്ചു കളഞ്ഞു ഒരു സംഭവും ഞാൻ അവിടെ കണ്ടൂ….( അത് ഞാൻ വഴിയേ പറയാം )

59 Comments

  1. Nirthi poyo

    Kashtamayipoyi

Comments are closed.